വീക്കിലി ടാസ്‍കിലെ ടോപ്പ് 3; ക്യാപ്റ്റന്‍സി ടാസ്‍കിലേക്ക് ഈ മൂന്നുപേര്‍

Published : Apr 10, 2021, 10:30 PM IST
വീക്കിലി ടാസ്‍കിലെ ടോപ്പ് 3; ക്യാപ്റ്റന്‍സി ടാസ്‍കിലേക്ക് ഈ മൂന്നുപേര്‍

Synopsis

മൂന്ന് ദിവസങ്ങളിലായി അവസാനിച്ച മത്സരത്തില്‍ പ്രതീക്ഷിക്കാത്ത ചിലര്‍ മികച്ച പ്രകടനം നടത്തിയവര്‍ മറ്റു ചിലര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നുമില്ല. വീക്കിലി ടാസ്‍കിലെ പോയിന്‍റുനില ഇന്നാണ് ബിഗ് ബോസ് പ്രഖ്യാപിച്ചത്.

ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ രസകരമായ മറ്റൊരു വീക്കിലി ടാസ്‍കിനു കൂടി ഇന്നലെ അവസാനമായി. 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' എന്നു പേരിട്ടിരുന്ന ടാസ്‍കില്‍ ആക്റ്റിവിറ്റി ഏരിയയില്‍ പ്രത്യേകം തയ്യാറാക്കിയ ഒരു വേദിയില്‍ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് നല്‍കിയത്. ഓരോ മത്സരാര്‍ഥിക്കും അവരവരുടെ ചിത്രം ആലേഖനം ചെയ്ത കോയിനുകളും നല്‍കിയിരുന്നു. ഓരോ പ്രകടനവും വിലയിരുത്തി തങ്ങളുടെ പക്കലുള്ള കോയിനുകള്‍ മറ്റുള്ളവര്‍ക്ക് നല്‍കണമായിരുന്നു. മൂന്ന് ദിവസങ്ങളിലായി അവസാനിച്ച മത്സരത്തില്‍ പ്രതീക്ഷിക്കാത്ത ചിലര്‍ മികച്ച പ്രകടനം നടത്തിയവര്‍ മറ്റു ചിലര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നുമില്ല. വീക്കിലി ടാസ്‍കിലെ പോയിന്‍റുനില ഇന്നാണ് ബിഗ് ബോസ് പ്രഖ്യാപിച്ചത്.

വീക്കിലി ടാസ്‍കിലെ പോയിന്‍റ് നില

റംസാന്‍- 265

കിടിലം ഫിറോസ്- 255

ഡിമ്പല്‍- 245

അഡോണി- 230

നോബി- 215

സജിന-ഫിറോസ്- 215

സന്ധ്യ- 205

രമ്യ- 200

സൂര്യ- 175

മണിക്കുട്ടന്‍- 170

അനൂപ്- 160

റിതു- 130

സായ്- 125

 

ഇതനുസരിച്ച് ഏറ്റവുമധികം പോയിന്‍റുകള്‍ നേടിയ റംസാന്‍, കിടിലം ഫിറോസ്, ഡിമ്പല്‍ എന്നിവരാണ് അടുത്ത വാരത്തിലെ ക്യാപ്‍റ്റന്‍സിക്കുവേണ്ടിയുള്ള ടാസ്‍കില്‍ മത്സരിക്കുക. പോയിന്‍റ് ടേബിളില്‍ ഏറ്റവും താഴെ വന്ന രണ്ടുപേര്‍ സായ് വിഷ്‍ണുവും റിതു മന്ത്രയുമാണ്. റിതുവിന്‍റെ പ്രകടനം പ്രതീക്ഷിച്ചത്ര എത്തിയില്ലെന്ന അഭിപ്രായക്കാരായിരുന്നു ഭൂരിപക്ഷം മത്സരാര്‍ഥികളുമെങ്കില്‍ സായ് വിഷ്‍ണുവിന്‍റെ പ്രകടനം മികച്ചതായിരുന്നെന്ന അഭിപ്രായക്കാരായിരുന്നു മിക്ക മത്സരാര്‍ഥികളും. എന്നിട്ടും സായിക്ക് പോയിന്‍റ് കുറയാന്‍ കാരണം ഏറ്റവും അവസാനം പെര്‍ഫോം ചെയ്യാനായി എത്തി എന്നതായിരുന്നു. പലരുടെയും കൈയിലുള്ള കോയിനുകള്‍ ഈ സമയത്തേക്ക് തീര്‍ന്നിരുന്നു. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ