തന്റെ ആറ് വർഷത്തെ പരിശ്രമമാണ് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ സാധ്യമായതെന്ന് നാദിറ. 

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലൂടെ മലയാളികൾക്ക് സുപരിചിതയായ ആളാണ് നാദിറ മെഹ്റിൻ. ടിക്കറ്റ് ടു ഫിനാലെ ജയിച്ച് ഫിനാലെയിലേക്ക് എത്തിയ നാദിറ പക്ഷേ, പണപ്പെട്ടിയും എടുത്തായിരുന്നു ഷോയിൽ നിന്നും പോയത്. മലയാളം ബി​ഗ് ബോസ് ചരിത്രത്തിൽ ഇതാദ്യമായിരുന്നു പണപ്പെട്ടി ഒരാൾ എടുക്കുന്നത്. എന്തിന് ഇതെടുത്തു എന്ന് പലരും വിമർശിച്ചെങ്കിലും അതാണ് ശരിയെന്ന് തനിക്ക് തോന്നിയെന്ന് നാദിറ പറഞ്ഞിരുന്നു. ക്യുയർ കമ്മ്യൂണിറ്റിയിൽ നിന്നും മുൻപ് പലരും ബി​ഗ് ബോസിൽ വന്നിട്ടുണ്ടെങ്കിലും അവരിൽ നിന്നെല്ലാം ഏറെ ആക്ടീവ് ആയിട്ടുള്ള ​ഗെയിമർ ആയിരുന്നു നാദിറ. ഒപ്പം കുടുംബം നാദിറയെ അം​ഗീകരിച്ചതും വലിയൊരു കാര്യമായിരുന്നു. ഇപ്പോഴിതാ ഷോ കഴിഞ്ഞ ശേഷം വാപ്പ പറഞ്ഞ കാര്യങ്ങൾ പറയുകയാണ് നാദിറ. 

തന്റെ ആറ് വർഷത്തെ പരിശ്രമമാണ് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ സാധ്യമായത്. വീട്ടിൽ അം​ഗീകരിച്ചതിൽ വളരെയധികം അഭിമാനം. ബിഗ് ബോസിന്റേയും ഏഷ്യാനെറ്റിന്റെയുമെല്ലാം വിജയമായാണ് ഞാൻ അതിനെ കാണുന്നത്. ശരിക്കും എന്നെ സപ്പോർട്ട് ചെയ്ത പ്രേക്ഷകരുടെ കൂടെ വിജയമാണിതെന്നും നാദിറ പറഞ്ഞു. വെറേറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുക ആയിരുന്നു നാദിറ. 

പൃഥ്വിരാജും പ്രഭാസും കൊമ്പുകോർക്കുമോ ? 'സലാർ' വമ്പൻ അപ്ഡേറ്റ് ഏറ്റെടുത്ത് ആരാധകർ

"പുറത്തൊക്കെ ആളുകൾ തിരിച്ചറിയുന്നുണ്ട്. ഷോയിലെ എന്‍റെ ഓരോ നിമിഷവും വീട്ടുകാർ എൻജോയ് ചെയ്തിരുന്നു. നാദിറയുടെ വാപ്പായല്ലേ എന്ന് ചോദിച്ചവരോട് അതെ മോൾക്ക് വോട്ട് ചെയ്യണം എന്നൊക്കെ വാപ്പ പറഞ്ഞെന്നറിഞ്ഞു. എന്തിനാ പണപ്പെട്ടി എടുത്തതെന്ന് വാപ്പ ചോദിച്ചു. നൂറ് ദിവസം നിന്ന് ലാലേട്ടന്റെ കൂടെ സ്റ്റേജിൽ ഒക്കെ നിൽക്കാമായിരുന്നല്ലോ പിന്നെതിനാണ് പോന്നത്. പണമല്ലല്ലോ ആ വേദിയല്ലേ നമുക്ക് ആവശ്യം എന്നൊക്കെയാണ് വാപ്പ എന്നോട് ചോദിച്ചത്. വാപ്പാക്ക് ഈ ഗെയിമിനെ കുറിച്ച് വലിയ അറിവില്ല. ഞാൻ ഓരോ കാര്യങ്ങൾ പറഞ്ഞ് കൊടുത്തു. വാപ്പയ്ക്ക് അത് മനസിലായി", എന്ന് നാദിറ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News