'കൈവിട്ട ആയുധം, വാ വിട്ട വാക്ക്'; ഒടുവില്‍ സത്യം വെളിപ്പെടുത്തി മോഹന്‍ലാല്‍

Published : May 06, 2023, 10:02 PM IST
'കൈവിട്ട ആയുധം, വാ വിട്ട വാക്ക്'; ഒടുവില്‍ സത്യം വെളിപ്പെടുത്തി മോഹന്‍ലാല്‍

Synopsis

കഴിഞ്ഞ വീക്കിലി ടാസ്ക് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മത്സരാര്‍ഥികള്‍ക്കിടയില്‍ തര്‍ക്കം ആരംഭിച്ചിരുന്നു

ഏഴാം വാരത്തിലേക്ക് പ്രവേശിക്കാനിരിക്കെ ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ അടിമുടി ആവേശകരമായ അന്തരീക്ഷമാണ് ഉള്ളത്. മത്സരാര്‍ഥികള്‍ക്കിടയില്‍ വലിയ സംഘര്‍ഷങ്ങളും വ്യക്തിപരമായ തര്‍ക്കങ്ങളുമൊക്കെ പോയ വാരം നടന്നിരുന്നു. അതില്‍ ഒന്നായിരുന്നു നാദിറയ്ക്കും അനുവിനും ഇടയില്‍ നടന്ന വാക്കുതര്‍ക്കം.

കഴിഞ്ഞ വീക്കിലി ടാസ്ക് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മത്സരാര്‍ഥികള്‍ക്കിടയില്‍ ഒരു തര്‍ക്കം ആരംഭിച്ചിരുന്നു. ടാസ്ക് പ്രോപ്പര്‍ട്ടി ആയിരുന്ന ഫ്യൂസുകള്‍ ബിഗ് ബോസ് അത് ലഭ്യമാക്കിയ സമയത്തു തന്നെ ടീം ആല്‍ഫ കരസ്ഥമാക്കി ഒളിപ്പിച്ചതിനെത്തുടര്‍ന്നായിരുന്നു അത്. ഇതിനിടെ ഡൈനിംഗ് ഏരിയയില്‍ വച്ച് അഖില്‍ മാരാര്‍ ഒച്ച ഉയര്‍ത്തി സംസാരിച്ചു. അതിനിടെ ഒരു പ്രോപ്പര്‍ട്ടി മേശപ്പുറത്തേക്ക് അടിക്കുന്നതുപോലെയും അഖില്‍ കാണിച്ചു. അതേ ടീമിലുള്ള അനു ഇത് തടയുകയും ചെയ്തു. ഇതിനിടെ നാദിറ തന്നോട് അപമര്യാദയായി സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടി അനു പൊട്ടിത്തെറിക്കുന്നതിനും മറ്റു മത്സരാര്‍ഥികള്‍ സാക്ഷികളായി. പ്രോപ്പര്‍ട്ടി താഴെവെക്കാന്‍ അഖിലിനോട് പറയുന്നതിനിടെ നാദിറ പറയാന്‍ പാടില്ലാത്തത് പറഞ്ഞെന്നായിരുന്നു അനുവിന്‍റെ ആരോപണം. ആദ്യം പ്രതിരോധിക്കാന്‍ ശ്രമിച്ച നാദിറ അനു വിട്ടുകൊടുക്കാന്‍ തയ്യാറില്ലെന്ന് കണ്ടതോടെ മാപ്പ് പറയാന്‍ തയ്യാറായി. താന്‍ മോശമായി ഉദ്ദേശിച്ച് പറഞ്ഞിട്ടില്ലെന്നും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും നാദിറ പറഞ്ഞിരുന്നു. ഇന്നത്തെ എപ്പിസോഡില്‍ ഈ വിഷയം എടുത്തിട്ട മോഹന്‍ലാല്‍ നാദിറയോടും അനുവിനോടും മറ്റ് മത്സരാര്‍ഥികളോടും ഇക്കാര്യം ചോദിച്ചു.

ആദ്യം പ്രസ്തുത ക്ലിപ്പിംഗ് കാണിച്ചതിനു ശേഷമാണ് മോഹന്‍ലാല്‍ ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ ചോദിച്ചത്. അവസാനം വിഷയത്തിലെ സത്യം മോഹന്‍ലാല്‍ വെളിപ്പെടുത്തുകയും ചെയ്തു. അനു ആരോപിച്ച തരത്തിലുള്ള മോശം ഭാഷാപ്രയോഗം നാദിറയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നതായിരുന്നു അത്. തുടര്‍ന്ന് അനു നാദിറയോട് ക്ഷമ ചോദിക്കുകയും ചെയ്തു. തര്‍ക്കം നടന്ന സമയത്ത് നാദിറ പറഞ്ഞത് കേട്ടുവെന്ന് പറഞ്ഞവര്‍ ആരും ഇപ്പോള്‍ അത് പറയുന്നില്ല എന്നത് മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

ALSO READ : കിംഗ് ഖാന്‍ വരുന്നു, അടുത്ത ബോക്സ് ഓഫീസ് വേട്ടയ്ക്ക്; 'ജവാന്‍' റിലീസ് തീയതി പ്രഖ്യാപിച്ചു

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്