
ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയ മത്സരാര്‍ഥിയായിരുന്നു പ്രവീണ്‍ പി. എന്നാല്‍ അധികം വൈകാതെ പ്രവീൺ ഷോയിൽ നിന്നും എവിക്ട് ആകുകയും ചെയ്തിരുന്നു. ഷോയ്ക്കകത്തു വെച്ച് അനുമോളും പ്രവീണും തമ്മിൽ ലവ് കോമ്പോ ഉണ്ടാക്കാൻ നോക്കിയിരുന്നു എന്ന തരത്തിൽ ചില വീഡിയോകൾ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ചെല്ലാം പ്രതികരിക്കുകയാണ് താരം. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു പ്രവീൺ. ബിഗ്ബോസിൽ സഹമൽസരാർത്ഥി ആയിരുന്ന നൂറയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയായിരുന്നു താരം.
''ഞാൻ അനുമോളോട് ലവ് കോമ്പോ ആവശ്യപ്പെട്ടിട്ടില്ല. അനുമോൾ എന്നോടും ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ ഞങ്ങൾ തമ്മിൽ ഒരു ഫ്രണ്ട്ഷിപ്പ് കോമ്പോ ഉണ്ടായിട്ടുണ്ട്. നിങ്ങളുടെ ഒരു ഫ്രണ്ട്ഷിപ്പ് കോമ്പോ ഭയങ്കര നല്ലതായിരിക്കുമെന്ന് വീടിനകത്ത് തന്നെ എല്ലാവരും പറയുമായിരുന്നു. കാരണം ഞങ്ങൾ ദേഷ്യപ്പെട്ടിട്ടുണ്ട്, നല്ല സ്നേഹത്തോടെയും ഇരുന്നിട്ടുണ്ട്, കൂടുതൽ സംസാരിച്ചിട്ടുണ്ട്. പക്ഷേ ലവ് കോമ്പോ എന്നുള്ള രീതിയിൽ ഞങ്ങൾ സംസാരിച്ചിട്ടില്ല.
എല്ലാവരുമായും ഞാൻ നല്ല സൗഹൃദത്തിലാണ്. ആരുമായും വ്യക്തിപരമായി വൈരാഗ്യമോ ദേഷ്യമോ ഇല്ല. ഫൈറ്റ് ഉണ്ടായവരോട് പോലും ഇറങ്ങിയതിനു ശേഷം സോറി പറഞ്ഞു. കാരണം എന്നെ സംബന്ധിച്ചിടത്തോളം ലൈഫിൽ കിട്ടിയ വലിയൊരു ഓപ്പർച്ചൂണിറ്റിയാണ്. പലരുമായും കണക്റ് ചെയ്യാൻ പറ്റി. അവരുമായിട്ടൊക്കെ നല്ല രീതിയിൽ പോകുന്നുണ്ട്. ഞങ്ങൾക്കൊരു ഗ്രൂപ്പ് ഒക്കെ ഉണ്ട്. അതിൽ എല്ലാവരുമായിട്ടും കണക്ടഡ് ആണ്.
ബിഗ് ബോസിലേക്ക് വീണ്ടും കയറിയത് റീയൂണിയൻ എന്നുള്ള രീതിയിലാണ്. എല്ലാവരോടും സ്നേഹത്തോടെ ഇരിക്കുക, ഫൈനലിസ്റ്റുകളെ സപ്പോർട്ട് ചെയ്യുക ഇതൊക്കെയായിരുന്നു ആലോചിച്ചത്. പക്ഷെ ചിലർ അവിടെ വന്ന് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി. അത് വിഷമമുണ്ടാക്കിയിരുന്നു'', പ്രവീൺ പറഞ്ഞു.