
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് വിജയകരമായി സംപ്രേഷണം തുടരുകയാണ്. പിണക്കങ്ങളും പരിഭവങ്ങളും ഉണ്ടെങ്കിലും മികച്ച രീതിയിലാണ് മത്സരാർത്ഥികൾ ടാസ്ക്കുകൾ കൈകാര്യം ചെയ്യുന്നത്. വീട്ടിലെ പ്രണയങ്ങളും ഇപ്പോൾ ചർച്ചാ വിഷയമാണ്. ഇപ്പോഴിതാ വീടിനകത്തെ കുഞ്ഞുകുഞ്ഞു കള്ളത്തരങ്ങളും പ്രണയനാടകങ്ങളും കണ്ടുപിടിച്ച് രസകരമായി അവതരിപ്പിക്കുകയാണ് മോഹൻലാൽ.
പാതിരാത്രി അഡോണിയും ഏഞ്ചലും തമ്മിൽ നടന്ന പില്ലോ ടോക്കിനെ കുറിച്ചായിരുന്നു മോഹൻലാൽ ആദ്യം ചോദിച്ചത്. പില്ലോയിലെ ലെറ്റേഴ്സ് ഉപയോഗിച്ച് ഏഞ്ചൽ അഡോണിയോട് പറഞ്ഞതെന്താണെന്ന് മോഹൻലാൽ ഡിംപലിന്റെ സഹായത്തോടെ വീട്ടിലെ മറ്റ് അംഗങ്ങൾക്ക് വിശദീകരിച്ചുകൊടുത്തു. ഈ പില്ലോയിൽ ഉമ്മ ഒളിഞ്ഞു കിടന്നിരുന്നുവെന്ന് നിങ്ങളാരെങ്കിലും മുൻപ് കണ്ടുപിടിച്ചിരുന്നോ എന്നും താരം തമാശരൂപേണ ചോദിച്ചു.
പാതിരാത്രി ഋതു റംസാന് കൊടുത്ത ആപ്പിളിന്റെ പിന്നിലെ കഥയും സൂര്യ മണിക്കുട്ടന് വേണ്ടി എഴുതിയ പ്രണയകവിതയുമെല്ലാം വാരാന്ത്യ എപ്പിസോഡിലെ ചർച്ചയായി. സൂര്യ എഴുതിയ പ്രണയകവിത സൂര്യയെ കൊണ്ട് തന്നെ വായിപ്പിക്കുകയും ചെയ്തു. എല്ലാവരിലും ചിരിയുണർത്തുന്ന ഒന്നായിരുന്നു മോഹൻലാലിന്റെ സംസാരം.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ