
ബിഗ് ബോസ് സീസൺ(Bigg Boss) നാലിന്റെ വീക്കൻഡ് എപ്പിസോഡായ ഇന്ന് ഷോയിൽ വിശ്വാസമുള്ളതും ഇല്ലാത്തതുമായ മത്സരാർത്ഥികൾ ആരൊക്കെയാണെന്ന് ആരായുകയാണ് മോഹൻലാൽ. ഓരോരുത്തരോടും മോഹൻലാൽ അഭിപ്രായങ്ങൾ ചോദിക്കുന്നുണ്ട്. ആദ്യം സംസാരിച്ചത് ധന്യയാണ്. സൂരജിനെയാണ് വിശ്വാസമുള്ളതെന്നും വിശ്വാസമില്ലാത്തത് റിയാസും റോൺസണും ആണെന്നും ധന്യ പറയുന്നു.
ലക്ഷ്മി പ്രിയ- വിശ്വാസമുള്ളത് റോൺസൺ, ഇല്ലാത്തത് ബ്ലെസ്ലി
ദിൽഷ- വിശ്വാസമുള്ളത് ബ്ലെസ്ലി, ഇല്ലാത്തത് വിനയ്
ബ്ലെസ്ലി- വിശ്വാസമുള്ളത് ദിൽഷ, ഇല്ലാത്തത് ലക്ഷ്മി പ്രിയ
സൂരജ്- വിശ്വാസമുള്ളത് ധന്യം, ഇല്ലാത്തത് റോൺസൺ
വിനയ്- വിശ്വാസമുള്ളത് റോൺസൺ, ഇല്ലാത്തത് ലക്ഷ്മി പ്രിയ
റിയാസ് - വിശ്വാസമുള്ളത് റോൺസൺ, ഇല്ലാത്തത് ലക്ഷ്മി പ്രിയ
റോൺസൺ- വിശ്വസമുള്ളത് റിയാസ്, ദിൽഷ, ഇല്ലാത്തത് ബ്ലെസ്ലി
ബിഗ് ബോസിൽ ഒരിക്കൽ കൂടിവരുമോന്ന് മോഹൻലാൽ, വരുമെന്ന് ബ്ലെസ്ലി, തൂവൽ കൊഴിയുമെന്ന് താരം
ഏതാനും ദിവസങ്ങൾ കൂടി കഴിയുമ്പോൾ ബിഗ് ബോസ്(Bigg Boss) സീസൺ നാല് അവസാനിക്കുകയാണ്. ആരാകും ടൈറ്റിൽ വിന്നറാകുകയെന്നും ആരൊക്കെയാകും ഫൈനൽ ഫൈവിൽ എത്തുന്നതെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് മിനിസ്ക്രീൻ പ്രേക്ഷകർ. ഫൈനലിലേക്ക് നേരിട്ട് എത്തുന്ന ടിക്കറ്റ് ടു ഫിനാലെ എന്ന ടാസ്ക് ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. പത്ത് ടാസ്ക്കുകൾ ചെയ്ത് ദിൽഷയാണ് ഒന്നാമതെത്തിയത്. മറ്റ് ഏഴ് പേരെ പിന്തള്ളി കൊണ്ടായിരുന്നു ദിൽഷയുടെ തേരോട്ടം. ഇന്നിതാ വളരെ രസകരമായി മത്സരാർത്ഥികൾ ടാസ്ക് ചെയ്തുവെന്ന് പറയുകയാണ് മോഹൻലാൽ.
Bigg Boss : വാക്കുകൾ നിയന്ത്രിക്കണമെന്ന് മോഹൻലാൽ, താനൊരു മനുഷ്യ സ്ത്രീയാണെന്ന് ലക്ഷ്മി പ്രിയ
ഓരോ മത്സരാർത്ഥികളോടും ടിക്കറ്റ് ടു ഫിനാലെ എങ്ങനെ ഉണ്ടായിരുന്നുവെന്ന ചോദിച്ച മോഹൻലാൽ ദിൽഷയ്ക്ക് അഭിനന്ദനം അറിയിക്കുകയും ചെയ്തു. ബ്ലെസ്ലി ടാസ്കിൽ ഉഴപ്പിയത് എന്ത് കൊണ്ടാണെന്നും മോഹൻലാൽ ചോദിക്കുന്നു. നോമിനേഷനിൽ കൂടി പോകുന്നതാണ് നല്ലതെന്നും അതുകൊണ്ടാണ് അങ്ങനെ കളിച്ചതെന്നും ബ്ലെസ്ലി പറയുന്നു. പിന്നാലെ ഓരോരുത്തരോടും വിശേഷങ്ങൾ ചോദിച്ച മോഹൻലാൽ, ബ്ലെസ്ലിയെ കൊണ്ട് പാട്ട് പാടിക്കുകയും ചെയ്തു. "ചന്ദ്ര കലഭം ചാർത്തി.." എന്ന ഗാനമാണ് ബ്ലെസ്ലി പാടിയത്. പിന്നാലെയാണ് രകസകരമായൊരു ചോദ്യം മോഹൻലാൽ ചോദിച്ചത്.
ഈ മനോഹരമായൊരു ബിഗ് ബോസ് വീട്ടിൽ ഒരവസരം കൂടി കിട്ടിയാൽ വരുമോ എന്ന് ബ്ലെസ്ലിയോട് മോഹൻലാൽ ചോദിക്കുന്നു. ഉറപ്പായും വരുമെന്നാണ് ബ്ലെസ്ലി നൽകിയ മറുപടി. തൂവലൊക്കെ കൊഴിയുമെന്ന് രസകരമായി മോഹൻലാലും പറയുന്നുണ്ട്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ