ആ​ഗ്രഹം നിറവേറ്റി ശോഭ; വിവാഹസാരിയും ഉടുത്ത് ബിഗ് ബോസ് ഫിനാലെയ്ക്ക്

Published : Jul 02, 2023, 07:51 PM IST
ആ​ഗ്രഹം നിറവേറ്റി ശോഭ; വിവാഹസാരിയും ഉടുത്ത് ബിഗ് ബോസ് ഫിനാലെയ്ക്ക്

Synopsis

ഈ ആഗ്രഹം ശോഭ മുന്‍പ് പലപ്പോഴും പങ്കുവച്ചിരുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് ശോഭ വിശ്വനാഥ്. ഗെയിമുകളിലും ടാസ്കുകളിലുമൊക്കെ തന്‍റെ 100 ശതമാനത്തിന് മുകളില്‍ നല്‍കുന്ന, ശരിയെന്ന് തോന്നുന്ന അഭിപ്രായങ്ങള്‍ ആരുടെ മുഖത്ത് നോക്കിയും പറയാന്‍ മടിയില്ലാതിരുന്ന മത്സരാര്‍ഥി. തുടക്കം മുതല്‍ ബിഗ് ബോസ് കിരീടം സ്വപ്നം കണ്ടിരുന്ന ശോഭ അതിനുവേണ്ടി കഠിന പ്രയത്നം നടത്തിയ മത്സരാര്‍ഥി കൂടിയാണ്. കഴിഞ്ഞ 97 ദിവസങ്ങളില്‍ ശോഭ സഹമത്സരാര്‍ഥികളോട് പലപ്പോഴും പങ്കുവച്ച ഒരു ആഗ്രഹം ഉണ്ടായിരുന്നു. ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് തന്റെ വിവാഹ സാരിയും ഉടുത്ത് പങ്കെടുക്കണം എന്നതായിരുന്നു അത്. ശോഭയുടെ ആ ആഗ്രഹം നിറവേറി. 

ടോപ്പ് 5 ല്‍ ഇടംപിടിച്ച ശോഭ വിവാഹ സാരിയും ഉടുത്താണ് ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കുന്നത്. ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ എത്തിയ മോഹന്‍ലാല്‍ ടെലിവിഷന്‍ സ്ക്രീനിലൂടെ ഹൌസിലെ ടോപ്പ് 5 മത്സരാര്‍ഥികളുമായി ആദ്യം സംവദിച്ചു. ശോഭയോട് സംസാരിക്കവെ ശോഭയുടെ വസ്ത്രം മോഹന്‍ലാല്‍ ശ്രദ്ധിച്ചു. അക്കാര്യം ചോദിക്കുകയും ചെയ്തു. ഏറെ സന്തോഷത്തോടെയായിരുന്നു ശോഭയുടെ പ്രതികരണം.

18 മത്സരാര്‍ഥികളുമായി ആരംഭിച്ച സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി പിന്നീട് പല സമയങ്ങളിലായി മൂന്ന് പേര്‍ കൂടി എത്തി. അങ്ങനെ സീസണില്‍ ആകെ എത്തിയത് 21 മത്സരാര്‍ഥികള്‍. ആദ്യത്തെ കോമണര്‍ മത്സരാര്‍ഥി, ആദ്യമായി ചലഞ്ചേഴ്സ്, ആദ്യമായി മണി ബോക്സ് ടാസ്കില്‍ പണമെടുത്ത ഒരു മത്സരാര്‍ഥി തുടങ്ങി നിരവധി പ്രത്യേകതകള്‍ ഈ സീസണില്‍ ഉണ്ടായിരുന്നു. ജനപ്രീതിയിലും മുന്‍ സീസണുകളേക്കാള്‍ ഏറെ മുന്നിലായിരുന്നു ഈ സീസണ്‍.

ALSO READ : അവസാന ദിവസവും സര്‍പ്രൈസ് അതിഥി! ഫൈനലിസ്റ്റുകള്‍ക്ക് ബിഗ് ബോസിന്‍റെ സമ്മാനം

WATCH VIDEO : 'ബ്യൂട്ടി ക്വീൻ, സീക്രട്ട് സെറീന'; സീക്രട്ട് റൂമും സെറീനയെ തുണച്ചില്ലേ?

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ