നേടിയത് ഏഴ് പോയിന്റുകൾ വീതം; ബി​ഗ് ബോസിൽ ഇത്തവണ രണ്ട് പേർ ജയിലിലേക്ക് !

By Web TeamFirst Published Mar 19, 2021, 11:02 PM IST
Highlights

സജിനക്ക് കൂടി പകരമായി തന്നെ ജയിലിലാൽ അടക്കണമെന്ന് പൊളി ഫിറോസ് ബി​ഗ് ബോസിനോട് അഭ്യർത്ഥിച്ചുവെങ്കിലും ഇരുവരെയും ജയിലിൽ അടക്കുകയായിരുന്നു. 

ബിഗ് ബോസില്‍ ഓരോ ദിവസം കഴിയുംതോറും വാശിയോടെയാണ് മത്സരം തുടരുകയാണ്. ഡെയ്‍ലി ടാസ്‍കുകള്‍ ഏറ്റവും മികവോടെ എല്ലാവരും നിര്‍വഹിക്കുന്നു. വിവാദങ്ങളുമുണ്ടാകുന്നു. ഇപ്പോഴിതാ ഈ ആഴ്ച ജയിലില്‍ പോകാനുള്ള ആള്‍ക്കാരെ തെരഞ്ഞെടുത്തിരിക്കുകയാണ്. എല്ലാവരും കൂട്ടായി എടുത്ത തീരുമാനമാണ് ഇത്. കഴിഞ്ഞ ആഴ്ച നടന്ന വീക്കി ടാസ്ക്കിന്റെ അടിസ്ഥാനത്തിലാണ് മത്സരാർത്ഥികളുടെ തീരുമാനം. 

ഏഴ്, ഏഴ് എന്നിങ്ങനെ പോയിന്റ് നേടി സൂര്യ, ഫിറോസ്, സജിന എന്നിവരെ ഇന്ന് ജയിലിൽ അടച്ചത്. സൂര്യയും ഫിറോസ്- സജിന എന്നിവർ അവരവരുടെ ക്യാരക്ടറിനോട് നീതി പുലർത്തിയില്ല എന്നാണ് ഭൂരിഭാ​ഗം പേരും അഭിപ്രായപ്പെട്ടത്. സജിനയെ പലരും സപ്പോർട്ട് ചെയ്തുവെങ്കിലും ഫിറോസിന് നെ​ഗറ്റീവ് കമന്റുകളാണ് വീണത്. 

സജിനക്ക് കൂടി പകരമായി തന്നെ ജയിലിലാൽ അടക്കണമെന്ന് പൊളി ഫിറോസ് ബി​ഗ് ബോസിനോട് അഭ്യർത്ഥിച്ചുവെങ്കിലും ഇരുവരെയും ജയിലിൽ അടക്കുകയായിരുന്നു. ജയിൽ യൂണിഫോം ധരിച്ച മത്സരാർത്ഥികളെ ക്യാപ്റ്റനായ റംസാനാണ് ജയിൽ അടച്ചത്. 

അഡോണി- സൂര്യ, സായ് 
ഡിംപാൽ- സൂര്യ, സായ്
മണിക്കുട്ടൻ- സജിന-ഫിറോസ്, അഡോണി
ഫിറോസ്- പൊളി ഫിറോസ്, മജ്സിയ
സജിന, ഫിറോസ്- നോബി, റംസാൻ
മജ്സിയ- സൂര്യ, സായ്
സൂര്യ- നോബി, പൊളി ഫിറോസ്
അനൂപ്- സൂര്യ, ഫിറോസ്- സജിന
സന്ധ്യ- പൊളി ഫിറോസ്, സൂര്യ
നോബി- അനൂപ്, രമ്യ
ഋതു- ഫിറോസ്- സജിന, മജ്സിയ
സായ്- ഫിറോസ്, സന്ധ്യ
ഭാ​ഗ്യലക്ഷ്മി- അനൂപ്, ഫിറോസ്
രമ്യ- സായ്, സൂര്യ
റംസാൻ- മജ്സിയ, സൂര്യ, എന്നിങ്ങനെയായിരുന്നു വോട്ട് നില. 

click me!