'നിന്റെ അന്ത്യം കണ്ടിട്ടേ ഞാൻ ഇവിടെന്ന് പോകൂ', അഖിലിനോട് പൊട്ടിത്തെറിച്ച് ശോഭ

Published : May 04, 2023, 10:53 PM ISTUpdated : May 04, 2023, 10:55 PM IST
'നിന്റെ അന്ത്യം കണ്ടിട്ടേ ഞാൻ ഇവിടെന്ന് പോകൂ', അഖിലിനോട് പൊട്ടിത്തെറിച്ച് ശോഭ

Synopsis

ഇക്കാര്യം മിഥുനോട് പറഞ്ഞ് ശോഭ കരയുന്നുമുണ്ട്. 

ബി​ഗ് ബോസ് മലയാളം ഓരോ സീസണുകളിലും രസകരവും എന്റർടെയ്ൻമെന്റ് നൽകുന്നതുമായ ജോഡികൾ ഉണ്ടായിരിക്കും. ഇവർ ബിബി ഹൗസിൽ പരസ്പരം ശത്രുക്കൾ ആണ് എന്നതാണ് വാസ്തവം. അത്തരമൊരു ജോഡിയാണ് സീസൺ അഞ്ചിലെ അഖിൽ മാരാരും ശോഭയും. ഇരുവരെയും ടോം ആൻഡ് ജെറി എന്ന് വിശേഷിപ്പിക്കാവുന്നതാണ്. വെറുതെ ഇരിക്കുന്ന ശോഭയെ ദേഷ്യം പിടിപ്പിക്കുക എന്നതാണ് അഖിലിന്‍റെ വിനോദം. ഇതെല്ലാം രസകരമായാണ് അഖിൽ അവതരിപ്പിക്കുന്നത്. അത്തരത്തിൽ അഖിൽ ഇന്ന് പറഞ്ഞ കാര്യം വളരെ സീരിയസ് ആയി എടുത്തിരിക്കുകയാണ് ശോഭ. 

സഹാനുഭൂതി, പരദൂഷണം ഇതെല്ലാം ചേർന്നൊരാളെ ഇവിടേക്ക് ഇറക്കി വിട്ടു എന്നാണ് ശോഭയെ കുറിച്ച് അഖിൽ തമാശ രൂപേണ പറഞ്ഞത്. ഇത് പക്ഷേ ശേഭയെ ചൊടിപ്പിച്ചു. 'എല്ലാത്തിനും ഒരു പരിധി ഉണ്ട്. ആ പരിധി കടന്നും നീ സംസാരിക്കുക ആണ്. ഇക്കാര്യം പല തവണ നിന്നോട് പറഞ്ഞതാണ്. ഒരു പരിധി വരെ ഞാൻ എല്ലാം സഹിക്കും. അത് കഴിഞ്ഞാൽ ഏവനാണെന്നൊന്നും ഞാൻ നോക്കില്ല. കുറേ നാളായിട്ട് ഞാൻ ക്ഷമിക്കുക ആണ്. നിർത്തിക്കോ നീ', എന്നാണ് ശോഭ പറയുന്നത്. ഇതിന് ഇല്ലെന്നാണ് അഖിൽ നൽകിയ മറുപടി. 

നമ്മൾ കാണാത്തൊരു മത്സരാർത്ഥി കൂടി ഉണ്ടെന്ന് ശോഭയെ കുറിച്ച് വിഷ്ണുവിനോട് അഖിൽ പറയുന്നുണ്ട്. കുറച്ച് ദിവസമെ അത് കാണാൻ പറ്റുള്ളൂ. പിന്നെ ഞാൻ പുറത്തിറങ്ങിയെ അത് കാണാൻ പറ്റുള്ളൂവെന്നും അഖിൽ പറഞ്ഞു.'നിന്നെ പറഞ്ഞ് വിട്ടിട്ടെ ഞാൻ ഇവിടുന്ന് പോകുള്ളൂ. അഖിൽ മാരാർ നിന്റെ അടവൊക്കെ വേറെ ആരോടെലും കാണിക്ക്. എന്നോട് കളിക്കാൻ വരണ്ട.നിന്റെ അന്ത്യം കണ്ടിട്ടേ ഞാൻ ഇവിടെന്ന് പോകൂ. ശോഭ വിശ്വനാഥ് ആണ് ഈ പറയുന്നത്', എന്നാണ് ശോഭ പറയുന്നത്. 

പഴഞ്ചൊല്ലിൽ തട്ടിത്തടഞ്ഞ് മത്സരാർത്ഥികൾ, ചിരിപ്പിച്ച് ശോഭയും അഖിൽ മാരാരും

എന്നെ പുറത്താക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി നടന്നെല്ലെന്ന് അഖിൽ പറയുന്നു. ശോഭ ദേഷ്യത്തിൽ സംസാരിക്കുമ്പോൾ വളരെ കൂളായാണ് അഖിൽ അത് കൈകാര്യം ചെയ്തത്. ഇക്കാര്യം മിഥുനോട് പറഞ്ഞ് ശോഭ കരയുന്നുമുണ്ട്. 

സാഗർ -സെറീന 'പ്രണയം' സ്ട്രാറ്റജിയോ ? സൗഹൃദങ്ങൾക്ക് എന്ത് സംഭവിക്കും ?

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ