
ബിഗ് ബോസ് മലയാളം സീസണ് ആറില്‍ വീണ്ടും വൃത്തിയില്ലായ്മ ചര്‍ച്ചയാകുന്നു. വൃത്തിയുടെ പേരില്‍ പലപ്പോഴും ജാസ്മിനെതിരെ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. അത് ഇന്നും ആവര്‍ത്തിച്ചിരിക്കുകയാണ്. ഉപയോഗ ശേഷം ജാസ്മിന് ടിഷ്യു പേപ്പര്‍ ബെഡില്‍ തന്നെ വച്ചു എന്ന് ജിന്റോ പറഞ്ഞതോടെയാണ് തര്‍ക്കത്തിന് തുടക്കമായത്.
ഇതിനിടെ ആണ് പുറത്ത് ചെരുപ്പിട്ടിരിക്കുന്നത് ജിന്റോയുടെ ശ്രദ്ധയില്‍ പെടുന്നത്. ഇത് ആരുടേത് എന്ന് ചോദിച്ച ജിന്റോ ജാസ്മിന്റേത് ആകുമെന്ന് പറയുന്നുണ്ട്. എന്നാല്‍ അത് അവളുടേത് അല്ലെന്നാണ് സിബിന് പറഞ്ഞത്. ബാത്റൂമില്‍ പോലും ജാസ്മിന് ചെരുപ്പിടില്ലെന്നും ജിന്റോ പറയുന്നുണ്ട്. ഇത് വലിയ തര്‍ക്കത്തിനാണ് വഴിവച്ചത്. താന്‍ ബാത്റൂമില്‍ ചെരുപ്പ് ഇട്ടില്ലെങ്കില്‍ എന്താണ് പ്രശ്നമെന്നും ഇറങ്ങുമ്പോള്‍ കാല് കഴുകിയിട്ടാണ് ഇറങ്ങുന്നതെന്നും ജാസ്മിന് പറയുന്നുണ്ട്. ആ കാലും വച്ചാണ് ഇവിടെ സോഫയില്‍ കാലും കയറ്റി ഇരിക്കുന്നതെന്ന് പറഞ്ഞ് ജിന്റോയും എതിര്‍ക്കുന്നുണ്ട്.
ഇതോടെ മനപൂര്‍വ്വം ജാസ്മിന് സോഫയില്‍ കാല് കയറ്റി വയ്ക്കുന്നുണ്ട്. ചെരുപ്പില്ലാതെ നടന്നിട്ട് സോഫയിലൊന്നും അങ്ങനെ കാലും കയറ്റി വയ്ക്കല്ലേടാ എന്ന് സിബിന് സ്നേഹത്തില്‍ പറഞ്ഞ് കൊടുക്കുന്നുണ്ട്. എന്നാല്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജാസ്മിന് തന്റെ തീരുമാനത്തില്‍ നിന്നും പിന്മാറുന്നില്ല. ഒപ്പം അപ്സര അടക്കമുള്ള നിരവധി പേര് ജാസ്മിനെ എതിര്‍ത്ത് സംസാരിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും അംഗീകരിക്കാനോ തെറ്റ് തിരുത്താനോ ജാസ്മിന് തയ്യാറാകുന്നില്ല എന്നത് എപ്പിസോഡില്‍ നിന്നും വ്യക്തമാണ്.
സീരിയസ് അല്ല, കോമഡിയും അല്പം റൊമാന്സും; തങ്കമണിക്ക് ശേഷം ദിലീപിന്റെ 'പവി കെയർ ടേക്കർ'
ജാസ്മിന് അടുത്ത് ജിന്റോ ചെന്നിരുന്നപ്പോള്‍ അടിക്കാന്‍ തോന്നുന്നുണ്ടായിരുന്നു എന്നാണ് ജാസ്മിന് പറഞ്ഞത്. പിന്നാലെ സായിയോട് എന്തു കൊണ്ടാണ് ചെരുപ്പ് ഇടാത്തതെന്ന് പറയുന്നുണ്ട്. കാല് സെന്‍സിറ്റീവ് ആണെന്നും പൊട്ടുന്നുണ്ടെന്നും എല്ലാ ചെരുപ്പും ഉപയോഗിക്കാന്‍ സാധിക്കില്ലെന്നുമാണ് ഇവര്‍ പറയുന്നത്. പിന്നാലെ ജിന്റോ ജാസ്മിന് ഒരു ചെരുപ്പ് നല്‍കണമെന്ന് ബിഗ് ബോസിന് പറയുന്നുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ