
കഴിഞ്ഞ ദിവസം ബിഗ്ബോസ് സീസൺ മലയാളം സീസൺ 7 മൽസരാർത്ഥിയായ ശൈത്യ സന്തോഷ് ബിഗ്ബോസ് മുൻ വിജയി അഖിൽ മാരാരെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു. മാരാർ കൊട്ടിയാൽ മാക്രി കരയുമായിരിക്കും, പക്ഷേ അഡ്വക്കേറ്റ് ശൈത്യ കരയില്ല എന്നായിരുന്നു ശൈത്യ വീഡിയോയിൽ പറഞ്ഞത്. ഇതിനെതിരെ അഖിൽ മാരാരും രംഗത്തു വന്നിരുന്നു. പൊട്ടക്കിണറ്റിലെ തവളയാണ് ശൈത്യ എന്നാണ് അഖിൽ മാരാർ ഇതിന് മറുപടി പറഞ്ഞത്. മാക്രികള്‍ കാരണം വലിയ ശല്യം ആണെന്നും മാരാര്‍ പറഞ്ഞിരുന്നു. ഇപ്പോളിതാ അഖിൽ മാരാർക്കെതിരെ ശക്തമായി രംഗത്തു വന്നിരിക്കുകയാണ് ഇത്തവണ ബിഗ്ബോസിൽ മാറ്റുരച്ച കെ ബി ശാരിക.
''നേരത്തെ ഞാന്‍ ബഹുമാനത്തോടെ കണ്ടിരുന്ന ഒരു മനുഷ്യനായിരുന്നു അഖിൽ മാരാർ. ഇപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍ ചിരിയാണ് വരുന്നത്. ശൈത്യയെ കട്ടപ്പ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും സഹമത്സരാര്‍ത്ഥികള്‍ക്കു പോലും അറിയില്ല. അനുമോള്‍ക്കെതിരെ പ്രവര്‍ത്തിച്ചു എന്നാണ് പറയുന്നത്. അനുമോള്‍ക്കെതിരെ എന്താണ് പ്രവര്‍ത്തിച്ചത് എന്നതിനെക്കുറിച്ച് അനുമോള്‍ ഇപ്പോഴും വാ തുറന്നിട്ടില്ല.
ബിഗ് ബോസ് സീസണ്‍ 7 അവസാനിച്ചു. പിആര്‍ കൊണ്ടോ അല്ലാതെയോ അനുമോള്‍ വിജയിയായി. അത് ജനങ്ങള്‍ അംഗീകരിച്ചു. അനുമോള്‍ ഷോകളും ഉദ്ഘാടനവും ഒക്കെയായി തിരക്കിലാണ്. എല്ലാ മത്സരാര്‍ത്ഥികളും അവരുടേതായ തിരക്കുകളിലാണ്. അതു കഴിഞ്ഞു. ആ മിനിമം ബോധമെങ്കിലും അഖില്‍ മാരാര്‍ കാണിക്കണ്ടേ.
ഒരാള്‍ പിന്നാലെ നടന്ന് ആക്രമിച്ചാല്‍, അതും തന്റെ സീസണില്‍ പോലും ഇല്ലാത്ത ഒരാള്‍ ആക്രമിച്ചാല്‍ സ്വാഭാവികമായും പ്രതികരിച്ചു പോകും. അതുതന്നെയാണ് ശൈത്യയും ചെയ്lത്. രണ്ടു വര്‍ഷം മുമ്പ് നടന്ന സീസണിലെ മത്സരാര്‍ത്ഥിയായ അഖില്‍ മാരാര്‍ക്ക് ഇതില്‍ എന്താണ് കാര്യം?. ഫേസ്ബുക് ലൈവില്‍ അപ്പനും അമ്മയ്ക്കും ഒക്കെ വിളിക്കാനാണ് അഖില്‍ മാരാര്‍ ഇരിക്കുന്നത് എന്ന് തോന്നുന്നു. ഉളുപ്പുണ്ടോ നിങ്ങള്‍ക്ക്. അഖില്‍ മാരാര്‍ സ്വയം പൊങ്ങുന്നത് കേള്‍ക്കാം. എന്നോട് ആളുകള്‍ പറഞ്ഞു, ശൈത്യ സന്തോഷിന് അല്ലെങ്കില്‍ മാക്രികള്‍ക്ക് മറുപടി കൊടുക്കണം എന്ന്. മാക്രികള്‍ക്ക് മറുപടി കൊടുക്കാന്‍ നിങ്ങള്‍ ആരാ? നിങ്ങള്‍ സുവോളജി ആണോ ഡിഗ്രിക്ക് പഠിച്ചത്. മാക്രികളുടെ അനാട്ടമി ഒക്കെ പറയുന്നതു കൊണ്ട് ചോദിച്ചതാണ്'', എന്നാണ് ശാരിക ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക