'ആറ് വർഷത്തെ എന്റെ സ്വപ്നം, അറിയാതെ കൈ പൊങ്ങിപ്പോയി, അവൻ തല്ലിപ്പിച്ചതാ..'; പൊട്ടിക്കരഞ്ഞ് റോക്കി

Published : Mar 25, 2024, 10:01 PM IST
'ആറ് വർഷത്തെ എന്റെ സ്വപ്നം, അറിയാതെ കൈ പൊങ്ങിപ്പോയി, അവൻ തല്ലിപ്പിച്ചതാ..'; പൊട്ടിക്കരഞ്ഞ് റോക്കി

Synopsis

തനിക്ക് പരാതി ഇല്ലെന്ന് സിജോ പറഞ്ഞെങ്കിലും ഫിസിക്കൽ അസോൾട്ട് ബി​ഗ് ബോസ് നിയമത്തിന്റെ ലംഘനം ആയതിനാൽ റോക്കിയെ പുറത്താക്കുക ആയിരുന്നു.

ബി​ഗ് ബോസ് ഷോയ്ക്ക് ഒരു നിയമം ഉണ്ട്. ആ നിമയം അനുസരിച്ചാണ് ഓരോ സീസണിലും മത്സരാർത്ഥികൾ ഷോയിൽ നിൽക്കുന്നത്. പല സീസണിലും അത് ലംഘിച്ചവരും ഉണ്ട്. ബി​ഗ് ബോസ് നിയമാവലിയിലെ പ്രധാനഘടകം ആണ് ഫിസിക്കൾ അസോൾട്ട്. അത് ആരു ചെയ്താലും അവരെ ഉടനടി പുറത്താക്കും. സീസൺ നാലിൽ റിയാസിനെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ റോബിൻ രാധാകൃഷ്ണൻ പുറത്തായതാണ്. അതേപോലൊരു സംഭവം ഇന്ന് ബി​ഗ് ബോസ് സീസൺ ആറിലും നടന്നു. സിജോയെ റോക്കി ചെകിടത്ത് ഇടിച്ചിരിക്കുകയാണ്. ഇതിന്റെ പേരിൽ റോക്കിയെ പുറത്താക്കുകയും ചെയ്തു. 

റോക്കി അപ്സര എന്നിവർ പരസ്പരം വീട്ടുകാരെ വിളിച്ചതോടെയാണ് സംഭവം തുടങ്ങിയത്. ശേഷം തർക്കം റോക്കിയും സിജോയും തമ്മിലായി. ഒടുവിൽ പ്രവോക്ക്ഡ് ആയ റോക്കി സിജോയെ കവിളത്ത് ഇടിക്കുകയും ചെയ്തു. തന്നെ തൊട്ടതിനാണ് ഇടിച്ചതെന്നാണ് റോക്കി പറഞ്ഞത്. ശേഷം ബി​ഗ് ബോസ് റോക്കിയെ കൺഫഷൻ റൂമിലേക്ക് വിളിപ്പിക്കുകയും ചെയ്തു. എന്നാൽ കുറേ സമയം ബി​ഗ് ബോസ് ഒന്നും സംസാരിച്ചില്ല. ഇതിനിടയിൽ പൊട്ടിക്കരഞ്ഞ റോക്കിയെ ആണ് ഷോയിൽ കാണാൻ സാധിച്ചത്.  

"ഞാൻ പോണ് ബി​ഗ് ബോസ്. എന്നെ വിട് ഞാൻ പോണ്. ഇങ്ങനെ ഉള്ള ആൾക്കാർക്കൊപ്പം നിൽക്കാൻ എന്നെ കൊണ്ട് പറ്റില്ല. എനിക്ക് വേണ്ടി ഇവിടെ ആരോടും ഒന്നും ചോദിച്ചിട്ടില്ല. എന്ത് പറഞ്ഞാലും എന്റെ മെക്കിട്ട് കേറാനാണ് ഇവിടെ ഉള്ള സഹല ആൾക്കാരും ശ്രമിക്കുന്നത്. ഞാൻ സിജോയോട് പറഞ്ഞതാണ് എന്നെ തൊടല്ലെന്ന്. അവനാണ് എന്റെ താടിയിൽ ആദ്യം പിടിച്ചത്. ഞാൻ അവന്റെ പുറത്ത് തൊട്ടിട്ടില്ല. തൊടല്ലേ തൊടല്ലേ എന്ന് അവനോട് പറഞ്ഞതാ..എന്നെ തൊട്ടാൽ ഞാൻ അറിയാതെ ഇടിച്ച് പോകും. എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റിയില്ല. ഞാൻ പോണ്. എന്നെ ഒന്ന് വിടോ. ഞാൻ പൊയ്ക്കോളാം എനിക്കിവിടെ പറ്റില്ല. ആറ് വർഷത്തെ എന്റെ സ്വപ്നമാ പോയത്. ഞാൻ കഷ്ടപ്പെട്ട് കാത്തിരുന്നതാ.. ഞാൻ അത്രയ്ക്കും കഷ്ടപ്പെട്ട് വന്നതാ ബി​ഗ് ബോസേ..എന്നെ പരമാവതി പ്രവോക്ക് ചെയ്ത് അവൻ തല്ലിപ്പിച്ചതാ എന്നെ. കയ്യീന്ന് പോയതാ..എനിക്കിത് കാണുമ്പോൾ പ്രതികരിക്കാതിരിക്കാൻ പറ്റണില്ല. എനിക്ക് വേണമെങ്കിൽ വാഴ കളിച്ച് ഒരു മൂലയ്ക്ക് പോയിരിക്കാമായിരുന്നു. ഇതൊന്നും കണ്ടിട്ട് പ്രതികരിക്കാതിരിക്കാൻ പറ്റുന്നില്ല..എന്റെ കൈ അറിയാതെ പൊങ്ങിപ്പോകും. തൊടല്ലേ തൊടല്ലേ എന്ന് ഞാൻ പറഞ്ഞെയാ..സിജോയോട് ഞാൻ ക്ഷമ ചോദിക്കുന്നു. സിജോയുടെ അമ്മ, അപ്പ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ക്ഷമിക്കണം. എന്റെ കയ്യീന്ന്  പോയതാ. കേരളത്തിലുള്ള എല്ലാവരും എന്നോട് ക്ഷമിക്കണം. ഞാൻ പോണ്..", എന്നാണ് റോക്കി പൊട്ടിക്കരഞ്ഞ് പറഞ്ഞത്.  

'ഈ മലവെള്ളപ്പാച്ചിലിൽ ആര് വീഴും വാഴുമെന്ന് കാണാം'; സ്വന്തം വാക്കുതന്നെ വിനയായ റോക്കി

ഇതിനിടയിൽ തനിക്ക് പരാതി ഇല്ലെന്ന് സിജോ പറഞ്ഞെങ്കിലും ഫിസിക്കൽ അസോൾട്ട് ബി​ഗ് ബോസ് നിയമത്തിന്റെ ലംഘനം ആയതിനാൽ റോക്കിയെ പുറത്താക്കുക ആയിരുന്നു. റോക്കി പോയ ശേഷം വളരെ ഇമോഷണൽ ആയാണ് പല മത്സരാർത്ഥികളും പ്രതികരിച്ചത്. പ്രത്യേകിച്ച് ഋഷിയും അൻസിബയും. സിജോയെ ഡോക്ടറെ കാണിക്കുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്