Asianet News MalayalamAsianet News Malayalam

ബിഗ് ബോസ് വീട്ടില്‍ അതീന്ദ്രിയ ശക്തിയോ? ഋഷി പേടിച്ചത് ഇങ്ങനെ

ഒപ്പം നന്ദന ഗബ്രിയുടെ വാക്കുകളെ പിന്‍തുണച്ചു. ഒപ്പം തനിക്കും ആ മിറര്‍ നോക്കി ഇരുന്നപ്പോള്‍ എന്തോ തോന്നിയെന്ന് നന്ദന പറഞ്ഞു. 

Bigg Boss Malayalam Season 6 Supernatural power in the Bigg Boss house? This is how Rishi got scared vvk
Author
First Published Apr 30, 2024, 10:25 PM IST | Last Updated Apr 30, 2024, 10:25 PM IST

തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നര്‍മ്മം തുളുമ്പുന്ന ഏറെ മുഹൂര്‍ത്തങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ രസകരമായിരുന്നു പുതിയ എപ്പിസോഡില്‍ ബിഗ് ബോസ് വീട്ടിലെ അതീന്ദ്രിയ  ശക്തി സംബന്ധിച്ച ചര്‍ച്ചയും അതിനോട് അനുബന്ധിച്ച് ഋഷി പേടിച്ചതും.

നേരത്തെ റൂമിലിരുന്ന് ഗബ്രിയുടെ നേതൃത്വത്തില്‍ വീട്ടിലെ ഒരു സ്ഥലത്ത് ചില അതീന്ദ്രിയ സംഭവങ്ങള്‍ നടക്കുന്നുവെന്ന് ചര്‍ച്ച നടന്നു. ബാത്ത് റൂം ഏരിയയിലെ രണ്ടാമത്തെ മിററാണ് ഇതിന്‍റെ കേന്ദ്രം എന്നാണ് ഗബ്രി പറഞ്ഞത്. ചില രാവിലെകളില്‍ തനിക്ക് അത് അനുഭവപ്പെട്ടുവെന്ന് ഗബ്രി പറയുന്നുണ്ട്.

ഒപ്പം നന്ദന ഗബ്രിയുടെ വാക്കുകളെ പിന്‍തുണച്ചു. ഒപ്പം തനിക്കും ആ മിറര്‍ നോക്കി ഇരുന്നപ്പോള്‍ എന്തോ തോന്നിയെന്ന് നന്ദന പറഞ്ഞു. അതേ സമയം ഋഷി ഇത് വെറുതെയാണ് എന്ന് പറയുന്നുണ്ട്. എങ്കിലും ഋഷിക്ക് പേടി കയറുന്നത് വ്യക്തമായിരുന്നു.

നോറ, അഭിഷേക്, ശ്രീതു, ജാസ്മിന്‍ എന്നിവര്‍ എല്ലാം ഇത് കേട്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.  കുറച്ച് സമയം കഴിഞ്ഞ് ജാസ്മിനൊപ്പം ഋഷി ബാത്ത് റൂം ഏരിയയില്‍ എത്തി. ഇവന്മാര്‍ ഒരോന്ന് പറഞ്ഞ് പേടിപ്പിക്കാന്‍ എന്നൊക്കെ ഋഷി പറയുന്നുണ്ടായിരുന്നു. ജാസ്മിനും പേടി വന്നിരുന്നു.

ഋഷിയെ പുറത്ത് നിര്‍ത്തി ജാസ്മിന്‍ ബാത്ത് റൂമില്‍ കയറി. ഈ സമയത്തെല്ലാം ഋഷി ടെന്‍ഷനില്‍ ആയിരുന്നു. ഒടുക്കം ജാസ്മിന്‍ ബാത്ത് റൂം വാതില്‍ തുറന്നപ്പോള്‍ പരസ്പരം ഇരുവരും പേടിച്ച് ഞെട്ടി. ഇത് കണ്ട് ശ്രിതു അവിടുത്തേക്ക് വരുന്നുണ്ടായിരുന്നു. എന്തായാലും ബിഗ് ബോസിലെ രസകരമായ സന്ദര്‍ഭമായി അത്. 

'നിങ്ങളുടെ ജോഡി പൊരുത്തം സൂപ്പർ', തേജസിനും മാളവികക്കും കൈയടിച്ച് ആരാധകർ

മൊയന്ത് നോറ, കള്ളൻ ​ഗബ്രി, ഓന്ത് ചേച്ചി ശ്രീരേഖ..; ചെല്ലപ്പേരിൽ കുറിക്കുകൊണ്ട് മത്സരാർത്ഥികൾ

Latest Videos
Follow Us:
Download App:
  • android
  • ios