നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഖുദിറാം ബോസ് തുടങ്ങിയ വിപ്ലവകാരികൾക്ക് പ്രചോദനമായത് സവർക്കറാണെന്നാണ് രൺദീപ് ഹൂദ പറഞ്ഞത്.

ണ്ട് ദിവസം മുൻപാണ് 'സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. രണ്‍ദീപ് ഹൂദയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ വി ഡി സവര്‍ക്കറുടെ ജീവിതം പറയുന്ന 
ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടുകൊണ്ട് രൺദീപ് കുറിച്ച വരികളാണ് ഇപ്പോൾ ട്രോളുകൾക്ക് വഴിവച്ചിരിക്കുന്നത്. 

നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഖുദിറാം ബോസ് തുടങ്ങിയ വിപ്ലവകാരികൾക്ക് പ്രചോദനമായത് സവർക്കറാണെന്നാണ് രൺദീപ് ഹൂദ പറഞ്ഞത്. ഇക്കാര്യം ടീസറിനും പരാമർശിച്ചിരുന്നു. ‘ബ്രിട്ടീഷുകാർ തേടിനടന്ന ഇന്ത്യക്കാരൻ. നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഖുദിറാം ബോസ് തുടങ്ങിയ വിപ്ലവകാരികളുടെ പ്രചോദനം. സവർക്കർ? ചുരുളഴിയുന്ന അദ്ദേഹത്തിന്റെ യഥാർഥ കഥ കാണുക’, എന്നായിരുന്നു ഹൂദയുടെ ട്വീറ്റ്. പിന്നാലെ ഇതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് ട്രോളുകൾ നിറയുകയാണ്. 

Scroll to load tweet…

അതേസമയം, ഈ അവകാശവാദത്തെ ശക്തമായി അപലപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ കുടുംബം. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍റെ മകനായ ചന്ദ്രകുമാർ ബോസ് ആണ് രണ്‍ദീപ് ഹൂദയുടെ വാദത്തെ ശക്തമായി അപലപിച്ചത്. രൺദീപ് ഹൂദ നടത്തിയ അവകാശവാദം ചിത്രത്തിന്‍റെ പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ ഒരു പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് അദ്ദേഹം പറഞ്ഞിരുന്നത്. 

Scroll to load tweet…
Scroll to load tweet…

രണ്‍ദീപ് ഹൂദ സംവിധായകനായി അരങ്ങേറുന്ന ചിത്രം കൂടിയാണ് സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍. ആനന്ദ് പണ്ഡിറ്റ്, രണ്‍ദീപ് ഹൂദ, സന്ദീപ് സിംഗ്, സാം ഖാന്‍, യോഗേഷ് രഹാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സവര്‍ക്കറുടെ റോളിനായി ശാരീരികമായ വലിയ തയ്യാറെടുപ്പുകളാണ് രണ്‍ദീപ് നടത്തിയത്. 26 കിലോയോളം ശരീരഭാരം കഥാപാത്രത്തിനുവേണ്ടി അദ്ദേഹം കുറച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

ബിഗ്ബോസ് വീട്ടില്‍ സാഗര്‍ വീണു പോയ കുഴികള്‍; ഒടുവില്‍ പുറത്തേക്ക് !

Swatantrya Veer Savarkar Official Teaser | Randeep Hooda | Anand Pandit | Legend Studios | 2023