സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെയോടെ ഇന്ന് അവസാനിക്കുകയാണ്. ബിഗ് ബോസ് പ്രേക്ഷകര്‍ അല്ലാത്തവരിലേക്കും ചര്‍ച്ചയായ സംഭവമായിരുന്നു മത്സരാര്‍ഥിയായ അനിയന്‍ മിഥുന്‍ പറഞ്ഞ ജീവിതകഥ. സന എന്ന സൈനികോദ്യോഗസ്ഥയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും പിന്നീട് അവര്‍ വെടിയേറ്റ് മരിച്ചെന്നുമായിരുന്നു മിഥുന്‍ വിശദമായി പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഇതിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടതിന് പിന്നാലെ വാരാന്ത്യ എപ്പിസോഡില്‍ എത്തിയ മോഹന്‍ലാലും കാര്യകാരണങ്ങള്‍ സഹിതം കഥ പൊള്ളയാണെന്ന് തെളിയിച്ചിരുന്നു. ഷോയില്‍ നിന്ന് എവിക്റ്റ് ആയതിനു ശേഷം ​ഗ്രാന്‍ഡ് ഫിനാലെയ്ക്ക് മുന്നോടിയായി, പുറത്തായ മറ്റ് മത്സരാര്‍ഥികള്‍ക്കൊപ്പം ഹൗസിലേക്ക് തിരിച്ചെത്തിയ മിഥുന്‍ തന്‍റെ പ്രണയകഥയിലെ സൈനിക പശ്ചാത്തലം കൂട്ടിച്ചേര്‍ത്തതാണെന്ന് പറഞ്ഞിരുന്നു. ഒപ്പം എല്ലാവരോടും അയാള്‍ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. ഹൗസില്‍ നിന്ന് പുറത്തെത്തിയതിനു ശേഷം ഒരു കാര്യത്തില്‍ വീണ്ടും പ്രതികരണവുമായി എത്തി മിഥുന്‍. സഹമത്സരാര്‍ഥി അഖില്‍ മാരാരുടെ ഒരു പ്രസ്താവനയെക്കുറിച്ചാണ് അത്.

മിഥുന്‍ പറഞ്ഞ കഥ റിനോഷിന്‍റെ ഐഡിയ ആണെന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്. മിഥുന്‍ രണ്ടാമതും വന്ന് പോയതിനു ശേഷം കിച്ചണില്‍ വച്ചാണ് ഒപ്പമുള്ളവരോട് അഖില്‍ ഇത് പറഞ്ഞത്. എന്നാല്‍ ഈ പ്രസ്താവന ശ്രദ്ധയില്‍ പെട്ടതോടെ ഇന്‍സ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ മിഥുന്‍ പ്രതികരണവുമായി എത്തുകയായിരുന്നു. അഖില്‍ പറഞ്ഞത് തെറ്റാണെന്നും റിനോഷ് ഇക്കാര്യത്തില്‍ പൂര്‍ണ്ണമായും നിരപരാധിയാണെന്നും മിഥുന്‍ പറഞ്ഞു.

മിഥുന്‍ പറയുന്നു- "ഒരു വീഡിയോ ഞാന്‍ കണ്ടു. റിനോഷ് ആണ് എനിക്കത് പറഞ്ഞുതന്നത് എന്നൊക്കെ പറഞ്ഞിട്ട് അഖിലേട്ടനും എല്ലാവരും കൂടി കിച്ചണില്‍ നിന്ന് പറയുന്നത് കണ്ടു. അഖിലേട്ടനൊക്കെ അത് മാറിപ്പോയതാണ്. പാവങ്ങള്‍.. അവര്‍ക്കും അറിയില്ലല്ലോ. വേറെ രീതിയില്‍ ഒന്നും പറഞ്ഞതല്ല അവര്‍. കിച്ചണ്‍ ടോക്കില്‍ അറിയാതെ പറഞ്ഞുപോയതാണ്. ഒരിക്കലും റിനോഷ് ഇതില്‍ ഭാ​ഗഭാക്കല്ല. ഇതിന്‍റെ എല്ലാ ഉത്തരവാദിത്തവും എനിക്ക് തന്നെയാണ്. ഞാന്‍ അതുകൊണ്ടാണ് എല്ലാവരോടും സോറി പറഞ്ഞത്. എല്ലാ മത്സരാര്‍ഥികളുടെയും മുന്നില്‍ വച്ച് ബി​ഗ് ബോസിന്‍റെ ഉള്ളില്‍ത്തന്നെ ഇന്നലെ നമ്മള്‍ അത് തീര്‍ത്ത വിഷയമാണ് അത്. റിനോഷ് വളരെ നിരപരാധിയാണെന്ന് മാത്രമല്ല നല്ല ഒരു മനുഷ്യനാണ്. എന്‍റെ ആത്മസുഹൃത്താണ്. ആരും അവനെ ഒന്നും പറയരുത്. അവനല്ല ഈ കഥ പറഞ്ഞുതന്നത്. അത് എനിക്ക് പറ്റിയ ഒരു തെറ്റ്. ഞാന്‍ സോറി പറഞ്ഞു. ഞാന്‍ മാത്രം ഉള്‍പ്പെട്ട കേസ്. വേറെ ആരുമില്ല. ഓകെ താങ്ക് യൂ. ഈ വിഷയം ഇനി വലുതാക്കരുത്. പ്ലീസ്." 

ALSO READ : 200 കോടിയില്‍ മോഹന്‍ലാലിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം? നിര്‍മ്മാതാക്കളില്‍ ഒരാളായി ഏക്ത കപൂര്‍

WATCH VIDEO : 'ബ്യൂട്ടി ക്വീൻ, സീക്രട്ട് സെറീന'; സീക്രട്ട് റൂമും സെറീനയെ തുണച്ചില്ലേ?

'ബ്യൂട്ടി ക്വീൻ സീക്രട്ട് സെറീന'; സീക്രട്ട് റൂമും സെറീനയെ തുണച്ചില്ലേ?| Bigboss malayalam | Season 5