ബിഗ് ബോസില്‍ ഒരാള്‍ കൂടി പുറത്തേക്ക്; എലിമിനേഷന്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

Published : May 15, 2021, 11:02 PM IST
ബിഗ് ബോസില്‍ ഒരാള്‍ കൂടി പുറത്തേക്ക്; എലിമിനേഷന്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

Synopsis

ആറു പേരാണ് നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. രമ്യ, മണിക്കുട്ടന്‍, സായ്, റിതു, റംസാന്‍, സൂര്യ എന്നിവര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ നിന്ന് ഒരു മത്സരാര്‍ഥി കൂടി പുറത്തായി. കഴിഞ്ഞ രണ്ടാഴ്ചയായി ബിഗ് ബോസില്‍ എലിമിനേഷന്‍ ഉണ്ടായിരുന്നില്ല. പോയ വാരം പുതിയ നോമിനേഷനും ഉണ്ടായിരുന്നില്ല. കഴിഞ്ഞതിന്‍റെ മുന്നിലത്തെ ആഴ്ചയിലെ നോമിനേഷനില്‍ ഇടംപിടിച്ചവര്‍ തന്നെയായിരുന്നു ഈ വാരവും ലിസ്റ്റില്‍. 

ആറു പേരാണ് നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. രമ്യ, മണിക്കുട്ടന്‍, സായ്, റിതു, റംസാന്‍, സൂര്യ എന്നിവര്‍. ഏത് മത്സരാര്‍ഥിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി ചോദ്യം ചെയ്യാനുള്ള അവസരം നല്‍കിയ ഒരു ആക്റ്റിവിറ്റിക്കു ശേഷം പൊടുന്നനെയായിരുന്നു മോഹന്‍ലാലിന്‍റെ എവിക്ഷന്‍ പ്രഖ്യാപനം. നോമിനേഷന്‍ ലിസ്റ്റില്‍ ഇടം പിടിച്ചവരെ എണീപ്പിച്ചു നിര്‍ത്തിയതിനു ശേഷം എവിക്ഷന്‍ വിവരം അടങ്ങിയ കവര്‍ തുറന്ന് മോഹന്‍ലാല്‍ പുറത്താവുന്ന മത്സരാര്‍ഥിയുടെ പേര് പറയുകയായിരുന്നു. രമ്യ പണിക്കര്‍ ആണ് പുറത്താവുന്ന ആ മത്സരാര്‍ഥി.

 

രമ്യ ഇതാദ്യമായല്ല ബിഗ് ബോസില്‍ നിന്ന് പുറത്താവുന്നത്. ഈ സീസണില്‍ നിന്ന് നാലാമത് പുറത്തായ മത്സരാര്‍ഥി ആയിരുന്നു രമ്യ. എന്നാല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസിലേക്ക് തിരിച്ചെത്തുകയായിരുന്നു. അപ്രതീക്ഷിതമെങ്കിലും സംയമനത്തോടെയാണ് രമ്യ പുറത്താക്കല്‍ പ്രഖ്യാപനത്തെ സ്വീകരിച്ചത്. പ്രഖ്യാപനം വന്നതിനു ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് ഗ്രൂപ്പ് സെല്‍ഫിയും എടുത്തതിനു ശേഷം രമ്യ വേഗത്തില്‍ വീടിന് പുറത്തേക്ക് പോവുകയും ചെയ്‍തു. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ബിൻസി ഉപദ്രവിച്ചു, കൈ കടിച്ച് പറിച്ചു, സ്നേഹം വീഡിയോയിൽ മാത്രം'; ആരോപണവുമായി സഹോദരി
'ഡാഡീസ് ഹോം', ഹൗസിനെ വിറപ്പിച്ചവർ വീണ്ടും അകത്തേക്ക് ? ആ വൻ പ്രഖ്യാപനവുമായി ടീം ബി​ഗ് ബോസ്