അനുമോളിൽ നിന്ന് അകലം പാലിക്കുന്നു, കാരണം?; വിശദീകരിച്ച് പിആര്‍ വിനു

Published : Nov 29, 2025, 01:50 PM IST
Anumol

Synopsis

അതില്‍ അനുമോള്‍ക്ക് യാതൊരു പങ്കുമില്ലെന്നും പറയുന്നു ബിഗ് ബോസ് പിആര്‍ ആയ വിനു വിജയ്.

ബിഗ് ബോസ് മലയാളം സീസൺ 7ൽ മൽസരാർത്ഥികൾക്കൊപ്പെ തന്നെ പ്രശസ്തനായ വ്യക്തിയാണ് പിആർ കൺസൾട്ടന്റായ വിനു വിജയ്. കഴിഞ്ഞ സീസണിൽ ജിന്റോയ്ക്ക് വേണ്ടിയാണ് വിനു പിആർ ചെയ്തിരുന്നതെങ്കിൽ ഇത്തവണ അനുമോൾക്കു വേണ്ടിയും ശൈത്യക്കു വേണ്ടിയും വിനു പിആർ ചെയ്തിരുന്നു. ഇതിനിടെ അനുമോളുടെ പിആർ തുകയും പിആർ ആക്ടിവിറ്റികളും സംബന്ധിച്ച് ബിഗ്ബോസിനകത്തും പുറത്തും വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അനുമോളിൽ നിന്നും താൻ അൽപം അകലം പാലിക്കാൻ ആലോചിക്കുകയാണെന്നും അതിനു കാരണം അനുവല്ലെന്നും പറയുകയാണ് വിനു. അനുമോൾ ഒരു നല്ല വ്യക്തിയാണെന്നും വിനു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

''ഇതൊരു ക്ലാരിഫിക്കേഷൻ പോസ്റ്റല്ല. പക്ഷെ ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. യൂട്യൂബിൽ എന്നെ നെഗറ്റീവായി ചിത്രീകരിക്കുന്ന നിരവധി ചർച്ചകൾ ഞാൻ കേട്ടു. ചിലർ അനുമോളെയും നെഗറ്റീവായി ചിത്രീകരിക്കുന്നു. എനിക്ക് ഇതൊന്നും ചർച്ച ചെയ്യാനോ അതിന്റെ ഭാഗമാകാനോ താൽപര്യമില്ല.

ദയവായി അനുമോൾക്ക് അർഹമായ ഇടം നൽകുക. അവളുടെ കരിയറിലെ വിജയകരമായ ഒരു ഘട്ടം ആസ്വദിക്കുകയാണ്. അവളിൽ നിന്ന് അകന്ന് നിൽക്കാൻ ആവശ്യപ്പെട്ട് അവളുടെ ആരാധകരിൽ നിന്നും കുടുംബത്തിൽ നിന്നും തുടർച്ചയായി മെസേജുകൾ ലഭിക്കുന്നതിനാൽ അൽപം അകലം പാലിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.

അനുമോൾക്ക് ഇതിൽ യാതൊരു പങ്കുമില്ല. അവൾ ഒരു നല്ല വ്യക്തിയാണ്. എന്റെ ജീവിതവും പ്രോജക്റ്റുകളുമായി മുന്നോട്ട് പോകുക എന്നത് എന്റെ ഇഷ്ടമാണ്. ഞങ്ങൾ ഇപ്പോഴും നല്ല ബന്ധത്തിലാണ്. അത് മാറില്ല. അവൾക്ക് എപ്പോഴെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ നേരിട്ട് ബന്ധപ്പെടുമെന്ന് എനിക്കറിയാം'', വിനു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ജനങ്ങളുടെ വോട്ട് ലഭിക്കാതെ വിജയിക്കാൻ പറ്റില്ല'; അനുമോളെ പിന്തുണച്ച് റോബിൻ
'മകളെ ഇല്ലാതാക്കാൻ ഉമ്മയുടെ കൊട്ടേഷൻ, അതാണോ നോർമൽ ?': ആദില-നൂറയെ കുറിച്ച് സുഹൃത്ത്