
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് എഴുപത് ദിവസങ്ങൾ പൂർത്തിയാക്കി മുന്നേറുകയാണ്. ഫൈനലിലേക്ക് അടുക്കുന്തോറും മത്സാർത്ഥികൾ തമ്മിലുള്ള പ്രശ്നങ്ങളും മത്സരബുദ്ധിയും കൂടുന്ന കാഴ്ചയാണ് ഓരോ ദിനവും ബിഗ് ബോസ് വീട്ടിൽ കാണാൻ സാധിക്കുന്നത്. ഈ സീസണിൽ ഫൈനൽ ഫൈവിൽ എത്താൻ ചാൻസുണ്ടെന്ന് ഏവരും പറയുന്ന പേരുകളിൽ ഒന്ന് റിനോഷ് ജോർജിന്റേതാണ്.
തുടക്കം മുതൽ സമാധാനപരമായി നിന്ന് പ്രേക്ഷകരുടെയും മറ്റ് മത്സരാർത്ഥികളുടെയും മനസിൽ ഇടംനേടിയ റിനോഷ് കുറച്ച് നാളുകളായി പ്രശ്നങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന വീക്കിലി ടാസ്കിനിടയിൽ റിനോഷ് മോശം വാക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതിനെ ചുറ്റിപ്പറ്റിയാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് മുന്നോട്ട് പോയത്. ബിഗ് ബോസില്‍ നില്‍കാൻ മാനസികമായി താൻ ഫിറ്റല്ല എന്ന് റിനോഷ് തന്നെ തുറന്ന് പറയുകയും ചെയ്തിരുന്നു. ഇന്നിതാ താൻ പുറത്ത് പോകാൻ തയ്യാറാണെന്ന് തുറന്ന് പറയുകയാണ് റിനോഷ്. പുതിയ പ്രമോ വീഡിയോയിൽ ആണ് ഇക്കാര്യം ഉള്ളത്.
വിഷമിക്കല്ലേട്ടോ..; തന്നെ തനിച്ചാക്കി പോയ സുധിയോട് സംസാരിക്കുന്ന ഭാര്യ, നോവായി വീഡിയോ
വിഷ്ണുവുമായി റിനോഷ് ഇന്ന് തർക്കം നടക്കുന്നുണ്ട്. വിഷ്ണുവിനെ ഫേക്ക് പേഴ്സണാലിറ്റി എന്ന് റിനോഷ് വിളിക്കുന്നതും വീഡിയോയിൽ കാണാം. പുറത്തുള്ള ആൾക്കാർ അവരുടെ കുടും അവരെ കുറിച്ച് ചിന്തിക്കാത്ത ആളാണ് വിഷ്ണു എന്നെല്ലാം റിനോഷ് പറയുന്നുണ്ട്. ഈ തർക്കങ്ങൾ നടക്കുന്നതിനിടെ ആണ് താൻ പുറത്തുപോകാൻ തയ്യാറാണെന്ന് റിനോഷ് പറയുന്നത്. വ്യക്തിപരമായി തനിക്ക് ഈ കളി മതിയായെന്നും പുറത്തു പോകുന്നുവെന്നും റിനോഷ് പറയുന്നുണ്ട്. യഥാർത്ഥത്തിൽ വീട്ടിൽ എന്താണ് നടക്കുന്നതെന്നറിയാൻ കുറച്ച് മണിക്കൂറുകൾ കൂടി കാത്തിരിക്കേണ്ടി വരും. എന്തായാലും റിനോഷിന്റെ ഈ പ്രഖ്യാപനം ആരാധകരിൽ ഞെട്ടലുളവാക്കിയിട്ടുണ്ട്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ