'ബിഗ് ബോസില്‍ നിന്ന് നേരെ പോകുന്നത് വീട്ടിലേക്ക്'; മോഹന്‍ലാലിനോട് സന്തോഷം പങ്കുവച്ച് നാദിറ

Published : Jun 24, 2023, 09:43 PM IST
'ബിഗ് ബോസില്‍ നിന്ന് നേരെ പോകുന്നത് വീട്ടിലേക്ക്'; മോഹന്‍ലാലിനോട് സന്തോഷം പങ്കുവച്ച് നാദിറ

Synopsis

ഫാമിലി വീക്ക് അനുഭവം പറഞ്ഞ് നാദിറ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ഫാമിലി വീക്ക് ആയിരുന്നു ഈയാഴ്ച. 13 ആഴ്ചകള്‍ക്കിപ്പുറം തങ്ങളുടെ പ്രിയപ്പെട്ടവരെ നേരില്‍ കാണാന്‍ കുടുംബാംഗങ്ങള്‍ എത്തിയ വേള. നിരവധി മനോഹര മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഫാമിലി വീക്കില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒന്ന് നാദിറയുടെ സഹോദരി എത്തിയതായിരുന്നു. തന്‍റെ ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വം അംഗീകരിക്കപ്പെടാത്തതിനാല്‍ ഒരിക്കല്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോരേണ്ടിവന്ന നാദിറയുടെ മനസ് നിറയ്ക്കുന്ന വാര്‍ത്തയുമായാണ് സഹോദരി എത്തിയിരുന്നത്. വീട്ടുകാരും നാട്ടുകാരും അടക്കമുള്ളവര്‍ ഇപ്പോള്‍ നാദിറയെക്കുറിച്ച് അഭിമാനിക്കുകയാണെന്നാണ് സഹോദരി പറഞ്ഞത്. ഒപ്പം വീട് നാദിറയ്ക്കായി കാത്തിരിക്കുകയാണെന്നും. ഇന്നത്തെ എപ്പിസോഡില്‍ ഫാമിലി വീക്ക് അനുഭവങ്ങളെക്കുറിച്ച് സംസാരിക്കവെ നാദിറയുടെ കാര്യം മോഹന്‍ലാല്‍ എടുത്ത് പറഞ്ഞു. 

ഇനി നാട്ടില്‍ പോകുന്നുണ്ടോ നാദിറ, എന്നും അദ്ദേഹം ചോദിച്ചു. ഇവിടുന്ന് നേരിട്ട് പോകുന്നത് വീട്ടിലേക്കാണെന്നായിരുന്നു നാദിറയുടെ മറുപടി. "ഇവിടുന്ന് നേരെ ഞാന്‍ പോകുന്നത് വീട്ടിലേക്ക് ആയിരിക്കും. മറ്റൊരു ഓപ്ഷന്‍ ഇല്ല ഇനി. നേരെ വീട്ടിലേക്ക്. പഴയ ഒരു ജീവിതത്തിലേക്ക് എത്തുകയാണ്. ഭയങ്കര സന്തോഷം അതില്‍", നാദിറയുടെ വാക്കുകള്‍. വീട്ടുകാരോട് ഇപ്പോള്‍ എന്തെങ്കിലും പറയാന്‍ തോന്നുന്നുണ്ടോ എന്നായിരുന്നു മോഹന്‍ലാലിന്‍റെ അടുത്ത ചോദ്യം. ഉടന്‍ വന്നു നാദിറയുടെ മറുപടി..

"ഞാന്‍ വിഷമിപ്പിച്ചിട്ടുണ്ടെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്ന സമയത്ത് അവരെ ഒത്തിരി വിഷമിപ്പിച്ചിട്ടുണ്ട്. അതൊന്നും അറിഞ്ഞുകൊണ്ട് വിഷമിപ്പിച്ചതല്ല. എന്‍റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചല്ല, ഞാന്‍ ഇങ്ങനെയാണ് എന്നത് പലപ്പോഴും എനിക്ക് പറയാന്‍ പറ്റിയിരുന്നില്ല. പക്ഷേ പതിയ പതിയെ അത് മനസിലാക്കിയപ്പോള്‍.. വലിയൊരു മാറ്റം എന്‍റെ ബാപ്പയും ഉമ്മയും കാരണം.. കേരളത്തിലുള്ള ഒത്തിരി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ ആഗ്രഹിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തിക്കാന്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് സാധിച്ചു എന്നുള്ളതാണ്. ആ ഒരു മാറ്റം വലിയൊരു മാറ്റം തന്നെയാണ്. ഒരു വേദിയില്‍ നിന്ന് സംസാരിക്കുന്നത് പോലെയല്ല ആ ഇമോഷന്‍. എന്‍റെ ഉമ്മയും ബാപ്പയും കാരണം ഇന്ന് ഞാന്‍ അഭിമാനിക്കുന്നു. ഈ നിമിഷം ഇവിടെനിന്ന് പോകേണ്ടി വന്നാലും എനിക്ക് കിട്ടിയ ഏറ്റവും വലിയ ട്രോഫിയാണ് ഈ നിമിഷം", നാദിറ പറഞ്ഞു.

ALSO READ : ഒരാഴ്ച കൊണ്ട് കേരളത്തില്‍ നിന്ന് എത്ര നേടി? 'ആദിപുരുഷ്' കളക്ഷന്‍

WATCH : അവസാന വാരത്തിലേക്ക് ബിഗ്ബോസ്; ഇനിയെന്ത് സംഭവിക്കും: ബിബി ടോക്ക് കാണാം

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്