
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് അൻപതാം ദിവസത്തിലേക്ക് അടുക്കുകയാണ്. ഇതിനോടകം പലരും ബിഗ് ബോസ് വീടിന്റെ പടിയിറങ്ങി. പലരും അകത്തു കടന്നു. ഏറ്റവും ഒടുവിൽ ഒമർ ലുലു കൂടെ പുറത്ത് പോയതോടെ ഇനി പതിനാല് പേരാണ് ബിബി ടൈറ്റിലിനായി പോരാടുന്നത്. പലരും വിവിധ തരം സ്ട്രാറ്റജികളാണ് ഹൗസിൽ നടത്തുന്നത്. ഇതിൽ ഒന്നാണ് സാഗറിന്റെയും സെറീനയുടെയും ലവ് ട്രാക്ക്. മുൻ സീസണുകളിൽ ഇത്തരം ലവ് ട്രാക്കുകൾ ഉണ്ടായിരുന്നതിനാൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ വെറുക്കുന്നതും ഇത് തന്നെയാണ്. സാഗറിനോടും സെറീനയോടും പ്രേക്ഷകർക്കുള്ള സമീപനം തന്നെ അതിന് തെളിവാണ്. കഴിഞ്ഞ ദിവസം ഇരുവരും പരസ്പരം ചുംബിച്ചതാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്.
ഉറങ്ങുന്നതിന് മുമ്പായി സെറീനയുടെ അടുത്ത് വന്നിരുന്ന് സംസാരിച്ച സാഗറിനോട് ഗുഡ് നൈറ്റ് പറഞ്ഞപ്പോൾ ഉമ്മ വേണോയെന്ന് സെറീന ചോദിക്കുകയായിരുന്നു. ഉടൻ സാഗർ കവിൾ കാണിച്ചുകൊടുത്തു. ശേഷം സെറീനയ്ക്ക് തിരിച്ചും കവിളിൽ ചുംബനം നൽകിയ ശേഷം സാഗർ ഉറങ്ങാനായിപ്പോകുക ആയിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ ഫാൻ പേജുകളിൽ വൈറലാകുന്നുണ്ട്. ഇരുവരും വൻ ഫേക്കുകളാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ചീപ്പ് സ്ട്രാറ്റജിയാണ് ഇരുവരും നടത്തുന്നതെന്നും പ്രേക്ഷകർ പറയുന്നു.
സീസൺ ഒന്നിലെ ശ്രീനിഷ്- പേളി മാണി ജോഡിയാണ് ബിഗ് ബോസ് പ്രണയത്തിന് തുടക്കമിട്ടത്. ഇരുവരും ഷോയ്ക്ക് ശേഷം വിവാഹം കഴിക്കുകയും ചെയ്തു. ഇതിന്റെ ചുവടുപറ്റി തുടർന്നുള്ള സീസണുകളിലും പ്രണയങ്ങൾ തുടർക്കഥയായി. സീസൺ രണ്ടിൽ സുജോ മാത്യു-അലസാന്ദ്ര, സീസൺ മൂന്നിൽ ഏയ്ഞ്ചൽ-അഡോണി, മണിക്കുട്ടൻ- സൂര്യ. സീസൺ നാലിൽ ദിൽഷ- റോബിൻ രാധാകൃഷ്ണൻ- ബ്ലെസ്ലി എന്നീ കോമ്പോകളാണ് പിന്നീട് വന്നത്. ഇവയൊന്നും ആത്മാർത്ഥമായ പ്രണയം ആയിരുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെയാണ് സെറീന- സാഗർ കോമ്പോയെ പ്രേക്ഷകർ അംഗീകരിക്കാത്തതും.
സാഗർ -സെറീന 'പ്രണയം' സ്ട്രാറ്റജിയോ ? സൗഹൃദങ്ങൾക്ക് എന്ത് സംഭവിക്കും ?
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ