
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലെ ഏറ്റവും ശക്തമായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അഖിൽ മാരാർ. ഈ സീസൺ തുടങ്ങി ആദ്യദിവസം മുതൽ മികച്ച പ്രകടനമാണ് അഖിൽ കാഴ്ചവയ്ക്കുന്നതും. ബിബി ഹൗസിലെ ഒറിജിനൽ ആയ ആളാണ് അഖിൽ എന്നാണ് ആരാധക പക്ഷം. എന്നാൽ പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ വിമർശനങ്ങൾക്കും അഖിൽ പാത്രമാകാറുണ്ട്. അതിന് പ്രധാന കാരണം നിയന്ത്രിക്കാൻ സാധിക്കാത്ത ദേഷ്യമാണ്.
ഇന്നിതാ മാരാർ കൂടുതൽ സ്ത്രീകളോടാണ് ദേഷ്യം കാണിക്കുന്നതെന്ന് ചോദിക്കുകയാണ് മോഹൻലാൽ.
"അഖിലെ ദേഷ്യം കുറയുന്നില്ലല്ലേ. നാവ് ഇങ്ങനെ കടിക്കുമ്പോൾ, ആരെങ്കിലും താടിക്കൊരു തട്ട് തന്നാൽ കട്ടായി പോകും. സിനിമയിൽ ആക്ഷനൊക്കെ ചെയ്യുന്ന സമയത്ത് നാക്കൊന്ന് പുറത്തേക്കിരുന്നാൽ പല്ലുകൾ കൂട്ടിയിടിച്ച് കുഴപ്പമാകും. എന്താടോ വാര്യരെ നന്നാകാത്തെ എന്നൊക്കെ പറയുന്നത് പോലെയാണ്. മാരാരെ എന്ത് പറ്റി?. മാരാർ കൂടുതലും സ്ത്രീകളോടാണ് ദേഷ്യം കാണിക്കുന്നത്. അവർ തിരിച്ചൊന്നും പറയില്ലെന്ന് വിചാരിച്ചിട്ടാണോ. ഇതൊന്ന് കൺട്രോൾ ചെയ്യ്. വന്നതിനേക്കാൾ മോശമായി തിരിച്ചു പോയിക്കഴിഞ്ഞാൽ എന്താ കാര്യം.", എന്നാണ് മോഹൻലാൽ ശ്രുതിയെ ഉദ്ധരിച്ച് ചോദിക്കുന്നത്. ശ്രുതിയുമായി രണ്ട് ദിവസം മുൻപ് അഖിൽ വഴക്ക് കൂടിയിരുന്നു.
വമ്പന്മാരോട് കൊമ്പുകോർക്കുന്ന ശോഭ; ഈ മുന്നേറ്റം കപ്പിലേക്കെത്തുമോ ?
പിന്നാലെ ശ്രുതി ലക്ഷ്മിയോട് അഭിപ്രായമെന്നും വഴക്ക് കഴിഞ്ഞ് നിങ്ങൾ ഭയങ്കര സന്തോഷത്തിൽ കെട്ടിപ്പിടിച്ചിരിക്കുന്നത് കാണുമ്പോൾ നമുക്ക് നാണക്കേട് തോന്നും. ആൾക്കാർ അങ്ങനെയല്ല എടുക്കുന്നത്. ഇങ്ങനെ ആണോ നിങ്ങൾ വീട്ടിൽ പെരുമാറുന്നതെന്ന് ചോദിച്ച് പോകും ആൾക്കാർ. നമുക്ക് ദേഷ്യം കൺട്രോൾ ചെയ്യാൻ പറ്റും. അത് ഡിലീറ്റ് ചെയ്യാൻ പറ്റും. ഇത് മാരാരെ മാത്രം ഉദ്ദേശിച്ച് പറയുന്നതല്ലെന്നും മോഹൻലാൽ മുന്നറിയിപ്പ് നൽകുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ