'ഭരണം ചൂപ്പറായി തോന്നി' എന്ന് ജാസ്മിന്‍; വീണ്ടും വിജയിച്ച് മറുപടി കൊടുത്ത് സിബിനും ഗ്യാങ്ങും, ഇനി കളിമാറും

Published : Apr 18, 2024, 10:40 PM ISTUpdated : Apr 18, 2024, 10:42 PM IST
 'ഭരണം ചൂപ്പറായി തോന്നി' എന്ന് ജാസ്മിന്‍; വീണ്ടും വിജയിച്ച് മറുപടി കൊടുത്ത് സിബിനും ഗ്യാങ്ങും, ഇനി കളിമാറും

Synopsis

നെസ്റ്റ് ടീമിനെയാണ് തങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ നിലവിലെ പവര്‍ ടീം അം​ഗങ്ങൾ തെര‍ഞ്ഞെടുത്തത്.

കഴിഞ്ഞ സീസണുകളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ബി​ഗ് ബോസിൽ പവർ ടീം ഉണ്ട്. ഇവർക്കാണ് ബി​ഗ് ബോസ് വീട്ടിലെ സർവ്വാധികാരം. ഏത് രീതിയിൽ വേണമെങ്കിൽ നിയമാവലിയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് ഇവർക്ക് തങ്ങളുടെ പവർ വിനിയോ​ഗിക്കാവുന്നതാണ്. ഇത്തരത്തിൽ ഓരോ ആഴ്ചയിലും പവർ ടീമിൽ കയറാനായി ഓരോ ടീമും നിലവിലെ പവർ ടീമുമായി മത്സരിക്കേണ്ടതുണ്ട്. അതിനായി ടാസ്കുകളും ഉണ്ടായിരിക്കും. അടുത്ത ആഴ്ചയിലെ ലാസ്റ്റ് ടാസ്ക് ആയിരുന്നു ഇന്ന് ഷോയിൽ നടന്നത്. 

നെസ്റ്റ് ടീമിനെയാണ് തങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ നിലവിലെ പവര്‍ ടീം അം​ഗങ്ങൾ തെര‍ഞ്ഞെടുത്തത്. മൂന്ന് റൗണ്ടുകൾ ഉണ്ടായിരുന്നു. ഇതിൽ കൂടുതൽ റൗണ്ടിൽ വിജയിച്ച് കയറുന്നവർ ആകും അടുത്ത പവർ ടീം അം​ഗങ്ങൾ. ഒന്നാം റൗണ്ടിലെ ടാസ്ക് ബ്രെഡ് കഴിക്കുക എന്നതായിരുന്നു. കാല് കൊണ്ട് കയര്‍ ബാലന്‍സ് ചെയ്ത് മറ്റൊരറ്റത്ത് കൊളുത്തി ഇട്ടിരിക്കുന്ന ബ്രെഡ് കഴിക്കുക എന്നതാണ് ടാസ്ക്. ഇതില്‍ നെസ്റ്റ് ടീമിലെ സായ് കൃഷ്ണയാണ് വിജയിച്ചത്. പവര്‍ ടീമില്‍ നിന്നും ഋഷി ആയിരുന്നു മത്സരിച്ചത്. 

രണ്ടാം റൗണ്ട് ഞാണിന്‍ മേല്‍ കുടി എന്നതായിരുന്നു. കയറില്‍ കെട്ടിയ ജ്യൂസ് കുടിക്കുക എന്നതാണ് ടാസ്ക്. അതും കൗ ഉപയോ​ഗിക്കാതെ കയറിന്റെ സഹായത്താൽ. ഇതിൽ ഏറ്റവും കൂടുതല്‍ കഴിക്കുന്നവർ ആണ് വിജയി ആകുക. ഒടുവിൽ പവര്‍ ടീമിലെ സിബിന്‍ വിജയിച്ചു. നോറ തോറ്റു. 

പവര്‍ കിക്ക് എന്നതാണ് മൂന്നാം റൗണ്ട്. ഇതില്‍ മിനി ഫുട്ബോള്‍ കോര്‍ട്ടില്‍ ഇരുന്നു കൊണ്ട് ഇരു ടീമിലെയും ഒരോ അംഗങ്ങള്‍ മത്സരിക്കും. ഇതില്‍ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നവർ വിജയിക്കും. 11 ഗോളുകളുമായി ഋഷി വിജയിക്കുകയും സായ് തോല്‍ക്കുകയും ചെയ്തു. ഇതോടെ അടുത്ത ആഴ്ചയിലെ പവര്‍ ടീം അധികാരം നിലവിലെ ടീം തന്നെ നിലനിർത്തുകയും ചെയ്തു.  

ബാത്റൂമില്‍ പോലും ചെരുപ്പിടില്ല, ആ കാലോടെ ബഡ്ഡിലും സോഫയിലും പോകും; ജാസ്മിനെതിരെ ആഞ്ഞടിച്ച് മത്സരാര്‍ത്ഥികള്‍

ഇതിനിടെ സിബിനെയും ​ഗ്യാങ്ങിനെയും കുറിച്ച് ജാസ്മിൻ പറഞ്ഞത് ശ്രദ്ധനേടിയിരുന്നു. "എനിക്ക് പവര്‍ റൂമില്‍ നിന്നും 
അവർ ഇറങ്ങണം എന്നുണ്ടായിരുന്നു. അവരുടെ ഭരണം നല്ല ചൂപ്പറായിട്ട് തോന്നി. അതുകൊണ്ട് ഇറങ്ങണം എന്നുണ്ടായിരുന്നു", എന്നാണ് ജാസ്മിൻ പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഞാൻ കൊടുത്ത സ്നേഹം തിരിച്ചു കിട്ടിയിട്ടില്ല, പക്ഷേ അവരോട് സ്നേഹം മാത്രം'; ആദിലയെയും നൂറയെയും കുറിച്ച് അനുമോൾ
'പിള്ളേർ എന്തേലും ആഗ്രഹം പറഞ്ഞാൽ...'; വൈറലായി നെവിനും സൗബിനും ഒന്നിച്ചുള്ള വീഡിയോ