നാദിറയെ കാണാന്‍ സഹോദരി എത്തി. 

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ ഫാമിലി വീക്ക് ആണ് ഇപ്പോള്‍ നടക്കുന്നത്. നിലവിൽ വീട്ടിൽ അവശേഷിക്കുന്ന ഒൻപത് മത്സരാർത്ഥികളുടെയും വീട്ടുകാർ ഹൗസിൽ എത്തും. ഷിജുവിന്റെ മകളും ഭാര്യയുമാണ് ആദ്യം വീട്ടിൽ‌ എത്തിയത്. രണ്ടാമതായി എത്തിയിരിക്കുന്നത് നാദിറയുടെ സഹോദരി ഷഹനാസ് ആണ്. 

മുഖം മറച്ച് ഹൂഡി ധരിച്ച ഒത്തിരി പേർ ബിബി ഹൗസിൽ വന്നിരുന്നു. ഇതിൽ നിന്നും തന്റെ സഹോദരിയെ നാദിറ കണ്ടെത്തി. വളരെ ഹൃദ്യമായൊരു രം​ഗമായിരുന്നു അത്. എങ്ങനെ വന്നു ആരും അറിയാതെ വരാൻ പറ്റില്ലല്ലോ എന്നെല്ലാം നാദിറ ഷഹനാസിനോട് ചോദിക്കുന്നുണ്ട്. ഒടുവിൽ വാപ്പയാണ് ഇങ്ങോട്ട് വരാൻ എയർപോർട്ടിൽ കൊണ്ടാക്കിയതെന്ന് സഹോദരി പറഞ്ഞു. ഇത് കേട്ടതും എന്തെന്നില്ലാത്ത സന്തോഷമാണ് ഹൗസിൽ ഉള്ളവർക്കും നാദിറയ്ക്കും ഉണ്ടായത്. 

വാപ്പ ഇങ്ങോട്ട് വിട്ടോ ? എന്താ വീട്ടിലെ അവസ്ഥ എന്നൊക്കെ നാദിറ ചോദിക്കുന്നുണ്ട്. "ഉമ്മയും വാപ്പയുമൊക്കെ അന്വേഷിച്ചുവെന്ന് പറയാൻ പറഞ്ഞു. ഓരോ വാരാന്ത്യം എത്തുമ്പോൾ ഒരു പേടിയാണ്. വീട്ടിൽ വേറെ പ്രശ്നം ഒന്നുമില്ല. നന്നായിട്ട് കളിക്കണം. പടച്ചോൻ കൂടെ ഉണ്ട്. രണ്ട് മൂന്ന് പേര് വാപ്പയോട് ചോദിത്രത്തെ നാദിറയുടെ വാപ്പയല്ലേ എന്ന്. വാപ്പയ്ക്ക് അഭിമാനം ആയിട്ടുണ്ട്", എന്നൊക്കെ ഷഹനാസ് നാദിറയോട് പറയുന്നു. തനിച്ച് പോകാൻ ഞാൻ തയ്യാറാണെന്ന് വാപ്പയോട് പറഞ്ഞു. ഒത്തിരി സംസാരിച്ചു. വലിയ കുട്ടി ആയില്ലേ. ഇനി പുറത്തേക്കൊക്കെ ഒറ്റയ്ക്ക് പോണ്ടേ എന്നൊക്കെ ഞാൻ വാപ്പയോട് പറഞ്ഞുവെന്നും ഷഹനാസ് പറയുന്നു.

മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ ഹൊറർ ത്രില്ലർ, 'ഫീനിക്സ്' ഇനി എഡിറ്റിം​ഗ് ടേബിളിൽ

എന്റെ വീട്ടിൽ നിന്നും ഒരാൾ വരുമെന്ന് ഞാൻ ഒട്ടും എക്സ്പെക്ട് ചെയ്തില്ലെന്നാണ് നാദിറ പറയുന്നത്. ശേഷം ഷഹനാസിനെ എല്ലാവര്‍ക്കും നാദിറ പരിചയപ്പെടുത്തി കൊടുത്തു. താന്‍ അഖില്‍ മാരാര്‍ ഫാന്‍ ആണെന്നും ഷഹനാസ് പറയുന്നു. പിന്നാലെ നാദിറയുടെ സുഹൃത്ത് ശ്രുതിയും ബിബി ഹൌസില്‍ എത്തിയിരുന്നു. വളരെ ആഘോഷമായൊരു അന്തരീക്ഷം ആയിരുന്നു പിന്നീട് ബിബി ഹൌസില്‍ നടന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News