
ബിഗ് ബോസിൽ ഏറെ രസകരമായൊരു സെഗ്മെന്റ് ആണ് ക്യാപ്റ്റൻസി ടാസ്ക്ക്. ഓരോ ആഴ്ചയിലും നടക്കുന്ന വീക്കിലി ടാസ്ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ക്യാപ്റ്റൻസിക്ക് മത്സരിക്കേണ്ടവരെ തെരഞ്ഞെടുക്കുന്നത്. പിന്നാലെ നടക്കുന്ന വാശിയേറിയ മത്സരത്തിൽ വിജയിക്കുന്നത് ആരാണോ അവരാകും ആ ആഴ്ചയിലെ ക്യാപ്റ്റൻ. വാശിയേറിയ മത്സരമാണ് ക്യാപ്റ്റൻസിക്കായി ഓരോ മത്സരാർത്ഥിയും കാഴ്ചവയ്ക്കാറാണ്. ബിഗ് ബോസ് വീട്ടിലെ നാലാമത്തെ ക്യാപ്റ്റനെയാണ് ഇന്ന് തെരഞ്ഞെടുത്ത്.
കഴിഞ്ഞ ആഴ്ചയിൽ നടന്ന ടാസ്ക്കുകളിലും വീട്ടുജോലികളിലും കൃത്യമായി കാര്യങ്ങൾ ചെയ്തവരെ തെരഞ്ഞെടുക്കാനായിരുന്നു ബിഗ് ബോസ് പറഞ്ഞത്. മൂന്ന് പേരുകളാണ് പറയേണ്ടതെന്നും അതിനുള്ള കാര്യമെന്താണെന്ന് പറയണമെന്നും ബിഗ് ബോസ് അറിയിച്ചു. പിന്നാലെ പതിനാറ് മത്സരാർത്ഥികളും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ഇതിൽ നിന്നും തെരഞ്ഞെടുത്ത അപർണ, റോൺസൺ, ധന്യ എന്നിവരാണ് ഈ ആഴ്ചയിലെ ക്യാപ്റ്റൻസിക്കായി മത്സരിച്ചത്. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് റോൺസണ് ആയിരുന്നു.
ഗാർഡൻ ഏരിയയിൽ വച്ചായിരുന്നു മത്സരം. 'വെള്ളം കളി' എന്നായിരുന്നു ടാസിക്കിന്റെ പേര്. ദ്വാരങ്ങളുള്ള കപ്പുകൾ ഉപയോഗിച്ച് ടംബ്ലറിൽ നിന്നും വെള്ളമെടുത്ത് കാലിയായ ടംബ്ലറിൽ നിറക്കുക എന്നതാണ് ടാസ്ക്. ശേഷം നടന്നത് വാശിയേറിയ മത്സരമായിരുന്നു. വെള്ളം നിറച്ച അളവ് വച്ച് അപർണ്ണയാണ് ക്യാപ്റ്റനാകേണ്ടിയിരുന്നത്. എന്നാൽ ധന്യയും അപർണ്ണയും റൂൾസ് വൈലേറ്റ് ചെയ്തത് കാരണം റോൺസണെ വിജയി ആയി പ്രഖ്യാപിക്കുക ആയിരുന്നു. അടുത്താഴ്ചയിലെ ക്യാപ്റ്റനായി താരത്തെ തെരഞ്ഞെടുക്കുകയുമായിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ