
ലോകത്തെ പലഭാഷകളിലായി വിജയകരമായി പ്രക്ഷേപണം ചെയ്ത ബിഗ് ബ്രദർ ഷോയുടെ ഇന്ത്യൻ പതിപ്പാണ് ബിഗ് ബോസ്. ഹിന്ദിയിലാണ് ഷോ ആദ്യമായി തുടങ്ങിയത്. ഒരു വീടിനുള്ളിൽ, ഒരു കൂട്ടം വ്യത്യസ്തരായ ആളുകൾ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിവസം കഴിച്ചു കൂട്ടുക. ഫോണോ മറ്റൊരു എന്റർടെയ്മെന്റ് ഉപാധികളോ ഇല്ലാതെ കാണുന്നവരെ തന്നെ വീണ്ടും വീണ്ടും ഇത്രയും ദിവസം കണ്ടുകൊണ്ടിരിക്കുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. ഇത്തരത്തിൽ വ്യത്യസ്തരായവർക്കൊപ്പം ഒരു വീട്ടിൽ 100 ദിവസം കഴിച്ചു കൂട്ടുന്നൊരാൾ വിജയി ആകും. അതും പ്രേക്ഷകരുടെ വോട്ടോടെ.
രണ്ടാഴ്ച മുൻപാണ് ഹിന്ദിയിൽ ബിഗ് ബോസ് ഒടിടി ആരംഭിക്കുന്നത്. ടെലിവിഷന് വേണ്ടിയല്ലാതെ, ഓവര്‍ ദി ടോപ്പ് പ്ലാറ്റ്ഫോം മുന്നില്‍ കണ്ടുള്ള ബിഗ് ബോസ് ഒടിടിയുടെ ഹിന്ദിയിലെ രണ്ടാമത്തെ സീസണാണ് ഇത്. 12പേരെയാണ് അവതരാകൻ സൽമാൻ ഖാൻ വീടിനുള്ളിലേക്ക് പറഞ്ഞുവിട്ടത്. ഇതിൽ രണ്ട് പേർ എവിക്ട് ആയിരുന്നു. ജാദ് ഹാദിദ്, ആകാൻക്ഷ പുരി എന്നിവരുടെ ലിപ് ലോക്ക് ബിഗ് ബോസിൽ വലിയ ചർച്ചയായിരുന്നു. വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഇപ്പോഴിതാ ഇതിന് സൽമാൻ ഖാൻ തന്നെ പ്രേക്ഷകരോട് മാപ്പ് പറഞ്ഞിരിക്കുകയാണ്.
കർശനമായ സെൽസർഷിപ്പ് ഒന്നുമില്ലെങ്കിലും ഒടിടി പ്ലാറ്റ്ഫോം ആയിട്ടും ജാദ് ഹാദിദിന്റെ ചില പ്രവർത്തികൾ ക്യാമറയിൽ പോലും പ്ലേ ചെയ്യാൻ കഴിയില്ലെന്ന് സൽമാൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്യുന്നു. നിങ്ങളുടെ സ്വന്തം സ്ഥലത്ത് വച്ചോ പരിചയമുള്ള സ്ത്രീകളോടോ ഇങ്ങനെ പെരുമാറുമായിരുന്നോ എന്ന് ജാദിനോട് സൽമാൻ ചോദിച്ചു.
“നിങ്ങൾ ഇവിടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയല്ല ചെയ്യുന്നത്. അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടിട്ടും ഇല്ല. ഇത് തിരക്കഥയല്ല. ഇത്തരം പ്രവർത്തികൾ ചിലർക്ക് ഇഷ്ടമായേക്കാം, പക്ഷേ ചിലർക്ക് അത് അസ്വസ്ഥതയാണ്. ഈ രാജ്യം യാഥാസ്ഥിതികമാണ്, പക്ഷേ ഈ രാജ്യം നമ്മളോട് ഒരുപാട് ക്ഷമിച്ചു കഴിഞ്ഞു”, എന്നാണ് ദേഷ്യത്തിൽ സൽമാൻ, ജാദിനോട് പറഞ്ഞത്. സംസ്‌കാരത്തെയും സദാചാരത്തെയും കുറിച്ച് സംസാരിക്കുന്ന മറ്റ് മത്സരാർത്ഥികൾ എന്തുകൊണ്ട് അവരെ തടഞ്ഞില്ലെന്നും സൽമാൻ ചോദിച്ചു. പിന്നാലെ തന്റെ പ്രവർത്തിയിൽ ജാദ് ക്ഷമ ചോദിക്കുകയും ചെയ്തു. ഇതിനിടയിൽ തനിക്ക് നാല് വയസ്സുള്ള ഒരു മകളുണ്ടെന്ന് ജാദ് പറഞ്ഞപ്പോൾ ഞെട്ടലോടെയാണ് സൽമാൻ കേട്ടത്. അതേസമയം, ആകാൻക്ഷ പുരി ഷോയില്‍ നിന്നും പുറത്തായിട്ടുണ്ട്.
'അവരോട്, മോളാണ് വോട്ട് ചെയ്യണമെന്ന് വാപ്പ പറഞ്ഞു'; അഭിമാനമാണ് തോന്നിയതെന്ന് നാദിറ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം..