
ഏറ്റവും ഹൃദ്യമായ സംഗമത്തിനാണ് ഇന്ന് ബിഗ് ബോസ് മലയാളം സീസൺ അഞ്ച് ഭാഗമായത്. അതിന് കാരണം നാദിറയുടെ സഹോദരി ഷഹനാസിന്റെ വരവാണ്. തന്റെ വ്യക്തിത്വത്തെ അംഗീകരിക്കാൻ തയ്യാറാകാതിരുന്ന വീട്ടിൽ നിന്നും ഇറങ്ങിപ്പോയതും അതിന് ശേഷം ഇതുവരെയും കുടുംബാംഗങ്ങളെ കണ്ടിട്ടിട്ടില്ലാത്തതും ഒക്കെ നാദിറ മുൻപ് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഷഹനാസിന്റെ വരവ് സഹമത്സരാർത്ഥികൾക്കും വലിയ സന്തോഷമാണ് സമ്മാനിച്ചത്. ഈ അവസരത്തിൽ നാദിറയെ കുറിച്ച് ഷഹനാസ് പറഞ്ഞ കാര്യങ്ങളാണ് ഓരോ പ്രേക്ഷകന്റെയും കണ്ണിനെ ഈറനണിയിക്കുന്നത്.
ഷഹനാസിന്റെ വാക്കുകൾ
ഞാനിന്ന് ഇത്രയും പേരുടെ മുന്നിൽ, ഇത്രയും വലിയൊരു പ്ലാറ്റ് ഫോമിൽ നിൽക്കാൻ കാരണം നാദിറാണ്. കുട്ടിക്കാലത്ത് ഭയങ്കര വികൃതിയായിരുന്നു നാദിറയെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അന്ന് ഞാൻ ചെറുതല്ലേ അതുകൊണ്ട് കുറേയൊന്നും എനിക്കറിയില്ല. ആളുടെ ഹാർഡ് വർക്കാണ് ഇത്രയും നാൾ ഇവിടെ നിൽക്കാൻ കാരണം.
എനിക്ക് അറിയാവുന്നൊരു നജീബ് ഉണ്ടായിരുന്നു. എന്ത് പ്രശ്നം വന്നാലും അതിനെ ഫേസ് ചെയ്യാൻ മടിക്കുന്ന, കരയാൻ മാത്രം അറിയാമായിരുന്ന ആ നജീബിനെ എനിക്കറിയാം. ഇന്ന് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ സ്ട്രോംഗ് ലേഡിയാണ് അവൻ.
എന്റെ വാപ്പയൊരു സാധാരണക്കാരനാണ് പുറത്തുള്ള ആൾക്കാർ എന്ത് പറഞ്ഞാലും അത് വിശ്വസിച്ച് അതാണ് സത്യമെന്ന് ചിന്തിച്ച് വീട്ടിൽ വന്ന് വഴക്കുണ്ടാക്കും. എല്ലാവരുടെയും വീട്ടിലെ പോലെ ഞങ്ങളുടെ വീട്ടിലും പ്രശ്നങ്ങൾ ഉണ്ട്. ഒട്ടുമിക്ക പ്രശ്നങ്ങളിലും വരുന്ന പേര് നജീബിന്റേത് ആയിരുന്നു. ഒരുദിവസം വാപ്പ വന്ന് പ്രശ്നമുണ്ടാക്കി, നജിയെ അടിച്ചോന്ന് അറിയില്ല പുളളി ഒത്തിരി കരയുന്നുണ്ട്. അന്ന് ഞാൻ ഒത്തിരി സമാധാനിപ്പിച്ച് വിട്ടു. എല്ലാ വീട്ടിലേയും പോലെ മകനെ സേഫ് ചെയ്യുന്ന ഉമ്മ. നാദിറ ഒത്തിരി ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. ആള് ഇത്ര ബോൾഡ് ഒന്നും അല്ലായിരുന്നു. ഇപ്പോൾ ഒത്തിരി മാറി.
'വാപ്പയ്ക്ക് അഭിമാനം ആണ്..'; കുഞ്ഞു പെങ്ങളെ ചേർത്തണച്ച് നാദിറ; ഹൃദ്യം ഈ സംഗമം
അതേസമയം, ഷഹനാസ് ബിബി ഹൗസിൽ എത്തിയപ്പോൾ നാദിറ ആദ്യം ചോദിച്ചത് വാപ്പയെ കുറിച്ചായിരുന്നു. വാപ്പ വരാൻ സമ്മതിച്ചോ എങ്ങനെ വന്നു എന്നെല്ലാം തുടരെ ചോദിച്ച് കൊണ്ടേയിരുന്നു. വാപ്പയാണ് തന്റെ വിമാനത്താവളത്തിൽ കൊണ്ടാക്കിയതെന്ന് ഷഹനാസ് പറഞ്ഞപ്പോൾ, നാദിറയുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ