ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം! 'ബി​ഗ് ബോസ് 18' ല്‍ സല്‍മാന്‍ ഖാന് ലഭിക്കുന്ന തുക

Published : Oct 08, 2024, 05:30 PM ISTUpdated : Oct 08, 2024, 07:08 PM IST
ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം! 'ബി​ഗ് ബോസ് 18' ല്‍ സല്‍മാന്‍ ഖാന് ലഭിക്കുന്ന തുക

Synopsis

ഈ മാസം എട്ടാം തീയതിയാണ് ബി​ഗ് ബോസ് ഹിന്ദിയുടെ 18-ാം സീസണ്‍ സംപ്രേഷണം ആരംഭിച്ചത്

ഇന്ത്യന്‍ ടെലിവിഷനില്‍ ഇന്ന് ഏറ്റവും പ്രേക്ഷകരുള്ള ഷോകളിലൊന്നാണ് ബി​ഗ് ബോസ്. നിരവധി ഇന്ത്യന്‍ ഭാഷകളില്‍ സീസണുകള്‍ തോറും ആരാധകരുടെ എണ്ണം വര്‍ധിപ്പിച്ചാണ് ബി​ഗ് ബോസ് മുന്നേറിക്കൊണ്ടിരിക്കുന്നത്. അതത് ഭാഷകളില്‍ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളാണ് ഷോയുടെ അവതാരകരായി എത്തുന്നത്. മലയാളത്തില്‍ മോഹന്‍ലാല്‍ ആണെങ്കില്‍ തമിഴില്‍ കമല്‍ ഹാസനും (ഇക്കുറി വിജയ് സേതുപതി) ഹിന്ദിയില്‍ സല്‍മാന്‍ ഖാനും തുടങ്ങി ആ നിര നീളുന്നു. ടൈറ്റില്‍ വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുക പോലെ കണ്ണഞ്ചിപ്പിക്കുന്നതാണ് അവതാരകരുടെ പ്രതിഫലവും. ഇപ്പോഴിതാ ഹിന്ദി ബി​ഗ് ബോസിന്‍റെ ഏറ്റവും പുതിയ സീസണില്‍ സല്‍മാന്‍ ഖാന്‍ വാങ്ങുന്ന പ്രതിഫലമാണ് ചര്‍ച്ചയാവുന്നത്.

ഈ മാസം എട്ടാം തീയതിയാണ് ബി​ഗ് ബോസ് ഹിന്ദിയുടെ 18-ാം സീസണ്‍ സംപ്രേഷണം ആരംഭിച്ചത്. ഹെര്‍ സിന്ദ​ഗിയുടെ റിപ്പോര്‍ട്ട് പ്രകാരം ബി​ഗ് ബോസ് 18 ന് പ്രതിമാസം സല്‍മാന്‍ ചാര്‍ജ് ചെയ്യുന്നത് 60 കോടിയാണ്. കഴിഞ്ഞ സീസണില്‍ നിന്ന് സല്‍മാന്‍ പ്രതിഫലം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എപ്പിസോഡിന് ഇത്ര എന്നത് കൂടാതെ ആകെ സീസണിന് ഇത്ര എന്ന കരാര്‍ കൂടി ചേരുന്നതാണ് സല്‍മാന്‍റെ ബി​ഗ് ബോസിലെ പ്രതിഫലമെന്നും പ്രസ്തുത റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ സീസണിലേതുപോലെ ബി​ഗ് ബോസ് 18, പതിനഞ്ച് ആഴ്ചകള്‍ നീളുകയാണെങ്കില്‍ 250 കോടിയോളമാവും സല്‍മാന്‍ ഖാന് ലഭിക്കുക.

ഇന്ത്യന്‍ ടെലിവിഷനില്‍ നിലവിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് ഇത്. ബി​ഗ് ബോസ് 17 ല്‍ സല്‍മാന്‍ ഖാന്‍റെ പ്രതിഫലം 200 കോടി ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം ബി​ഗ് ബോസിലെ യാത്രയ്ക്ക് സമാന്തരമായി ഇക്കാലയളവില്‍ സല്‍മാന്‍ ഖാന്‍റെ സിനിമയിലെ പ്രതിഫലത്തിലും വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 5- 10 കോടി ആയിരുന്നു അദ്ദേഹം ഒരു ചിത്രത്തിന് വാങ്ങിയിരുന്നതെങ്കില്‍ ഇന്നത് 150 കോടിയായി ഉയര്‍ന്നിട്ടുണ്ട്. അതിനെയും കവച്ചുവെക്കുന്നതാണ് ബി​ഗ് ബോസില്‍ അദ്ദേഹത്തിന് ലഭിക്കുന്ന പ്രതിഫലം.

ALSO READ : ഷൈന്‍ ടോം ചാക്കോ നായകന്‍; 'ഒരു അന്വേഷണത്തിന്‍റെ തുടക്കം' ഫസ്റ്റ് ലുക്ക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്