Bigg Boss : 'തെറ്റുകൾ ചൂണ്ടി കാണിക്കുമ്പോൾ ശബ്ദം ഉയരും; വലിയ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്'; റിയാസ്

By Web TeamFirst Published Jun 24, 2022, 11:05 PM IST
Highlights

ഷോയിലെ ഡെയ്ലി ടാസ്ക് ആയ റോസ്റ്റിങ്ങിൽ തന്നെ കുറിച്ച് റിയാസ് പറഞ്ഞവാക്കുകൾ ശ്രദ്ധനേടുകയാണ്. 

ബി​ഗ് ബോസ്(Bigg Boss) സീസൺ നാലിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ മത്സരാർത്ഥിയാണ് റിയാസ്. ടോപ് ഫൈവിൽ എത്താൻ സാധ്യതയുള്ള താരമെന്നാണ് റിയാസിനെ കുറിച്ച് സോഷ്യൽ മീഡിയ പറയുന്നത്. ഷോയിൽ എത്തിയത് മുതൽ കഴിഞ്ഞ ദിവസം വരെയും പ്രശ്നങ്ങൾക്ക് തുടക്കമിടുന്ന ആളാണ് റിയാസെന്നും മറ്റൊരു വിഭാ​ഗം അഭിപ്രായപ്പെടുന്നുണ്ട്. ഷോയിലെ ഡെയ്ലി ടാസ്ക് ആയ റോസ്റ്റിങ്ങിൽ തന്നെ കുറിച്ച് റിയാസ് പറഞ്ഞവാക്കുകൾ ശ്രദ്ധനേടുകയാണ്. 

താൻ ആരോടെലും ക്ലോസ് ആയി കഴിഞ്ഞാൽ ടാസ്ക് വരുമ്പോൾ തന്നെ അത് ബാധിക്കും വേദനിപ്പിക്കേണ്ടിവരും എന്ന് തോന്നലുണ്ടോ എന്നാണ് റിയാസിനോട് ദിൽഷ ചോദിച്ചത്. കുത്തിനോവിക്കാൻ എവിടെയാണ് പഠിച്ചത് എന്നാണ് ലക്ഷ്മി ചോദിക്കുന്നത്. പിന്നാലെ ധന്യയും സൂരജും റിയാസിനോട് ചോദ്യം ചോദിക്കുന്നുണ്ട്. ഇവയ്ക്കെല്ലാം കൂടി മറുപടി പറയുകയാണ് റിയാസ്.  

റിയാസിന്റെ വാക്കുകൾ

വഴക്കുണ്ടാക്കിയാണ് ബി​ഗ് ബോസിൽ മുന്നോട്ട് പോകുന്നതെന്നാണ്  ഇവിടെ വന്നത് മുതൽ ഞാൻ കേട്ട് കൊണ്ടിരിക്കുന്നത്. അത് ശരിയായ കാര്യമല്ല. കാരണം ഈ ഷോ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാൾ എന്ന നിലയിൽ ഇതിൽ എപ്പഴും ഒച്ചയും ബഹളവുമാണ് വേണ്ടതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഓരോ റീസണുകൾ കാരണമാണ് ഞാൻ ഇവിടെ ഒച്ചവെച്ചിട്ടുള്ളത്. ഇല്ലെങ്കിൽ തെറ്റായ കാര്യങ്ങളാണ് നടക്കുന്നതെന്ന് തോന്നുമ്പോഴാണ്. സ്നേഹിക്കുന്ന വ്യക്തികൾക്ക് ഞാൻ എന്തും കൊടുക്കും. അവരെ കെയർ ചെയ്യും. അത് ഇതുവരെ ഈ വീട്ടിൽ ഞാൻ ചെയ്തിട്ടില്ല. അതുപോലുള്ള ആൾക്കാര് ഇല്ലാത്തത് കൊണ്ടായിരിക്കാം അത്. നല്ല ആർക്കാർ ഇവിടെ ഇല്ല എന്നല്ല അതിനർഥം. മാറിയിരുന്ന് എന്റെ കണ്ണുകൾ നിറഞ്ഞ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. ​ഗ്രൂപ്പായുള്ള ആൾക്കാരുടെ കൂടെ ഇരിക്കാൻ സാധിക്കുന്നില്ലല്ലോ എന്നത് കൊണ്ട്. എന്റെ ഉള്ളിലെ മാനുഷിക നന്മപോലും എവിടെയോ നഷ്ടമായതായി തോന്നുവെന്ന് ഞാൻ പറഞ്ഞിരുന്നു. ഈ വീട്ടിൽ മുന്നോട്ട് പോകണമെങ്കിൽ എനിക്ക് വഴക്കിന്റെ ആവശ്യമില്ല. തെറ്റുകൾ ചൂണ്ടികാണിക്കുമ്പോൾ പുറത്തായാലും എന്റെ ശബ്ദം ഉയരും. ഇത് കാരണം പുറത്തും എനിക്ക് വലിയ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. വർഷങ്ങളോളം ഞാനുമായി ചേർന്നുനിന്നവർ എന്നെ വിട്ട് പോയിട്ടുണ്ട്. ഞാൻ ഇവിടെ ചൊറിയുന്ന രീതികൾ എന്റെ ക്ലോസ് ഫ്രണ്ട്സിനോട് ചെയ്യുന്നതാണ്. തെറ്റുകളെ പ്രേക്ഷകരും അക്സപ്റ്റ് ചെയ്യുമ്പോഴാണ് എനിക്ക് പ്രശ്നം ഉണ്ടാകുന്നത്. അതിനെതിരെയാണ് ഞാൻ സംസാരിക്കുന്നത്. 

Bigg Boss 4 Episode 90 Highlights : അവസാന ആഴ്ചയിലെ ക്യാപ്റ്റനായി റിയാസ്; ടാസ്കിനിടയിലും പോര്

എന്താണ് റോസ്റ്റിം​ഗ് ? 

ഈ ആഴ്ചയിലെ ഡെയ്ലി ടാസ്ക്കിന്റെ പേരാണ് റോസ്റ്റിം​ഗ്. ബി​ഗ് ബോസ് വീട്ടിൽ ഓരോരുത്തർക്കും പലകാര്യങ്ങളും പലരോടും പറയാൻ വിട്ടുപോകുകയോ, സാഹചര്യങ്ങൾ ലഭിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടാകാം. ഇതിനായി ബി​ഗ് ബോസ് അവസരം ഒരുക്കുകയാണ് റോസ്റ്റിം​ഗ് എന്ന ടാസ്ക്കിലൂടെ. ബസർ കേൾക്കുമ്പോൾ ലിവിം​ഗ് ഏരിയയിൽ വച്ചിരിക്കുന്ന കസേരയിൽ പേര് വിളിക്കുന്നതതനുസരിച്ച് ഓരോരുത്തരായി വന്നിരിക്കുകയും അവരോട് ഈ ബി​ഗ് ബോസ് വീടുമായി ബന്ധപ്പെട്ട സംഭവങ്ങളെയോ സംസാരവിഷയങ്ങളെയോ പറ്റി ആക്ഷേപഹാസ്യമായിട്ടോ പരിഹാസ്യരൂപേണയോ രസകരമായി എന്തും ചോദിക്കുകയും പറയുകയും ചെയ്യുക എന്നതാണ് ടാസ്ക്. രണ്ടാമത്തെ ബസർ കേൾക്കുന്നത് വരെ കസേരയിൽ ഉള്ള വ്യക്തി എന്ത് പ്രകോപനം ഉണ്ടായാലും മൗനം പാലിക്കേണ്ടതാണ്. രണ്ടാമത്തെ ബസറിന് ശേഷം ആ വ്യക്തിക്ക് മറുപടി പറയാവുന്നതുമാണ്. ആദ്യമായി ടാസ്ക്കിൽ എത്തിയത് ബ്ലെസ്ലി ആണ്. റിയാസും ലക്ഷ്മി പ്രിയയും ബ്ലെസ്ലിക്കെതിരെ ഓരോരോ ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു. പിന്നാലെ ബ്ലെസ്ലിയുമായി റിയാസ് വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. 

click me!