'മാതാപിതാക്കളെ വേദനിപ്പിച്ച് ഒന്നും നേടാനാകില്ല, നേഹയോടും പറഞ്ഞിട്ടുണ്ട്..': താഷി

Published : Nov 26, 2026, 07:42 AM IST
Neha -Tashi Bigg Boss Malayalam

Synopsis

ബിഗ് ബോസ് സീസൺ 8-ലെ തങ്ങളുടെ പ്രണയത്തെക്കുറിച്ച് താഷി പ്രതികരിച്ചു. നേഹയുടെ മാതാപിതാക്കളെ ബഹുമാനിക്കുന്നുവെന്നും അവരെ വിഷമിപ്പിച്ച് ഒന്നും നേടാനാകില്ലെന്നും താഷി വ്യക്തമാക്കി.

ബിഗ് ബോസ് മലയാളം സീസൺ 8 ലെ പ്രേക്ഷകർ അടുത്തിടെയായി ഏറ്റവുമധികം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് താഷി-നേഹ പ്രണയം. പുറത്തിറങ്ങിയതിനു ശേഷം ഏഷ്യാനെറ്റിനു തന്നെ നൽകിയ അഭിമുഖത്തിലും ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായും താഷി ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. നേഹയുടെ മാതാപിതാക്കളെ താൻ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ടെന്നും അവരെ വിഷമിപ്പിച്ചുകൊണ്ട് ഒന്നും നേടാനാകില്ലെന്നും താഷി പറയുന്നു. നേഹയുടെ മാതാപിതാക്കൾ പുറത്തുനിന്ന് പല കാര്യങ്ങളും കേട്ടിട്ടുണ്ടാകാമെന്നും അത് അവരെ വേദനിപ്പിക്കുമെന്നും താഷി പറഞ്ഞു. അത്തരം കാര്യങ്ങൾ അവരെ എത്രത്തോളം ബാധിക്കുമെന്ന് തനിക്ക് മനസിലാകുമെന്നും താഷി പറയുന്നു.

"ഞാൻ നേഹയുടെ മാതാപിതാക്കളെ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്. ഒരു പേരന്റ് ആകുമ്പോൾ പുറത്തുനിന്ന് കേൾക്കുന്ന കുറെ കാര്യങ്ങളൊക്കെ അവരെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടാകും. ഞാൻ നേരത്തെ തന്നെ നേഹയോട് പറഞ്ഞിട്ടുണ്ട്, മാതാപിതാക്കളെ വിഷമിപ്പിച്ചിട്ട് നമുക്ക് ഒന്നും നേടാൻ പറ്റില്ല. നമുക്ക് ഹാപ്പിയായിട്ടിരിക്കാനും പറ്റില്ല. എല്ലാ കാര്യങ്ങളും തീരുമാനിക്കാൻ നമുക്ക് സമയം വേണമെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. അതെല്ലാം ഞാൻ നേരത്തെ തന്നെ നേഹയോട് പറഞ്ഞതാണ്," എന്നും താഷി കൂട്ടിച്ചേർത്തു.

ഇൻഫ്ളുവൻസർ എന്ന ലേബലിലാണ് നേഹ ബിഗ് ബോസിൽ എത്തിയതെങ്കിൽ ബിഗ് ബോസിനു മുന്നോടിയായി കോമണേഴ്സിനു വേണ്ടി നടത്തിയ അഗ്നിപരീക്ഷയിലൂടെയാണ് താഷി ഈ സീസണിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബിഗ് ബോസ് വീട്ടിൽ നേഹയും താഷിയും തമ്മിലുള്ള അടുപ്പം പുറത്ത് വലിയ ചർച്ചകൾക്ക് കാരണമായതിനു പിന്നാലെ നേഹയുടെ മാതാപിതാക്കളും ബിഗ് ബോസിലെത്തിയിരുന്നു. താഷിയോടുള്ള നേഹയുടെ അടുപ്പം തങ്ങൾക്ക് ഇഷ്ടമല്ലെന്ന രീതിയിലാണ് മാതാപിതാക്കൾ സംസാരിച്ചത്. താൻ വീട്ടിൽ ചെയ്യരുതെന്ന് പറഞ്ഞ കാര്യം തന്നെ നേഹൃചെയ്തില്ലേ എന്നായിരുന്നു ഉമ്മയുടെ ചോദ്യം. താഷിയെ ഇഷ്ടമാണെന്നും എന്നാൽ ഇക്കാര്യം സ്വന്തം വീട്ടുകാരെ ബോധ്യപ്പെടുത്താനായിരിക്കും തന്റെ ശ്രമമെന്നും നേഹ വ്യക്തമാക്കിയിരുന്നു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അത്തരമൊരു ഇമോഷൻ നേഹയിൽ കാണാൻ കഴിഞ്ഞില്ല..'; വിലയിരുത്തലുമായി അഖിൽ മാരാർ
'ബിഗ് ബോസിൽ രാഹുലേട്ടൻ ഇപ്പോൾ തന്നെ ജയിച്ചു കഴിഞ്ഞതുപോലെ..': ദീപ രാഹുൽ ഈശ്വർ