
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് അറുപത് ദിവസങ്ങൾ പൂർത്തിയാക്കി മുന്നേറുകയാണ്. ഫൈനലിലേക്ക് അടുക്കുകയാണ് ഷോ. ഇതിനോടകം പലരും ഷോയിൽ നിന്നും പടിയിറങ്ങി. മറ്റ് ചിലർ അകത്ത് വന്നു. ഇന്ന് സാഗർ സൂര്യ കൂടി ബിഗ് ബോസിനോട് വിട പറഞ്ഞിരിക്കുകയാണ്.
അഖിൽ മാരാർ, റിനോഷ് ജോർജ്, വിഷ്ണു ജോഷി, ജുനൈസ്, ശോഭ വിശ്വനാഥ് എന്നിവരാണ് സാഗറിനൊപ്പം നോമിനേഷനിൽ ഉണ്ടായിരുന്നത്. ശക്തരായ മത്സരാർത്ഥികൾ ആയിരുന്നു എല്ലാവരും. ഒരുപക്ഷേ ഇതുകൊണ്ടാകാം സാഗർ ഇപ്പോൾ പുറത്തായതിന് കാരണം. ഈ സീസണിലെ ജോഡികളായിരുന്നു സെറീനയും സാഗർ സൂര്യയുടേതും. സാഗറിന്റെ പടിയിറക്കം സെറീനയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ ജുനൈസിനെയും. സാഗറിന് ബിഗ് ബോസിൽ ആകെ കൂട്ടുണ്ടായിരുന്നത് ജുനൈസുമായാണ്. ഇടയ്ക്ക് വച്ച് ഈ സൗഹൃദത്തിൽ വിള്ളൽ വീണെങ്കിലും
സാഗറിന് ജുനൈസ് തന്നെയാണ് കൂട്ട്.
അഖിൽ മാരാർ, റിനോഷ് ജോർജ്, വിഷ്ണു ജോഷി, ശോഭ എന്നിവർ സേഫ് ആയതിന് പിന്നാലെ ബാക്കി വന്നത് ജുനൈസും സാഗറും ആണ്. ഇവരിൽ ആര് പുറത്ത് പോകുമെന്ന് സെറീനയോട് മോഹൻലാൽ ചോദിച്ചപ്പോൾ, 'ഇവരിൽ ആര് പോയാലും ഭയങ്കരമായി മിസ് ചെയ്യും. കഴിഞ്ഞ ആഴ്ചയിലെ പ്രകടനം വച്ച് നോക്കുകയാണെങ്കിൽ, ജുനൈസിനെ ആയിരിക്കാം ഇൻ ആക്കുന്നത്', എന്നാണ് മറുപടി പറഞ്ഞത്. പിന്നാലെ സാഗർ എവിക്ട് ആയെന്ന് മോഹൻലാൽ പറയുകയും ചെയ്തു. എല്ലാവർക്കും ആശംസകൾ നൽകിയാണ് സാഗർ പുറത്ത് പോകുന്നത്.
ബിഗ്ബോസ് വീട്ടില്‍ സാഗര്‍ വീണു പോയ കുഴികള്‍; ഒടുവില്‍ പുറത്തേക്ക് !
വളരെ ഇമോഷണലായാണ് സെറീനയെ പിന്നീട് ബിഗ് ബോസ് വീട്ടിൽ കണ്ടത്. 'ഉഷാറായിട്ട് കളിക്ക്. അമ്മയുടെ സ്വപ്നങ്ങളൊക്കെ നടക്കട്ടെ. കാണാം.. ദുബൈയിൽ വരാം. ഉറപ്പായും വന്നിരിക്കും', എന്നാണ് സെറീനയെ കെട്ടിപ്പിടിച്ച് കൊണ്ട് സാഗർ പറഞ്ഞത്. തന്റെ ഭാഗങ്ങൾ ക്ലിയർ ആക്കണമെന്ന് ഉണ്ടായിരുന്നുവെന്നും അതിന് സാധിച്ചില്ലെന്നുമാണ് ജുനൈസ് പറയുന്നത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ