
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് ഫൈനലിലേക്ക് അടുക്കുകയാണ്. ഇതിനിടയിൽ പലരും ബിഗ് ബോസ് വീടിന്റെ പടിയിറങ്ങി. മറ്റുചിലർ വന്നു. സാഗർ ആണ് ഏറ്റവും ഒടുവിലായി ഷോയിൽ നിന്നും പുറത്തായിരിക്കുന്നത്. ഷോയിലെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു സെറീനയും സാഗറും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും വ്യാഖ്യാനങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ സാഗർ പുറത്തുവന്നതിന് ശേഷം ഇരുവരെയും കുറിച്ച് സാഗറിന്റെ അച്ഛൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "എനിക്കും നിങ്ങൾക്കും ആരെ വേണമെങ്കിലും സ്നേഹിക്കാം. സംസാരിക്കാം. അതെല്ലാം പ്രണയമാണെന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ. സാറിനൊപ്പം നാദിറയുടെ പേരും പറയുന്നുണ്ട്. ഇവർ പ്രണയത്തിലാണെന്ന തെറ്റിദ്ധാരണ സാഗറിന്റെ മുന്നോട്ടുള്ള യാത്രയെ ബാധിച്ചു എന്നാണ് ഞാൻ കരുതുന്നത്. ഐ ലൗ യു എന്നതിന് ഒരുപാട് അർത്ഥങ്ങൾ ഉണ്ട്. ജീവിത പങ്കാളിയോട് മാത്രം പറയുന്നൊരു വാക്കല്ല അത്. നമുക്ക് വേണമെങ്കിൽ എങ്ങനെ വേണമെങ്കിലും അതിനെ നോക്കിക്കാണാം. എല്ലാ കാര്യങ്ങളും തീരുമാനിക്കേണ്ടത് അവരാണ്. പഴയ കാലം പോലല്ലല്ലോ ഇപ്പോൾ. നമ്മൾ എന്തിനും തയ്യാറാണ്", എന്നാണ് സാഗറിന്റെ അച്ഛൻ പറഞ്ഞത്.
അതേസമയം, ഫ്രണ്ടിനെക്കാളും അധികം ഒരു ബോണ്ടിംഗ് സെറീനയുമായി തനിക്ക് ഉണ്ടായിരുന്നു എന്നാണ് സാഗർ ഏഷ്യാനെറ്റിനോട് പ്രതികരിച്ചത്. ഒരു സ്‍പെഷ്യല്‍ ഫ്രണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ടായിരുന്നു. അത് അവള്‍ക്കും തോന്നിയിട്ടുണ്ടാകണം എന്നാണ് എന്റെ ഒരു വിശ്വാസം. കാരണം പല രീതിയിലും ഭയങ്കരമായി കണകറ്റാകുന്നതും ഞാൻ ഭയങ്കരമായി എൻജോയ് ചെയ്‍തിരുന്നു. അത് ഭയങ്കര ലവ് എന്ന രീതിയില്‍ അല്ല. പക്ഷേ ഒരു ബെസ്റ്റ് ഫ്രണ്ട് എന്നതില്‍ ഉപരിയായി ഒരു ഇമോഷൻ തോന്നിയിരുന്നു. പക്ഷേ ഞാൻ തന്നെ ചില സമയത്ത് അകന്ന് അകന്ന് പോയിരുന്നു എന്നും സാഗർ പറഞ്ഞിരുന്നു.
സവര്‍ക്കർ ഭഗത് സിങ്ങിനും നേതാജിക്കും പ്രചോദനമായെന്ന് രണ്‍ദീപ് ഹൂദ; ട്രോളുകളിൽ നിറഞ്ഞ് ട്വീറ്റ്
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ