
അനുദിനം മത്സരം കടുക്കുമ്പോഴും ഒരു ചലച്ചിത്ര പരമ്പര പോലെ മുന്നോട്ടുപോവുകയാണ് ബിഗ് ബോസ്. ബിഗ് ഹൗസിൽ ഒന്നും രണ്ടുമല്ല ഇപ്പോഴുള്ളവരിൽ പല രൂപത്തിൽ കഴിവുറ്റ, കരുത്തുറ്റ മത്സരാർത്ഥകളാണ് എല്ലാവരും എന്നുതന്നെ പറയേണ്ടി വരും. ഷോയുടെ മുപ്പത്തി മൂന്നാം ദിവസമായ ഇന്ന് കഴിഞ്ഞ വീക്കിലി ടാസ്ക്കിനെ ബേസ് ചെയ്ത് ജയിലിൽ അടക്കാനുള്ളവരെ കണ്ടെത്തുകയാണ്.
മുഖം നോക്കാതെയുള്ള തുറന്നുപറച്ചിലുകളാണ് ഈ സെക്ഷനിൽ ഓരോ മത്സരാർത്ഥികളും നടത്തിയത്. സൂര്യയെയും ഫിറോസ്- സജിന എന്നിവരുടെ പേരുകളാണ് ഭൂരിഭാഗം പേരും പറഞ്ഞത്. പലരും സജിനയുടെ അഭിനയത്തെ സപ്പോര്‍ട്ട് ചെയ്തെങ്കിലും ഫിറോസിന് നെഗറ്റീവ് കമന്‍റുകളാണ് വീണത്.
അഡോണി- സൂര്യ, സായ്
ഡിംപാൽ- സൂര്യ, സായ്
മണിക്കുട്ടൻ- സജിന-ഫിറോസ്, അഡോണി
ഫിറോസ്- പൊളി ഫിറോസ്, മജ്സിയ
സജിന, ഫിറോസ്- നോബി, റംസാൻ
മജ്സിയ- സൂര്യ, സായ്
സൂര്യ- നോബി, പൊളി ഫിറോസ്
അനൂപ്- സൂര്യ, ഫിറോസ്- സജിന
സന്ധ്യ- പൊളി ഫിറോസ്, സൂര്യ
നോബി- അനൂപ്, രമ്യ
ഋതു- ഫിറോസ്- സജിന, മജ്സിയ
സായ്- ഫിറോസ്, സന്ധ്യ
ഭാഗ്യലക്ഷ്മി- അനൂപ്, ഫിറോസ്
രമ്യ- സായ്, സൂര്യ
റംസാൻ- മജ്സിയ, സൂര്യ
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ