പരിഹരിക്കാന്‍ ശ്രമിച്ച് മോഹന്‍ലാല്‍; അവസാനിക്കാതെ ഡിംപല്‍, സായ് തര്‍ക്കം

By Web TeamFirst Published Mar 21, 2021, 10:06 PM IST
Highlights

ഇന്നത്തെ എപ്പിസോഡില്‍ ഇരുവരും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് സംസാരിച്ച മോഹന്‍ലാല്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു. മാനസികാരോഗ്യം ഇല്ലാത്തയാളെന്ന് മറ്റൊരു മത്സരാര്‍ഥിയെക്കുറിച്ച് പറയാന്‍ പാടുണ്ടോ എന്നും മോഹന്‍ലാല്‍ ഡിംപലിനോട് ചോദിച്ചു.

ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ കഴിഞ്ഞ വാരം മത്സരാര്‍ഥികള്‍ക്കിടയില്‍ നടന്ന പ്രധാന തര്‍ക്കങ്ങളില്‍ ഒന്നായിരുന്നു ഡിംപല്‍ ഭാലിനും സായ് വിഷ്‍ണുവിനും ഇടയില്‍ നടന്നത്. ഡിംപലിന് ചെയ്യാന്‍ ലഭിച്ച ഒരു മോണിംഗ് ആക്റ്റിവിറ്റിയില്‍ നിന്നായിരുന്നു പ്രശ്‍നങ്ങളുടെ തുടക്കം. ഒരു സൈക്കോളജിസ്റ്റ് എന്ന നിലയില്‍ ഓരോ മത്സരാര്‍ഥികളെയായി വിളിച്ച് അവരുടെ സ്വഭാവത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കുക എന്നതായിരുന്നു ചെയ്യേണ്ട ആക്റ്റിവിറ്റി. ഇതിന്‍റെ ഭാഗമായി തന്നെക്കുറിച്ച് ഡിംപല്‍ പറഞ്ഞതിനെ സായ് വിഷ്‍ണു അവിടെവച്ചുതന്നെ ചോദ്യം ചെയ്‍തിരുന്നു. ആക്റ്റിവിറ്റിക്കുശേഷവും ഡിംപലും സായ്‍യും തമ്മില്‍ ഇതേക്കുറിച്ച് സംസാരം നടന്നു.

തനിക്കു പറയാനുള്ളത് ഡിംപല്‍ വിശദീകരിച്ചപ്പോള്‍ അസ്വസ്ഥതയോടെയാണെങ്കിലും സായ് കേട്ടുനിന്നു. എന്നാല്‍ ഇങ്ങനെയല്ല ഒരാള്‍ പറയുന്നത് കേള്‍ക്കേണ്ടതെന്ന് ഡിംപല്‍ അപ്പോള്‍ത്തന്നെ പറയുന്നുണ്ടായിരുന്നു. ശേഷം കസേരയില്‍ അഭിമുഖമായിരുന്ന് സംസാരിക്കാന്‍ സായ് വിഷ്‍ണു ക്ഷണിച്ചതനുസരിച്ച് ഡിംപല്‍ പോയെങ്കിലും ആ സംഭാഷണം ആരംഭിക്കുംമുന്‍പേ അവര്‍ക്കിടയിലുള്ള തര്‍ക്കം രൂക്ഷമായി. ഇങ്ങനെയുള്ള ഒരാളോട് സംസാരിക്കാന്‍ തന്നെക്കൊണ്ടാവില്ലെന്ന് പറഞ്ഞ് പോകാന്‍ ശ്രമിച്ച ഡിംപലിനു നേര്‍ക്ക് സായ് രോഷാകുലനായി എത്തുകയായിരുന്നു. മറ്റുള്ളവരും എത്തിയതോടെ ഇരുവരും പിരിഞ്ഞു. അടുക്കളയിലെത്തിയ ഡിംപല്‍ സായിയെക്കുറിച്ചുള്ള ചില ആത്മഗതങ്ങള്‍ നടത്തി. മാനസികാരോഗ്യം ഇല്ലാത്തവരെയാണോ ബിഗ് ബോസ് അകത്തേക്ക് വിടുന്നത് എന്നായിരുന്നു സായിയെ ഉദ്ദേശിച്ച് ഡിംപലിന്‍റെ ചോദ്യം. 

 

ഇന്നത്തെ എപ്പിസോഡില്‍ ഇരുവരും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് സംസാരിച്ച മോഹന്‍ലാല്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു. മാനസികാരോഗ്യം ഇല്ലാത്തയാളെന്ന് മറ്റൊരു മത്സരാര്‍ഥിയെക്കുറിച്ച് പറയാന്‍ പാടുണ്ടോ എന്നും മോഹന്‍ലാല്‍ ഡിംപലിനോട് ചോദിച്ചു. പറഞ്ഞതില്‍ പിഴവ് പറ്റിയെന്ന് ഡിംപലും സമ്മതിച്ചു. കഴിഞ്ഞ വീക്കിലി ടാസ്‍കില്‍ ഓരോരുത്തര്‍ക്കും ലഭിച്ച പാട്ട് വീണ്ടും പ്ലേ ചെയ്‍താണ് നോമിനേഷനില്‍ ഉള്ളവര്‍ സേഫ് ആണെന്ന കാര്യം ഇത്തവണ അറിയിച്ചത്. ഡിംപലും സായിയും ഇരുന്നതിനു തൊട്ടുപിന്നാലെ വീക്കിലി ടാസ്‍കില്‍ സായിക്കു ലഭിച്ച ഗാനം ബിഗ് ബോസ് പ്ലേ ചെയ്‍തു. ഇതുകേട്ട് സന്തോഷത്തോടെ നൃത്തം ചെയ്യാനാരംഭിച്ച സായ് ആദ്യം ഡിംപലിനു മുന്നിലേക്കാണ് എത്തിയത്. എന്നാല്‍ സായ് തന്നെ മനപ്പൂര്‍വ്വം പ്രകോപിപ്പിക്കുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഡിംപല്‍ മോഹന്‍ലാലിനോട് പറഞ്ഞു. പിന്നെയും ഇരുവര്‍ക്കുമിടയിലുള്ള മഞ്ഞ് ഉരുക്കാനാണ് മോഹന്‍ലാല്‍ ശ്രമിച്ചത്. പക്ഷേ അതില്‍ അദ്ദേഹം വിജയം കണ്ടോ എന്നറിയാന്‍ വരും എപ്പിസോഡുകള്‍ക്കായി കാത്തിരിക്കേണ്ടിവരും. 

click me!