'സെക്സ് ടോക്കും സെക്സ് ജോക്കും തമ്മിൽ ഭയങ്കര വ്യത്യാസമുണ്ട്'; വിഷ്ണു വിഷയത്തിൽ ശ്രുതി

Published : Jun 30, 2023, 08:43 AM ISTUpdated : Jun 30, 2023, 08:45 AM IST
'സെക്സ് ടോക്കും സെക്സ് ജോക്കും തമ്മിൽ ഭയങ്കര വ്യത്യാസമുണ്ട്'; വിഷ്ണു വിഷയത്തിൽ ശ്രുതി

Synopsis

പുറത്തായ ഒരു വനിതാ മത്സരാര്‍ഥിയോട് റിനോഷ് സെക്സ് ടോക്ക് നടത്തിയെന്നതാണ് വിഷ്ണു ആരോപിച്ചിരുന്നു.

ലയാളം സീസൺ അഞ്ച് അവസാനിക്കാൻ ഇനി രണ്ട് ദിവസം കൂടി മാത്രമാണ് ബാക്കി. ആരാകും ആ ബി​ഗ് ബോസ് കിരീടം സ്വന്തമാക്കുക എന്നറിയാൻ കാത്തിരിക്കുക ആണ് പ്രേ​ക്ഷകർ. ഫിനാലെയിലേക്ക് അടുക്കുന്നതിനിടെ സീസണിൽ നിന്നും എവിക്ട് ആയ മത്സരാർത്ഥികളെ തിരികെ വീട്ടിൽ എത്തിച്ചിരിക്കുകയാണ് ബി​ഗ് ബോസ്. അനിയൻ മിഥുൻ, ശ്രുതി ലക്ഷ്മി, അനു ജോസഫ്, ഹനാൻ, ഏയ്ഞ്ചലീന, ​ഗോപിക എന്നിവരാണ് ആദ്യഘട്ടത്തിൽ വീട്ടിൽ എത്തിയത്. ഈ അവസരത്തിൽ വിഷ്ണു നടത്തിയ 'സെക്സ് ടോക്' പരാമർശത്തെ കുറിച്ച് സംസാരിക്കുയാണ് ശ്രുതി ലക്ഷ്മി. 

പുറത്തായ ഒരു വനിതാ മത്സരാര്‍ഥിയോട് റിനോഷ് സെക്സ് ടോക്ക് നടത്തിയെന്നതാണ് വിഷ്ണു ആരോപിച്ചിരുന്നു. ഇത് വലിയ കോലിളക്കങ്ങൾ തന്നെ ഷോയിൽ വരുത്തിയിരുന്നു. പിന്നാലെ വിഷ്ണുവിന്‍റെ അച്ഛനോടും അമ്മയോടും സഹോദരനോടും സോറി പറ റിനോഷ്, മനസ് കൊണ്ട് വിഷ്ണുവിനോടും താന്‍ ക്ഷമിച്ചുകഴിഞ്ഞെന്ന് പറഞ്ഞിരുന്നു. ഇതേപറ്റിയാണ്, സെറീന, ​ഗോപിക, ശോഭ, അനു, റെനീഷ എന്നിവർ സംസാരിക്കുന്നത്. 

'ഞാൻ കുടുംബത്തിലുള്ള സ്ത്രീകളെയും എല്ലാവരെയും അപമാനിച്ചില്ലേ. കല്യാണം കഴിഞ്ഞൊരു സ്ത്രീ ഇങ്ങനെ ഒക്കെ പെരുമാറാമോ സെറീന', എന്നാണ് പുറത്തെ വിമർശനങ്ങൾ വച്ച് ശ്രുതി പറയുന്നത്. കല്യാണം കഴിക്കാത്തവർ കെട്ടിപ്പിടിക്കുന്നതും ഇപ്പോൾ തെറ്റായെന്നാണ് സെറീന പറയുന്നത്.  

'ഇതിലും വലിയ അടി കിട്ടാനില്ല, എന്റെ വിക്കിപീഡിയ വരെ അടിച്ച് പോയി'; അനിയൻ മിഥുൻ

"റിനോഷിന്റെ കാര്യത്തിൽ എൻെ ഇന്റൻഷൻ റോം​ഗ് ആണെങ്കിൽ ഞാൻ മാറിനിന്നേക്കാം. ഞാൻ പുറത്തിറങ്ങി സംസാരിക്കുകയാണ് ചെയ്തത്. ഞങ്ങൾ സഹോദരങ്ങളാണെന്ന് പറഞ്ഞിട്ട് സെക്സ് ടോക് ചെയ്തുവെന്നാണ് വിഷ്ണു പറഞ്ഞത്. അങ്ങനെ ആണെങ്കിൽ വിഷ്ണുവും അഖിലേട്ടനും എന്തോരം സെക്സ് ടോക് നടത്തിയിട്ടുണ്ട്. അതൊന്നും കുഴപ്പമില്ലേ. ഒരു പെണ്ണ് ആയതുകൊണ്ടാണോ ഈ പ്രശ്നം. സെക്സ് ടോക്കും സെക്സ് ജോക്കും തമ്മിൽ ഭയങ്കര വ്യത്യാസമുണ്ട്", എന്നാണ് ശ്രുതി പറയുന്നത്. 

'ഞാനും ദേവുവും ഇപ്പോൾ സുഹൃത്തുക്കളാണ്'; വിഷ്ണുവുമായുള്ള അഭിമുഖം

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് അവതരണം, 'ലാലിന് വേറെ ജോലി ഒന്നുമില്ലേന്ന് ചോദിക്കും'; ഒടുവിൽ തുറന്നുപറഞ്ഞ് മോഹൻലാൽ
ലുലു മാളിൽ ഫെയ്സ് മാസ്കിട്ട് നെവിൻ, ചുറ്റും കൂടി ആരാധകർ; വീഡിയോ വൈറൽ‌