​ഗുരുതര നിയമലംഘനം, റോക്കി പുറത്തേക്ക്; പ്രഖ്യാപിച്ച് ബി​ഗ് ബോസ്, പൊട്ടിക്കരഞ്ഞ് ഋഷിയും അന്‍സിബയും

Published : Mar 25, 2024, 04:09 PM ISTUpdated : Mar 25, 2024, 04:55 PM IST
​ഗുരുതര നിയമലംഘനം, റോക്കി പുറത്തേക്ക്; പ്രഖ്യാപിച്ച് ബി​ഗ് ബോസ്, പൊട്ടിക്കരഞ്ഞ്  ഋഷിയും അന്‍സിബയും

Synopsis

കൺഫെഷൻ റൂമിൽ വച്ചാണ് ബി​ഗ് ബോസ് റോക്കിയോട് ഇനി ഷോയിൽ തുടരാൻ സാധിക്കില്ലെന്ന് അറിയിച്ചത്.  

ഹ മത്സരാർത്ഥിയായ സിജോയെ കയ്യേറ്റം ചെയ്തതിന്റ പേരിൽ റോക്കി ബി​ഗ് ബോസിന് പുറത്തേക്ക്. ഏറെ നേരം നീണ്ടുനിന്ന ചർച്ചകൾക്ക് പിന്നാലെയാണ് റോക്കിയെ പുറത്താക്കിയതായി ബി​ഗ് ബോസ് അറിയിച്ചത്. ഉച്ച മുതല്‍ കൺഫെഷൻ റൂമിൽ ആയിരുന്നു റോക്കി. ഇവിടെ വച്ചായിരുന്നു ബി​ഗ് ബോസ് റോക്കിയോട് ഇനി ഷോയിൽ തുടരാൻ സാധിക്കില്ലെന്ന് അറിയിച്ചത്.  

'ഈ ബി​ഗ് ബോസ് വീട്ടിലെ നിയമങ്ങളുടെ ​ഗുരുതരമായ ലംഘനമാണ് നിങ്ങൾ നടത്തിയത്. അതുകൊണ്ട് തന്നെ ഇനി നിങ്ങൾക്ക് ഇവിടെ തുടരാനാകില്ല. ഇപ്പോൾ തന്നെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ നിങ്ങളെ ഇവിടെ നിന്നും പുറത്താക്കുകയാണ്. കൂടുതൽ കാര്യങ്ങൾ ഇവിടുത്തെ അധികൃതർ നിങ്ങളെ അറിയിക്കും', എന്നായിരുന്നു ബിഗ് ബോസ് റോക്കിയോട് പറഞ്ഞത്. ശേഷം റോക്കിയെ പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.

റോക്കിയെ പുറത്താക്കിയ ശേഷം ആണ് ബി​ഗ് ബോസ് മറ്റ് മത്സരാർത്ഥികളോട് ഇക്കാര്യം പറയുന്നത്. "റോക്കി ഇവിടെ ചെയ്തത് ബി​ഗ് ബോസ് നിയമങ്ങളുടെ ​ഗുരുതര ലംഘനമാണ്. അതുകൊണ്ട് ഇതിനോടകം ഈ ബി​ഗ് ബോസ് വീട്ടിൽ നിന്നും എന്നെന്നേക്കുമായി റോക്കി പുറത്തായിരിക്കുന്നു", എന്നാണ് മറ്റ് മത്സരാർത്ഥികളോടായി ബി​ഗ് ബോസ് പറഞ്ഞത്. ഇതിനോട് വളരെ ഇമോഷണലായാണ് മത്സരാര്‍ത്ഥികള്‍ പ്രതികരിച്ചത്. ഋഷിയും അന്‍സിബയും പൊട്ടിക്കരയുന്നുണ്ടായിരുന്നു. ഇരുവരും ആയിരുന്നു ബിഗ് ബോസ് വീട്ടിലെ റോക്കിയുടെ അടുത്ത സുഹൃത്തുക്കള്‍. പ്രത്യേകിച്ച് ഋഷി. 

ഉച്ചയോടെയാണ് റോക്കി- സിജോ പ്രശ്നം ഉണ്ടായത്. അപ്സരയും റോക്കിയും തമ്മില്‍ ആയിരുന്നു പ്രശ്നം തുടങ്ങിയത്. ഇരുവരും പരസ്പരം വീട്ടുകാരെ വിളിച്ചതാണ് തര്‍ക്കത്തിന് തുടക്കമിട്ടത്. സംഭവം പവര്‍ ടീം സോള്‍വ് ചെയ്യുന്നതിനിടെയാണ് ഓരോ കാര്യങ്ങള്‍ പറഞ്ഞ് സിജോയും റോക്കിയും ഏറ്റുമുട്ടിയത്. രണ്ടുപേരും വിട്ടുകൊടുക്കാതെ കട്ടയ്ക്ക് നിന്ന് തന്നെ സംസാരിക്കുക ആയിരുന്നു. ഇതിനിടയില്‍ സിജോ ചെറുതായി റോക്കിയുടെ താടിയില്‍ പിടിച്ചു.

ഗെയിം ത്രില്ലറുമായി മമ്മൂട്ടി; ഡിനോ ഡെന്നിസ് ചിത്രം 'ബസൂക്ക'യ്ക്ക് പാക്കപ്പ്

ഇത് ഇഷ്ടപ്പെടാത്ത റോക്കി ദേഷ്യത്തിലാണ് തിരികെ അങ്ങനെ ചെയ്തത്. പിന്നാലെ എന്‍റെ ദേഹത്ത് തൊട്ട് നോക്കടാ എന്ന് ആവര്‍ത്തിച്ച് പറഞ്ഞോണ്ടിരുന്ന റോക്കിയുടെ തോളത്ത് സിജോ കയ്യൊന്നു വച്ചതേ ഉള്ളൂ. റോക്കി സിജോയുടെ മുഖത്ത് അടിക്കുക ആയിരുന്നു. ഇതോടെ ബിഗ് ബോസ് റോക്കിയെ കണ്‍ഫഷന്‍ റൂമില്‍ വിളിപ്പിക്കുക ആയിരുന്നു. ഇവിടെ വലിയ രീതിയില്‍ പൊട്ടിക്കരയുന്ന റോക്കിയെ ആണ് കണ്ടത്. സിജോ പ്രവോക്ക് ചെയ്തതിനാണ് താന്‍ തല്ലിയതെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ഇതേ വാക്ക് തന്നെ മറ്റ് മത്സരാര്‍ത്ഥികളും പറയുന്നുണ്ട്. സിജോ പ്രവോക്ക് ചെയ്തിട്ടാണ് ഇങ്ങനെ നടന്നതെന്ന്. എന്തായാലും ഇനി വരും ദിവസങ്ങളില്‍ എന്താണ് ബിഗ് ബോസ് വീട്ടില്‍ നടക്കുക എന്ന് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്