
ബിഗ് ബോസ് ഹൗസില്‍ മോഹൻലാല്‍ വരുന്ന എപ്പിസോഡുകള്‍ ആകര്‍ഷകമാകുകയും പ്രേക്ഷകരുടെ ഇഷ്‍ടപ്പെട്ട ഒന്നായി മാറുകയും ചെയ്യാറുണ്ട്. എവിക്ഷന്റെ പിരിമുറുക്കങ്ങള്‍ മാത്രമല്ല രസകരമായ ടാസ്‍കുകളും വാരാന്ത്യ എപ്പിസോഡുകളിലുണ്ടാകാറുണ്ട്. ഇന്നും രസകരമായ ടാസ്‍ക് ഉണ്ടാകുമെന്ന് വീഡിയോ പ്രൊമൊയില്‍ നിന്ന് വ്യക്തമാകുന്നു. മോഹൻലാലിന്റെ അടുത്ത് ഏറ്റവും ഇഷ്‍ടം ആര്‍ക്കാണ് എന്ന് നോക്കട്ടെ എന്നാണ് പ്രമൊയില്‍ വ്യക്തമാക്കുന്നത്.
എന്റെ അടുത്ത് ഏറ്റവും ഇഷ്‍ടം ആര്‍ക്കാണ് എന്ന് നോക്കട്ടേ എന്ന് അന്വേഷിക്കുകയും അവര്‍ക്ക് സമ്മാനം ഉണ്ടെന്നും വ്യക്തമാക്കുകയുമാണ് മോഹൻലാല്‍ പ്രൊമൊയില്‍. മത്സരാര്‍ഥികള്‍ പിന്നീട് ബലൂണുകള്‍ പൊട്ടിക്കുന്നു. ബലൂണില്‍ ഉള്ള മോഹൻലാലിനറെ ചിത്രമുള്ള സ്‍റ്റിക്കര്‍ കൂടുതല്‍ നേടുന്ന ആളായിരിക്കും വിജയിക്കുക എന്നാണ് പ്രൊമൊയില്‍ നിന്ന് വ്യക്തമാകുന്നത്. ആരാണ് വിജയി എന്ന് ആ വീഡിയോയില്‍ വെളിപ്പെടുത്തുന്നില്ല.
എന്തായാലും ഒരു എവിക്ഷനും ഇന്നുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സൂചന ലഭിച്ചിരുന്നു. ആരായിരിക്കും പുറത്തുപോകുക ഇന്ന് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. അഖില്‍ മാരാര്‍, ശോഭ, ജുനൈസ്, ഷിജു, സെറീന, റെനീഷ, മിഥുൻ എന്നിവരാണ് ഇത്തവണത്തെ നോമിനേഷൻ പട്ടികയിലുള്ളത്. അവസാന വാരത്തില്‍ നാദിറയ്‍ക്ക് ഒപ്പം ആരൊക്കെ ഉണ്ടാകും എന്ന ആകാംക്ഷയോടെ പുതിയ എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ടിക്കറ്റ് ടു ഫിനാലെയിലെ വിവിധ ടാസ്‍കുകളില്‍ ജയിച്ചാണ് ഗ്രാൻഡ് ഫിനാലെയില്‍ ഒന്നാമത് എത്തിയ മത്സരാര്‍ഥിയായി നാദിറ മാറിയത്. വളരെ നാടകീയ ചില സംഭവങ്ങള്‍ക്ക് ഒടുവിലായിരുന്നു നാദിറ ഫിനാലെയില്‍ എത്തിയതായി പ്രഖ്യാപിച്ചത്. മത്സരാര്‍ഥികളോട് യാത്ര പറഞ്ഞ് വരാൻ മോഹൻലാല്‍ നാദിറയോട് ആവശ്യപ്പെടുകയായിരുന്നു. താൻ പുറത്തായി എന്ന് തന്നെ വിചാരിച്ച നാദിറ വാതില്‍ക്കലിലേക്ക് എത്തിയപ്പോള്‍ സര്‍പ്രൈസായി വെല്‍കം ടു ഫിനാലെ എന്ന് എഴുതി പ്രദര്‍ശിപ്പിക്കുകയായിരുന്നു.
Read More: മോഹൻലാലിന്റെ ആ ചിരിയാണ് എനിക്ക് ഏറ്റവും മനോഹരമായ നിമിഷം: റിനോഷ്
അവസാന വാരത്തിലേക്ക് ബിഗ് ബോസ്, ഇനിയെന്ത് സംഭവിക്കും?
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ