അവസാന ദിവസവും സര്‍പ്രൈസ് അതിഥി! ഫൈനലിസ്റ്റുകള്‍ക്ക് ബിഗ് ബോസിന്‍റെ സമ്മാനം

Published : Jul 02, 2023, 07:34 PM IST
അവസാന ദിവസവും സര്‍പ്രൈസ് അതിഥി! ഫൈനലിസ്റ്റുകള്‍ക്ക് ബിഗ് ബോസിന്‍റെ സമ്മാനം

Synopsis

അഖില്‍ മാരാര്‍, ശോഭ വിശ്വനാഥ്, ജുനൈസ് വി പി, റെനീഷ റഹ്‍മാന്‍, ഷിജു എ ആര്‍ എന്നിവരാണ് ഇക്കുറി ടോപ്പ് 5 ല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വര്‍ണ്ണാഭമായ തുടക്കം. ബിഗ് ബോസ് ഒട്ടേറെ സര്‍പ്രൈസുകള്‍ അവതരിപ്പിച്ച സീസണായിരുന്നു ഇത്. അവസാന ദിവസവും അതിന് മാറ്റമുണ്ടായില്ല. കിരീട വിജയിയെ പ്രഖ്യാപിക്കുന്ന ഗ്രാന്‍ഡ് ഫിനാലെ ദിനത്തിലും ഹൌസിലേക്ക് ഒരു സര്‍പ്രൈസ് എന്‍ട്രി ഉണ്ടായിരുന്നു. എല്ലാ ദിവസവും മത്സരാര്‍ഥികളെ ഉണര്‍ത്താനായി ബിഗ് ബോസ് ഒരു ഗാനം പ്ലേ ചെയ്യുകയാണ് ചെയ്യാറെങ്കില്‍ ഇന്ന് ആ ഗാനം ആലപിക്കാന്‍ ഒരാള്‍ നേരിട്ടെത്തി. ഗായികയും സംഗീത സംവിധായികയുമായ ഗൌരി ലക്ഷ്മിയാണ് ബിഗ് ബോസ് ഹൌസില്‍ നേരിട്ടെത്തി വേക്കപ്പ് സോംഗ് ആലപിച്ചത്. ആവേശത്തോടെയാണ് ടോപ്പ് 5 ഫൈനലിസ്റ്റുകള്‍ ഗൌരിയെ വരവേറ്റത്.

അതേസമയം സീസണ്‍ 5 ടൈറ്റില്‍ വിജയിയെ അല്‍പ സമയത്തിനകം അറിയാം. കടുത്ത മത്സരം നടന്ന ഈ സീസണില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ആരൊക്കെയാവും എത്തുകയെന്ന് അറിയാനും പ്രേക്ഷകര്‍ക്കിടയില്‍ വലിയ കാത്തിരിപ്പ് ഉണ്ട്. അഖില്‍ മാരാര്‍, ശോഭ വിശ്വനാഥ്, ജുനൈസ് വി പി, റെനീഷ റഹ്‍മാന്‍, ഷിജു എ ആര്‍ എന്നിവരാണ് ഇക്കുറി ടോപ്പ് 5 ല്‍ ഇടംപിടിച്ചിരിക്കുന്നത്. സീസണ്‍ ഓഫ് ഒറിജിനല്‍സ് എന്ന് വിശേഷിപ്പിക്കപ്പെട്ട സീസണ്‍ 5 പല നിലയ്ക്കും മുന്‍ സീസണുകളില്‍ നിന്ന് വേറിട്ടതായിരുന്നു. 

18 മത്സരാര്‍ഥികളുമായി ആരംഭിച്ച സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി പിന്നീട് പല സമയങ്ങളിലായി മൂന്ന് പേര്‍ കൂടി എത്തി. അങ്ങനെ സീസണില്‍ ആകെ എത്തിയത് 21 മത്സരാര്‍ഥികള്‍. ആദ്യത്തെ കോമണര്‍ മത്സരാര്‍ഥി, ആദ്യമായി ചലഞ്ചേഴ്സ്, ആദ്യമായി മണി ബോക്സ് ടാസ്കില്‍ പണമെടുത്ത ഒരു മത്സരാര്‍ഥി തുടങ്ങി നിരവധി പ്രത്യേകതകള്‍ ഈ സീസണില്‍ ഉണ്ടായിരുന്നു. ജനപ്രീതിയിലും മുന്‍ സീസണുകളേക്കാള്‍ ഏറെ മുന്നിലായിരുന്നു ഈ സീസണ്‍.

ALSO READ : മിഥുന്‍ പറഞ്ഞ കഥ റിനോഷിന്‍റെ ഐഡിയയെന്ന് അഖില്‍; പ്രതികരണവുമായി മിഥുന്‍

WATCH VIDEO : 'ബ്യൂട്ടി ക്വീൻ, സീക്രട്ട് സെറീന'; സീക്രട്ട് റൂമും സെറീനയെ തുണച്ചില്ലേ?

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്