ബി​ഗ് ബോസിൽ ഒരിക്കൽ കൂടിവരുമോന്ന് മോഹൻലാൽ, വരുമെന്ന് ബ്ലെസ്ലി, തൂവൽ കൊഴിയുമെന്ന് താരം

Published : Jun 18, 2022, 10:06 PM IST
ബി​ഗ് ബോസിൽ ഒരിക്കൽ കൂടിവരുമോന്ന് മോഹൻലാൽ, വരുമെന്ന് ബ്ലെസ്ലി, തൂവൽ കൊഴിയുമെന്ന് താരം

Synopsis

മറ്റ് ഏഴ് പേരെ പിന്തള്ളി കൊണ്ടായിരുന്നു ദിൽഷയുടെ തേരോട്ടം.

താനും ദിവസങ്ങൾ കൂടി കഴിയുമ്പോൾ ബി​ഗ് ബോസ്(Bigg Boss) സീസൺ നാല് അവസാനിക്കുകയാണ്. ആരാകും ടൈറ്റിൽ വിന്നറാകുകയെന്നും ആരൊക്കെയാകും ഫൈനൽ ഫൈവിൽ എത്തുന്നതെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് മിനിസ്ക്രീൻ പ്രേക്ഷകർ. ഫൈനലിലേക്ക് നേരിട്ട് എത്തുന്ന ടിക്കറ്റ് ടു ഫിനാലെ എന്ന ടാസ്ക് ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. പത്ത് ടാസ്ക്കുകൾ ചെയ്ത് ദിൽഷയാണ് ഒന്നാമതെത്തിയത്. മറ്റ് ഏഴ് പേരെ പിന്തള്ളി കൊണ്ടായിരുന്നു ദിൽഷയുടെ തേരോട്ടം. ഇന്നിതാ വളരെ രസകരമായി മത്സരാർത്ഥികൾ ടാസ്ക് ചെയ്തുവെന്ന് പറയുകയാണ് മോഹൻലാൽ. 

ഓരോ മത്സരാർത്ഥികളോടും ടിക്കറ്റ് ടു ഫിനാലെ എങ്ങനെ ഉണ്ടായിരുന്നുവെന്ന ചോദിച്ച മോഹൻലാൽ ദിൽഷയ്ക്ക് അഭിനന്ദനം അറിയിക്കുകയും ചെയ്തു. "ധന്യ എവിടെയും കാണാനില്ല. വൈൽഡ് കാർഡ് എന്‌‍ട്രികൾ വന്ന ശേഷം എന്റെ നിലപാടുകളെ ചോദ്യം ചെയ്തിരുന്നു. മുമ്പും എന്റെ നൂറ് ശതമാനം ടാസ്ക്കുകളിൽ കൊടുക്കാറുണ്ടായിരുന്നു. എന്നെ കളിയാക്കിയപ്പോൾ എനിക്ക് തോന്നി, ഞാനൊരു അമ്മയാണ്. 30 കഴിഞ്ഞ ആളാണ്. ഇത്രയും പുരുഷന്മാരെ മറികടന്ന് എനിക്ക് നിക്കാൻ പറ്റി. ഒത്തിരി സ്ത്രീകൾക്ക് വേണ്ടി നിക്കാൻ പറ്റി", എന്നാണ് ധന്യ ടാസ്കിനെ കുറിച്ച് പറഞ്ഞത്. 

Bigg Boss : ഏഴുപേരെ നിലംപരിശാക്കി ദിൽഷ; കൂടുതൽ മാർക്ക് നേടി ടിക്കറ്റ് ടു ഫിനാലെയിൽ

ബ്ലെസ്ലി ടാസ്കിൽ ഉഴപ്പിയത് എന്ത് കൊണ്ടാണെന്നും മോഹൻലാൽ ചോദിക്കുന്നു. നോമിനേഷനിൽ കൂടി പോകുന്നതാണ് നല്ലതെന്നും അതുകൊണ്ടാണ് അങ്ങനെ കളിച്ചതെന്നും ബ്ലെസ്ലി പറയുന്നു. പിന്നാലെ ഓരോരുത്തരോടും വിശേഷങ്ങൾ ചോദിച്ച മോഹൻലാൽ, ബ്ലെസ്ലിയെ കൊണ്ട് പാട്ട് പാടിക്കുകയും ചെയ്തു. "ചന്ദ്ര കലഭം ചാർത്തി.." എന്ന ​ഗാനമാണ് ബ്ലെസ്ലി പാടിയത്. പിന്നാലെയാണ് രകസകരമായൊരു ചോദ്യം മോഹൻലാൽ ചോദിച്ചത്. 

ഈ മനോഹരമായൊരു ബി​ഗ് ബോസ് വീട്ടിൽ ഒരവസരം കൂടി കിട്ടിയാൽ വരുമോ എന്ന് ബ്ലെസ്ലിയോട് മോഹൻലാൽ ചോദിക്കുന്നു. ഉറപ്പായും വരുമെന്നാണ് ബ്ലെസ്ലി നൽകിയ മറുപടി. തൂവലൊക്കെ കൊഴിയുമെന്ന് രസകരമായി മോഹൻലാലും പറയുന്നുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്