
തൃശ്ശൂര്‍: ബിഗ് ബോസ് മലയാളം സീസൺ 5 ൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ മത്സരാർത്ഥിയാണ് സാഗർ സൂര്യ. തട്ടീം മുട്ടീം പരമ്പരയിലൂടെയും കുരുതി എന്ന സിനിമയിലൂടെയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിട്ടാണ് സാഗർ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. എന്നാൽ സാഗറിനെ കുറിച്ച് പ്രേക്ഷകർ കൂടുതൽ അറിയുന്നത് ബിഗ് ബോസിൽ എത്തിയ ശേഷമാണ്. അകാലത്തിൽ മരിച്ച തന്റെ അമ്മയുടെ ഓർമകളിലാണ് സാഗർ ഇപ്പോഴും ഉള്ളത് എന്ന് ബിഗ്‌ബോസ് ഹൌസിൽ പല തവണയായി തെളിയിച്ചിട്ടുള്ളതാണ് സാഗർ.
ഇപ്പോഴിതാ, സ്വന്തം അമ്മയുടെ മരണശേഷം സാഗറിന് ഒരു അമ്മയുടേതായ കെയറൊക്കെ ലഭിക്കുന്നത് മനീഷയിൽ നിന്നാണെന്ന് പറയുകയാണ് സാഗറിന്റെ അച്ഛൻ. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഗ് ബോസിൽ മനീഷയും കൂടി ഉണ്ടെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി.
ഇതിലേക്ക് പോകുന്നതിന് മുൻപ് അച്ഛാ ഞാൻ അമ്മയെന്നേ വിളിക്കൂ. എനിക്ക് മാറ്റിവിളിക്കാൻ കഴിയില്ലെന്ന് പറഞ്ഞിരുന്നു. ഞാൻ അങ്ങനെ തന്നെ വിളിച്ചോളാൻ പറഞ്ഞു. ജനങ്ങൾ എങ്ങനെ എടുക്കുമെന്നൊന്നും ചിന്തിക്കേണ്ടെന്നും പറഞ്ഞിരുന്നു. അവർ വഴക്കിട്ടപ്പോൾ വിഷമം തോന്നി. പക്ഷേ ഗെയിം ആണെന്ന ചിന്ത മനസ്സിൽ ഉണ്ടായിരുന്നു എന്നും അച്ഛൻ പറഞ്ഞു. അമ്മ മരിച്ചത് സാഗറിന് പെട്ടെന്ന് ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല. കോവിഡ് സമയമായിരുന്നു. ആ സമയത്ത് എല്ലാവരും വീട്ടിൽ തന്നെ ആയിരുന്നു. ഞങ്ങൾക്കിവിടെ ഉത്സവം പോലെ ആയിരുന്നു.
വൈഫിന് കുക്കിങ് ഒക്കെ ഇഷ്ടമാണ്. ഇവർ ഓരോന്ന് പറയുന്നു. ആൾ അത് ഉണ്ടാക്കി കൊടുക്കുന്നു. അങ്ങനെ ഒക്കെ ആയിരുന്നു. ഭയങ്കര ഒരു അറ്റാച്മെന്റ് വന്നു. സത്യം പറഞ്ഞാൽ അമ്മയുടെ കൂടെ ജീവിച്ച് ആൾക്ക് കൊതി തീർന്നിട്ടുണ്ടായില്ല എന്നാണ് സാഗറിന്റെ അച്ഛൻ പറയുന്നത്.
സാഗറിന്റെ അമ്മ ബിഗ്‌ബോസിന് അടിക്ട് ആയിരുന്നെന്നും ഷോയിൽ വരാൻ സഗാറിനോട് ആവശ്യപ്പെടുമായിരുന്നെന്നും അച്ഛൻ കൂട്ടിച്ചേർക്കുന്നുണ്ട്.
'എല്ലാം മംഗളമായി നടന്നു, വളരെ സന്തോഷത്തിലാണ് ഞാന്‍' : വിവാഹ വ്ളോഗ് പങ്കുവച്ച് മാളവിക
ഗര്‍ഭം ഇങ്ങനെ ആഘോഷമാക്കേണ്ട കാര്യമുണ്ടോ ? : സത്യത്തില്‍ എന്താണ് സംഭംവമെന്ന് സ്നേഹ പറയും
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ