
ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാനിക്കാന്‍ ഇനി മൂന്ന് ദിനങ്ങള്‍ കൂടി മാത്രം. ഉദ്ഘാടന എപ്പിസോഡില്‍ എത്തിയ മത്സരാര്‍ഥികളെക്കൂടാതെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും ചലഞ്ചേഴ്സ് ആയി എത്തിയ മുന്‍ സീസണുകളിലെ മത്സരാര്‍ഥികളുമെല്ലാം ചേര്‍ന്ന അവിസ്മരണീയമായ നിരവധി നിമിഷങ്ങള്‍ സമ്മാനിച്ച സീസണാണ് ഇത്. മലയാളം ബിഗ് ബോസില്‍ ചലഞ്ചേഴ്സ് ആദ്യമായി എത്തിയത് ഈ സീസണിലാണ്. അതുപോലെ പല കാര്യങ്ങളും ആദ്യമായി സംഭവിച്ച സീസണ്‍ കൂടിയാണ് ഇത്. പണപ്പെട്ടി ടാസ്കില്‍ മണി ബോക്സുമെടുത്ത് ഒരു മത്സരാര്‍ഥി പുറത്ത് പോകുന്നതും ആദ്യമായാണ്. നാദിറ മെഹ്‍റിന്‍ ആണ് പണപ്പെട്ടിയുമായി ഇന്നലെ ബിഗ് ബോസ് വിട്ടത്. ഹൗസില്‍ ഇനി അവശേഷിക്കുന്നത് ആറ് പേരാണ്. ഇപ്പോഴിതാ ഈ സീസണിലെ ടോപ്പ് 5 നെക്കുറിച്ചും ടൈറ്റില്‍ വിജയിയെക്കുറിച്ചുമുള്ള തന്‍റെ കാഴ്ചപ്പാട് പങ്കുവെക്കുകയാണ് നാദിറ. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് നാദിറ ഇക്കാര്യങ്ങള്‍ പറയുന്നത്.
നാദിറ പറയുന്നു
നിലവില്‍ ആറ് പേരാണ് ആ വീട്ടില്‍ ഉള്ളത്. ആറ് പേരും അര്‍ഹതയുള്ളവര്‍ ആണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ ബിഗ് ബോസ് എപ്പോഴോ പറഞ്ഞത് പോലെ ഭാഗ്യം കൊണ്ടും, എങ്ങനെയാണ് അതിനകത്ത് എത്തിപ്പെട്ടതെന്ന് നമുക്കും സംശയമുള്ള ആളുകള്‍ അതിനകത്ത് ഉണ്ട്. ടോപ്പ് 5 ല്‍ അര്‍ഹതയുള്ളവര്‍ വരട്ടെ. വിജയിയും അര്‍ഹതയുള്ള ഒരാളില്‍ നിന്ന് ആവട്ടെ. അത് തീരുമാനിക്കേണ്ടത് പ്രേക്ഷകര്‍ ആണ്. അത് വളരെ കൃത്യമായിട്ട് തന്നെ നിങ്ങള്‍ തീരുമാനിക്കുമെന്ന് അറിയാം. പക്ഷേ എല്ലാവര്‍ക്കും നെഗറ്റീവ്സും പോസിറ്റീവ്സും ഉണ്ട്. ഇവിടെ ഇതിനകത്ത് നടക്കുന്ന എല്ലാ സംഭവങ്ങളും ക്ഷമിക്കാന്‍ പറ്റുന്ന സംഭവങ്ങള്‍ തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത്രമേല്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉള്ള വിഷയങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു. പക്ഷേ നിങ്ങളുടെ തീരുമാനത്തിന് വിട്ടുതരുന്നു.
WATCH VIDEO : ഞാനും ദേവുവും ഇപ്പോൾ സുഹൃത്തുക്കളാണ്'; ബിഗ് ബോസ് താരം വിഷ്ണു ജോഷി അഭിമുഖം
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ