'റംസാൻ നിലാവൊത്ത പെണ്ണല്ലേ..' എന്ന ഗാനരംഗത്ത് ചന്ദ്ര ആയിരുന്നു മണവാട്ടിയായി എത്തിയത്. 

ലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലാത്ത നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. സിനിമയിലൂടെയാണ് ചന്ദ്ര അഭിനയത്തിലേക്ക് എത്തുന്നത്. എന്നാൽ ടെലിവിഷൻ പരമ്പരകളിലൂടെയാണ് നടി ശ്രദ്ധ നേടുന്നത്. ഒരുപിടി ഹിറ്റ് പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം. നായിക വേഷങ്ങളിലും വില്ലത്തി വേഷങ്ങളിലുമെല്ലാം തിളങ്ങിയ ചന്ദ്ര ഇന്നും സീരിയലിൽ സജീവമാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുണ്ട് ചന്ദ്ര ലക്ഷ്മൺ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ചന്ദ്ര ലക്ഷ്മൺ. യൂട്യൂബിൽ സ്വന്തമായി ചാനലുള്ള താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചന്ദ്രയെ പോലെ തന്നെ ഭർത്താവ് ടോഷ് ക്രിസ്റ്റിയും പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. മൂന്ന് വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ വർഷം ഇവർക്കൊരു മകനും ജനിച്ചിരുന്നു. അയാൻ എന്നാണ് കുഞ്ഞിൻറെ പേര്. 

ഇപ്പോഴിതാ മകനൊപ്പമുള്ള വീഡിയോ പങ്കുവെച്ചെത്തുകയാണ് താരം. ടിവിയിൽ ചന്ദ്ര അഭിനയിച്ച ബോയ്ഫ്രണ്ട് എന്ന സിനിമയിലെ റംസാൻ നിലാവൊത്ത പെണ്ണല്ലേയെന്ന പാട്ട് കുഞ്ഞ് അയാൻ കാണുകയാണ്. ചന്ദ്ര എത്തിയ സീൻ വന്നപ്പോൾ സന്തോഷത്തോടെ അമ്മ, അമ്മ എന്ന് പറയുന്നത് കാണാം. സ്ക്രീനിൽ മകൻ തന്നെ തിരിച്ചറിയുന്നത് സന്തോഷമുള്ള കാര്യമാണെന്നാണ് ചന്ദ്ര വീഡിയോയ്ക്ക് നൽകിയ കമൻറ്. 

View post on Instagram

ലക്ഷ്ണണ്‍ കുമാറിന്റെയും മാലതിയുടെയും മകളായി ബ്രാഹ്മിണ്‍ കുടുംബത്തിലാണ് ജനനം. ചെന്നൈയില്‍ നിന്നും ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദ്ധം നേടി.ടെലിവിഷന്‍ സീരിയലിലൂടെയാണ് മലയാളത്തില്‍ അഭിനയം തുടങ്ങുന്നത്. 2002 പ്രദര്‍ശനത്തിനെത്തിയ മനസെല്ലാം എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. സ്‌റ്റോപ് വയലന്‍സ് എന്ന ചിത്രത്തില്‍ പൃഥ്യരാജിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ഏപ്രില്‍ മാടത്തില്‍, ചക്രം, കല്ല്യാണക്കുറിമാനം, ബോയ് ഫ്രണ്ട്, ബലറാം വിഎസ് താരാദാസ്, പായും പുലി, കാക്കി എന്നിവയാണ് അഭിനയിച്ച മറ്റു മലയാള ചിത്രങ്ങള്‍.

'ഇത്തവണ ഒതുങ്ങിക്കഴിയാനാണ് ഞാൻ ആഗ്രഹിക്കുന്നത്'; പിറന്നാൾ ദിനത്തിൽ ശിൽപ ബാല