
കഴിഞ്ഞ ദിവസം അനുമോൾ-ജിസേൽ വിഷയത്തിൽ തലയിട്ട്, ഒടുവിൽ ബിഗ് ബോസിൽ നിന്നും ക്വിറ്റ് ചെയ്ത് പോയ നെവിൻ തിരികെ എത്തി. ഇന്ന് മറ്റ് മത്സരാർത്ഥികൾക്ക് വൻ സർപ്രൈസ് സമ്മാനിച്ച് കൊണ്ടായിരുന്നു നെവിനെ ബിഗ് ബോസ് ഹൗസിനുള്ളിലേക്ക് കൊണ്ടുവന്നത്. ഇന്ന് നിങ്ങൾക്കൊരു അതിഥിയുണ്ടെന്ന് പറഞ്ഞാണ് ബിഗ് ബോസ് തുടങ്ങിയത്. അതിഥിയെ സ്വീകരിക്കാൻ ഒരു പാട്ട് തയ്യാറാക്കി പ്രധാന വാതിലിന് മുന്നിൽ ചെന്ന് നിൽക്കാൻ ബിഗ് ബോസ് നിർദ്ദേശിച്ചു. ഇത് എല്ലാ മത്സരാർത്ഥികളും അനുസരിക്കുകയും ചെയ്തു.
എല്ലാവരും പ്രതീക്ഷയോടെ നിന്നപ്പോൾ പ്രധാന വാതിൽ തുറന്ന് വന്നതാകട്ടെ സ്പൈ കുട്ടൻ എന്ന റോബോയും. പിന്നാലെ ഓരോ ഇടവും ക്ലീൻ ആണോന്ന് സ്പൈ കുട്ടൻ പരിശോധിച്ചു. ഇതിനിടെ കൺഫഷൻ റൂമിലേക്ക് നെവിൻ പ്രവേശിക്കുക ആയിരുന്നു. നെവിൻ എന്താണ് പറയാനുള്ളത് എന്ന് ബിഗ് ബോസ് ചോദിച്ചതിന്, "അന്നേരത്തെ ഒരു സാഹചര്യത്തിൽ ഞാൻ പറഞ്ഞ വാക്കാണ് എനിക്ക് തന്നെ പ്രശ്നമായത്. ഇവിടെന്ന് പോകണമെന്ന് വിചാരിച്ച് ഗേറ്റിന് അപ്പുറത്തേക്ക് ചെല്ലുമ്പോഴാണ് എത്രത്തോളം വാല്യുബിൾ ആയിട്ടുള്ള പ്ലാറ്റ്ഫോമാണ് മിസ് ചെയ്തതെന്ന ചിന്ത മനസിൽ വന്നത്. ഞാൻ ചെയ്തത് വലിയ മിസ്റ്റേക് ആണ്. ഞാനിവിടെ വന്നത് ഗെയിം കളിക്കാനായിട്ടാണ്. ഇനി പ്രേക്ഷകർക്ക് വേണ്ടിയാകും എന്റെ കളികൾ. നന്ദി ബിഗ് ബോസ്. ഞാൻ ചെയ്ത തെറ്റിന് ക്ഷമ ചോദിക്കുകയാണ്. 100 ശതമാനം കൊടുത്ത് ഞാനിനി കളിക്കും. ഉറപ്പ്", എന്നാണ് പറഞ്ഞത്. പെട്ടെന്നുള്ള തീരുമാനം ആയതിനാലും ഖേദം പ്രകടിപ്പിച്ചതിനാലും നെവിനെ വിടിനകത്തേക്ക് കയറ്റുന്നുവെന്ന് ബിഗ് ബോസ് അറിയിക്കുകയും ചെയ്തു.
പിന്നാലെ നെവിനെ കണ്ട മത്സരാർത്ഥികള്‍ കെട്ടിപിടിക്കുകയും സന്തോഷം പങ്കിടുകയും ചെയ്തു. ആദില,നൂറ, അനുമോൾ എന്നിവർ നെവിന്റെ അടുത്തേക്ക് പോയില്ല. പകരം നെവിൻ വന്ന് ഇവരെ കെട്ടി പിടിച്ച് സന്തോഷം പങ്കിട്ടു. ഇതിനിടെ ‘നമ്മളെ ഇനി കൊല്ലുവോടി’ എന്നാണ് ആദിലയോടും നൂറയോടുമായി അനു ചോദിച്ചത്. ‘ഇത് ബിഗ് ബോസിന്റെ ഗെയിം ആയിരുന്നു. എനിക്ക് അറിയാരുന്നു വരുമെന്നാണ്’ നൂറ പറയുന്നത്. ‘ഇനി എന്തൊക്കെ കാണാൻ പോകുന്നു ഈശ്വര’ എന്ന് അനു പറഞ്ഞപ്പോൾ, ‘ഇതൊരു ഗെയിമിന്റെ ഭാഗമായി കണ്ടാൽ മതി’യെന്നാണ് ആദിലയും നൂറയും പറഞ്ഞത്. എന്തായാലും നെവിന്റെ ഗെയിം ഇനി എന്തൊക്കെ ആണെന്ന് കാത്തിരുന്ന് കാണാം.
"ഇവിടെ തിരിച്ചു വരാൻ ഓപ്ഷൻ ഇല്ലായിരുന്നുവെങ്കിൽ ഞാൻ തീർന്നേനെ. ജീവിത കാലം മുഴുവൻ കരഞ്ഞ് കരഞ്ഞ് തീർത്തേനെ. ഇനി ഞാൻ ഇവിടെന്ന് പോകണമെന്ന് പറയില്ല. പ്രേക്ഷകർ എന്ന് എന്നെ എവിക്ട് ചെയ്യുന്നുവോ അന്ന് പോകും. പോകുമ്പോൾ ഒന്നുകിൽ ഡയമണ്ട് നെക്ലേസ്, അല്ലെങ്കിൽ ബിഗ് ബോസ് കപ്പുണ്ടായിരിക്കും. ഇത് ഞാൻ തരുന്ന വാക്ക്", എന്ന് നെവിൻ ക്യാമറ നോക്കി പറയുകയും ചെയ്തു.