
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിലും മറ്റും നിറഞ്ഞു നിൽക്കുന്ന വിവാദമാണ് സജ്ന-ഫിറോസ് വിവാഹമോചനം. മ്യൂസിക് മേഖലയിലെ പ്രമുഖ വ്യക്തിയുമായി സജ്നയ്ക്ക് ബന്ധമുണ്ടെന്നതടക്കമുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഇതിനിടെ ഒരു വീഡിയോയിൽ തങ്ങളുടെ ജീവിതത്തിനിടയിലേക്ക് മൂന്നാമതൊരു സ്ത്രീ, അതായത് ബിഗ് ബോസിൽ ഉണ്ടായിരുന്നൊരു സ്ത്രീ കടന്നുവന്നുവെന്ന് സജ്ന പറഞ്ഞിരുന്നു. പിന്നാലെ ഇത് സൂര്യ മേനോൻ ആണെന്ന് ചിലർ കുറ്റപ്പെടുത്തുകയും ചെയ്തു. ഇപ്പോഴിതാ ഇവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് താരം കൂടിയായ സൂര്യ.
ബിഗ് ബോസ് മുതലെ തന്നെ ഇഷ്ടപ്പെടാത്തവരാണ് സജ്ന- ഫിറോസ് വിഷയത്തിൽ തന്റെ പേര് വലിച്ചിഴയ്ക്കുന്നതെന്നും ആ സ്ത്രീ താനല്ലെന്നും അത്രയും ലോക്കലല്ല താനെന്നും സൂര്യ പറഞ്ഞു. അവരുടെ കുടുംബ ജീവിതത്തിലേക്ക് ഒരു അതിഥിയായി പോലും പോകാത്ത ആളാണ് താനെന്ന് പറഞ്ഞ സൂര്യ, സജ്ന തന്റെ നല്ലൊരു സുഹൃത്ത് മാത്രമാണെന്നും വ്യക്തമാക്കി.
"സജ്നയുടേയും ഫിറോസിന്‍റേയും ഡിവോഴ്സ് സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. അതില്‍ സജ്ന പറഞ്ഞൊരു സ്റ്റേറ്റ്മെന്‍റുണ്ട്. ബിഗ് ബോസിലെ ഒരു ലേഡി മത്സാരാര്‍ത്ഥി അവരുടെ ലൈഫില്‍ ഇന്‍വോള്‍വ് ആയെന്നൊരു കാര്യം. ആട്ടും തോലിട്ട ചില ചെന്നായ്ക്കള്, അതായത് ബിഗ് ബോസ് മുതലെ എന്നെ ഇഷ്ടപ്പെടാത്ത കുറച്ചു പേര് എന്‍റെ പേര് നശിപ്പിക്കാനായി കമന്‍സ് ഇടുന്നതായി ഞാന്‍ അറിഞ്ഞു. ആ ആട്ടുംതോലിട്ട ചെന്നായ്ക്കളോടാണ് ഞാന്‍ പറയുന്നത്, ആ വ്യക്തി ഞാനല്ല കേട്ടോ. നിങ്ങളെ വിഷമിപ്പിക്കുന്നതില്‍ എനിക്ക് സങ്കടമുണ്ട്. പക്ഷേ ഞാന്‍ അല്ല ആ വ്യക്തി. അവരുടെ കുടുംബ ജീവിതത്തില്‍ ഒരു ഗസ്റ്റ് അപ്പിയറന്‍സ് പോലും ഞാന്‍ ചെയ്തിട്ടില്ല. സജ്ന ഇപ്പോഴും എന്‍റെ നല്ലൊരു സുഹൃത്ത് മാത്രമാണ്. അവരുടെ ജീവിതം നശിപ്പിക്കാനായിട്ട്, അത്രയും ലോക്കലല്ല ഞാന്‍. അങ്ങനെ കമന്‍സ് ഇട്ടവര്‍ അത് ആഗ്രഹിക്കുന്നുണ്ടാവും. പക്ഷേ നിങ്ങളുടെ ക്യാരക്ടറല്ല ഞാന്‍. അതാദ്യം മനസിലാക്കുക. അതുകൊണ്ട് ഇപ്പോഴേ പറയുകയാണ് ആ വ്യക്തി ഞാനല്ല", എന്നായിരുന്നു സൂര്യ മേനോന്റെ വാക്കുകൾ.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ