Asianet News MalayalamAsianet News Malayalam

സാഗർ -സെറീന 'പ്രണയം' സ്ട്രാറ്റജിയോ ? സൗഹൃദങ്ങൾക്ക് എന്ത് സംഭവിക്കും ?

പേളി-ശ്രീനിഷ് ജോഡിയ്ക്ക് ശേഷം സീസൺ രണ്ടിൽ സുജോ മാത്യു-അലസാന്ദ്ര, സീസൺ മൂന്നിൽ ഏയ്ഞ്ചൽ-അഡോണി, മണിക്കുട്ടൻ- സൂര്യ. സീസൺ നാലിൽ ദിൽഷ- റോബിൻ രാധാകൃഷ്ണൻ- ബ്ലെസ്ലി എന്നീ കോമ്പോകളാണ് വന്നത്.

 

sagar surya and Cerena love strategy in bigg boss malayalam season 5 nrn
Author
First Published May 4, 2023, 6:42 PM IST

തുവരെയുള്ള ബി​ഗ് ബോസ് മലയാളം സീസണുകളിൽ ഒരു പ്രണയ ജോഡിയെങ്കിലും ഉണ്ടാകാറുണ്ട്. ഇവർക്ക് സ്ക്രീൻ സ്പെയ്സും കൂടുതലായിരിക്കും. ചിലരുടേത് ആത്മാർത്ഥ പ്രണയം ആണെങ്കിൽ മറ്റ് ചിലത് ലൗ സ്ട്രാറ്റജിയാണ്. സീസൺ ഒന്നിലെ ശ്രീനിഷ്- പേളി മാണി ജോഡിയാണ് ബി​ഗ് ബോസ് പ്രണയത്തിന് തുടക്കമിട്ടത്. ഇരുവരും ഷോയ്ക്ക് ശേഷം വിവാ​ഹം കഴിക്കുകയും ചെയ്തു. ഇതിന്റെ ചുവടുപറ്റി തുടർന്നുള്ള സീസണുകളിലും പ്രണയങ്ങൾ തുടർക്കഥയായി. ഷോയിൽ നിലനിൽക്കാനുള്ള സ്ട്രാറ്റജികൾ ആണെന്ന് തിരിച്ചറിഞ്ഞ പ്രേക്ഷകർ അവയിൽ ചിലതെല്ലാം നിരുത്സാഹപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പേളി-ശ്രീനിഷ് ജോഡിയ്ക്ക് ശേഷം സീസൺ രണ്ടിൽ സുജോ മാത്യു-അലസാന്ദ്ര, സീസൺ മൂന്നിൽ ഏയ്ഞ്ചൽ-അഡോണി, മണിക്കുട്ടൻ- സൂര്യ. സീസൺ നാലിൽ ദിൽഷ- റോബിൻ രാധാകൃഷ്ണൻ- ബ്ലെസ്ലി എന്നീ കോമ്പോകളാണ് വന്നത്. ഇപ്പോഴിതാ സീസൺ ഫൈവിലേക്ക് എത്തുമ്പോൾ സാഗറും സെറീനയും പ്രണയത്തിലേക്ക് പോവുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇത് ആത്മാർത്ഥമാണോ അതോ സ്ട്രാറ്റജിയാണോ എന്നത് ബിഗ് ബോസ് ആരാധകർക്കിടയിലെ സജീവ ചർച്ചയാണ്.

sagar surya and Cerena love strategy in bigg boss malayalam season 5 nrn sagar surya and Cerena love strategy in bigg boss malayalam season 5 nrn

സാ​ഗറിന് സെറീനയോടുള്ള സമീപനം പ്രണയമാണോ എന്ന് ആദ്യം ചൂണ്ടിക്കാണിച്ചത് റെനീഷയാണ്. ഒരു പക്ഷേ ഇതൊരു ലൗ ട്രാക്ക് ആണെങ്കിൽ സ്ക്രീൻ സ്പെയ്സ് അവർക്ക് കൂടുതൽ ലഭിക്കും. മുൻ സീസണുകൾ തന്നെ ഇതിന് തെളിവാണല്ലോ. റെനീഷ- അ‍ഞ്ജൂസ്- സെറീന സൗഹൃദത്തെ ​ഗെയിമിൽ വലിച്ചിടുന്ന റെനീഷയ്ക്ക്, സെറീന- സാഗർ പ്രേമ ട്രാക്കിൽ ആശങ്കയുണ്ടാക്കിയിരിക്കണം. ഇത്തരത്തിൽ ഒരു പ്രപ്പോസൽ വന്നാൽ തീർച്ചയായും നീ നോ പറയണം എന്ന് സെറീനയോട് റെനീഷ പറഞ്ഞതും ഇതു കൊണ്ടാകണം.

സാ​ഗറിനോട് തനിക്ക് പ്രണയം ഒന്നും ഇല്ലെന്ന് റെനീഷയോട് പറഞ്ഞ സെറീന പക്ഷേ, സാ​ഗറുമായി കൂടുതൽ അടുക്കുന്നതാണ് പീന്നീട് ബി​ഗ് ബോസിൽ കണ്ടത്. ഇരുവരും ഒന്നിച്ചുള്ള സംസാരങ്ങൾ പുറത്തും ചർച്ച ചെയ്യപ്പെട്ടു. പക്ഷേ ഇവർക്കിടയിലെ അടുപ്പം എത്തരത്തിലാണ് പ്രേക്ഷകർക്കിടയിൽ സ്വീകരിക്കപ്പെടുന്നത് എന്നത് സംശയമാണ്. നെഗറ്റീവ് പ്രതികരണമാണ് അത് കൂടുതലും സൃഷ്ടിക്കുന്നതെങ്കിൽ മുൻ സീസണുകളിലെ പ്രണയ സ്ട്രാറ്റജികൾ തന്നെയാണ് അതിന് കാരണം. ഇരുവരും ഒരു ലവ് ട്രാക്ക് ഉണ്ടാക്കി വോട്ട് പിടിക്കാൻ വല്ലാതെ കഷ്ടപ്പെടുന്നുവെന്നാണ് വിമർശനങ്ങൾ. ഇനി സാ​ഗറും സെറീനയും തമ്മിലുള്ളത് അത്മാർത്ഥമായ പ്രണയമാണെങ്കിൽ, മറ്റൊരു 'പേളിഷ്' ബിബി 5ൽ ഉണ്ടാകും. എന്നാൽ അതിനുള്ള സാധ്യതകൾ വളരെ കുറവാണ്.

sagar surya and Cerena love strategy in bigg boss malayalam season 5 nrn sagar surya and Cerena love strategy in bigg boss malayalam season 5 nrn

ഇരുവരുടെയും അടുപ്പം ഒരു സ്ട്രാറ്റജി മാത്രമാണെന്ന് ആരോപിക്കുന്ന പ്രേക്ഷകരുടെ വിലയിരുത്തലുകൾ

  • ബി​ഗ് ബോസിൽ പ്രണയ ട്രാക്ക് വർക്കൗട്ട് ആകുമെന്നും തങ്ങൾക്ക് സ്ക്രീൻ സ്പെയ്സ് കിട്ടുമെന്നും മനസിലാക്കിയിട്ടാണ് സെറീന, സാ​ഗർ ഉൾപ്പടെയുള്ളവർ ബിബി 5ൽ എത്തിയിരിക്കുന്നത്. അതുകൊണ്ട് ഇതൊരു ആത്മാർത്ഥ പ്രണയം ആണെന്ന് ഇപ്പോൾ പറയാനാകില്ല.
  • ലൈവിൽ ഇരുവരുടെയും സംസാരം ബോറടിപ്പിക്കുന്നു
  • സാ​ഗറിനോട് പ്രണയമില്ലെന്ന് റെനീഷയോട് പറഞ്ഞ ആളാണ് സെറീന. എന്നാൽ റെനീഷയുടെ സംശയം സെറീന സ്ട്രാറ്റജി ആക്കിയെന്ന് തോന്നിപ്പിക്കുന്നു.
  • സെറീനയും സാ​ഗറും ഇതുവരെ പ്രണയം പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും പ്രണയത്തിലാണെന്ന് പ്രേക്ഷകർക്ക് മുന്നിൽ വരുത്തി തീർക്കുന്നതായി തോന്നുന്നു. പ്രത്യേകിച്ച് സാ​ഗറിനോടുള്ള സെറീനയുടെ പെരുമാറ്റം.

ബി​ഗ് ബോസ് മത്സരാർത്ഥികൾ ഇതുവരെയും സെറീന- സാ​ഗർ ജോഡികളെ ശ്രദ്ധിച്ചു തുടങ്ങിയിട്ടില്ല എന്നത് വ്യക്തമാണ്. വീട്ടിലെ എല്ലാവരും കരുതിയത് സെറീന പുതുമുഖം അല്ലെ. അപ്പോൾ അവൾ ഉടൻ തന്നെ പുറത്തു പോകും എന്നാണ്. അതുകൊണ്ടാണ് സാഗർ-സെറീന കോമ്പോയ്ക്ക് അധികം ശ്രദ്ധ കൊടുക്കാഞ്ഞത്. എവിക്ഷനുകളിൽ മനീഷ, ദേവു എന്നിവരെക്കാൾ സെറീനയ്ക്ക് വോട്ട് കിട്ടിയിട്ടുണ്ട്. മുൻപ് നടന്ന എവിക്ഷനുകളിലും ഇതുതന്നെയാണ് അവസ്ഥ. സെറീന- സാ​ഗർ കോമ്പോ ആണ് ഇതിന് കാരണമെന്ന് മറ്റുള്ളവർ മനസിലാക്കുന്നത് മുതൽ ഇവർക്ക് എതിരെ ഗ്രൂപ്പ് അറ്റാക്ക് നടക്കുമെന്ന് തീർച്ചയാണ്. പൊതുവെ ഒരു ഒഴുക്കൻ മട്ട് ഫീൽ ചെയ്യിക്കുന്ന സീസൺ ആയത് കൊണ്ട് ഇതാരെങ്കിലും കണ്ടെത്തുമോ എന്ന കാര്യത്തിലും സംശയം ഉണ്ട്.

സെറീന- സാ​ഗർ കോമ്പോയുടെ ഒരു വശം മാത്രമാണ് മുകളിൽ പറഞ്ഞത്. മറുവശം സൗഹൃദമാണ്. സെറീന- അ‍ഞ്ജൂസ്- റെനീഷ എന്നിവരും സാ​ഗർ- ജുനൈസ് എന്നിവരുമാണ് ബി​ഗ് ബോസ് സീസൺ അഞ്ചിലെ സൗഹൃദങ്ങൾ. രണ്ട് ​ഗ്രൂപ്പിലെയും രണ്ട് അം​ഗങ്ങൾ തമ്മിൽ പ്രണയമാണെന്ന് അല്ലെങ്കിൽ ലൗ ട്രാക്ക് ആണെന്ന് അറിഞ്ഞ് കഴിഞ്ഞാൽ ഉറപ്പായും സൗഹൃദങ്ങളിൽ വിള്ളൽ ഉണ്ടാകും. സ്ക്രീൻ സ്പെയ്സ് കൂടുതൽ ലഭിക്കും എന്നതിനാൽ അസൂയ ഉണ്ടാകാനും ഇടയുണ്ട്.

sagar surya and Cerena love strategy in bigg boss malayalam season 5 nrn sagar surya and Cerena love strategy in bigg boss malayalam season 5 nrn

റെനീഷ, അഞ്ജൂസ്, സെറീന എന്നിവരാണ് ഷോയിൽ എപ്പോഴും സംസാരിച്ചു കൊണ്ടിരുന്നത്. സാ​ഗറുമായൊരു  ട്രാക്ക് ഉണ്ടാകുമ്പോൾ ബി​ഗ് ബോസ് വീട്ടിലും ഷോയുടെ സെന്റർ പോയിന്റിലേക്കും ഈ കോമ്പോ വരും. സെറീനയുടെ താല്പര്യവും സമയവും സാ​ഗറിലേക്ക് പോകുക ആണെങ്കിൽ മൂവർ സംഘത്തിൽ ആദ്യം മുതൽ ഉണ്ടായിരുന്ന ബോണ്ടിങ്ങിൽ മാറ്റങ്ങൾ പ്രകടമാകും.

സമീപകാലത്ത് റെനീഷയും അ‍ഞ്ജൂസുമായി തുടരെ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. നേരത്തെയും ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സെറീന- സാ​ഗർ കോമ്പോ വന്നതോടെ പരോക്ഷമായി അവർക്കിടയിലെ പ്രശ്നങ്ങളുടെ ആക്കം കൂടിയിട്ടുണ്ട്. എന്നാൽ എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ മൂവരും ഒരുമിച്ച് വരുന്നുമുണ്ട്. പക്ഷേ വരും നാളുകളിൽ തിരിച്ചുവരവില്ലാത്തൊരു ബന്ധം സാ​ഗറുമായി സെറീനയ്ക്ക് ഉണ്ടാകാനും സാധ്യതയില്ലാതില്ല. റെനീഷ തങ്ങളുടെ സൗഹൃദം ഗെയിമിൽ ഉൾപ്പെടുത്തുന്നത് സെറീനയ്ക്ക് ഇഷ്ടപ്പെടാറില്ല. ഇത് ചിലപ്പോൾ മൂവർ സംഘത്തിൽ വലിയൊരു വഴക്കിനും കാരണമായേക്കാം.

ബി​ഗ് ബോസ് വീട്ടിൽ സാ​ഗറിന്റെ ഏറ്റവും വലിയ കൂട്ട് ജുനൈസ് ആണ് (സാ​ഗറിനെ മുൻനിർത്തി പല കളികളും ജുനൈസ് നടത്തുന്നുണ്ടെങ്കിലും). എല്ലാ കാര്യങ്ങൾക്കും ജുനൈസ് പോകുന്നത് സാ​ഗറിനടുത്തേക്കാണ്. അത് സങ്കടമായാലും സന്തോഷം ആണെങ്കിലും അടിയുണ്ടാക്കാൻ ആണെങ്കിലും. അതായത് ജുനൈസിന് ബിബി വീട്ടിൽ ആകെയുള്ള കമ്പനിയും സാ​ഗറാണ്. ‌‌

sagar surya and Cerena love strategy in bigg boss malayalam season 5 nrn sagar surya and Cerena love strategy in bigg boss malayalam season 5 nrn

സാ​ഗർ ലൗ ട്രാക്കിലേക്ക് പോയിക്കഴിഞ്ഞാൽ ഉറപ്പായും ജുനൈസ് ഒറ്റപ്പെടും. ആദ്യ ആഴ്ച മുതൽ മറ്റ് മത്സരാർത്ഥികൾക്ക് ഇടയിൽ നെ​ഗറ്റീവ് ഇമേജുള്ള ആളാണ് ജുനൈസ്. പ്രത്യേകിച്ച് അഖിൽ മാരാറിന്റെ സംഘത്തിന്റെ ശത്രുപക്ഷം. ജുനൈസിനൊപ്പം സാ​ഗർ ഉള്ളതാണ് നിലവിലുള്ളൊരു ബലം. സെറീനയുമായി സാ​ഗറിനൊരു ബന്ധം ഉണ്ടായാൽ അവിടെ ജുനൈസിന്റെ ബലം കുറയും. ഈ ലൗ ട്രാക്ക് മനസിലാക്കുകയാണെങ്കിൽ അഖിലും സംഘവും ജുനൈസിനെതിരെ ഒറ്റക്കെട്ടായി തിരിയും എന്നതിന് യാതൊരു സംശയവും ഇല്ല. ജുനൈസിന്റെ ​ഗെയിമിനെ അത് പൂർണമായും ബാധിക്കും. പാവക്കൂത്ത് എന്ന വീക്കിലി ടാസ്കിലെ സാ​ഗറിന്റെ ​ഗെയിം ഇരുവർക്കും ഇടയിലെ സൗഹൃദത്തിന് വിള്ളലേൽപ്പിച്ചിട്ടുണ്ട് എന്നത് മറ്റൊരു വശം.

സെറീന- സാ​ഗർ ലവ് ട്രാക്ക് ഉണ്ടാകുമ്പോൾ, സൗഹൃദങ്ങളെ മാത്രമല്ല ബി​ഗ് ബോസ് സീസൺ അഞ്ചിലെ മുഴുവൻ മത്സരാർത്ഥികളെയും ബാധിക്കുന്നൊരു വിഷയമായി മാറും. മുൻപ് പറഞ്ഞത് പോലെ, ലൗ ട്രാക്കിന് എപ്പോഴും ക്യാമറ അറ്റൻഷനും സ്ക്രീൻ സ്പെയ്സും പ്രേക്ഷക ശ്രദ്ധയും ലഭിക്കാറുണ്ട്. ഇത് മത്സരാർത്ഥികൾക്കിടയിൽ അരക്ഷിതാവസ്ഥ ഉണ്ടാകും. അവർക്ക് സ്ക്രീൻ സ്പെയ്സ് ലഭിക്കുന്നുണ്ടോ പുറത്ത് ചർച്ചയാകുന്നുണ്ടോ എന്നിങ്ങനെയുള്ള ചിന്തകൾ ഉടലെടുക്കും. അതുകൊണ്ട് തന്നെ ലൗ ട്രാക്കിൽ ഉള്ളവരുമായി പലരും സൗഹൃദത്തിൽ ആകാനും സാധ്യതയേറെയാണ്. എന്തായാലും സാ​ഗർ- സെറീന കോമ്പോയിൽ ബി​ഗ് ബോസ് വീടിനുള്ളിൽ നടക്കാൻ പോകുന്ന സംഭവ വികാസങ്ങൾ എന്തൊക്കെ ആണെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

ബിഗ് ബോസ് സീസണ്‍ 5 റിവ്യു വായിക്കാം..

കളം നിറഞ്ഞ ഫിറ്റ്നസ് ഫ്രീക്കൻ, തന്ത്രശാലി; എന്നിട്ടും വിഷ്ണുവിന് സംഭവിക്കുന്നത് എന്ത് ?

ബി​ഗ് ബോസ് മലയാളത്തിലെ ആദ്യ കോമണർ, ​ഗോപിക പുറത്തായത് എന്തുകൊണ്ട്?

റിനോഷിന്റേത് 'നന്മമരം' കളിയോ ? ഇങ്ങനെ പോയാൽ 'വിഷയം' ആകുമേ..

അഖിൽ മാരാരുടെ തന്ത്രങ്ങൾ ഇനി എന്തൊക്കെ ?

സ്റ്റാർ ആയി റിനോഷും വിഷ്ണുവും, പ്രതീക്ഷ തെറ്റിച്ച് ശോഭയും സാ​ഗറും ; ബി​ബി 5 ആദ്യവാരം ഇങ്ങനെ

Follow Us:
Download App:
  • android
  • ios