ഡബിള്‍ എവിക്ഷന്‍ ആണെങ്കില്‍ ഇത്തവണ ആരൊക്കെ പോകും? പ്രവചനവുമായി 'ദാസനും വിജയനും'

Published : Jun 02, 2023, 12:32 PM IST
ഡബിള്‍ എവിക്ഷന്‍ ആണെങ്കില്‍ ഇത്തവണ ആരൊക്കെ പോകും? പ്രവചനവുമായി 'ദാസനും വിജയനും'

Synopsis

എട്ട് പേരാണ് ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ പത്താം വാരം അവസാനിക്കാന്‍ പോവുകയാണ്. ശക്തമായ മത്സരാര്‍ഥി ആയിരുന്നു സാഗര്‍ സൂര്യയാണ് കഴിഞ്ഞ വാരം പുറത്തായത്. സാഗര്‍ പുറത്തായതും ഷോ പത്താം വാരത്തിലേക്ക് എത്തിയതും സീസണിലെ മത്സരത്തിന്‍റെ മുറുക്കത്തെ വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം ഈ വാരാന്ത്യത്തില്‍ ആര് പുറത്താവുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകരും മത്സരാര്‍ഥികളും. ഇപ്പോഴിതാ ഈ വാരത്തിലെ എവിക്ഷനെക്കുറിച്ചുള്ള തന്‍റെ പ്രവചനം അവതരിപ്പിച്ചിരിക്കുകയാണ് റിനോഷ്. ഉറ്റ സുഹൃത്ത് മിഥുനോട് നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് റിനോഷ് ഈ വാരത്തിലെ എവിക്ഷന്‍ പ്രവചിക്കുന്നത്.

എട്ട് പേരാണ് ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍. നാദിറ, അനു ജോസഫ്, അഖില്‍ മാരാര്‍, റെനീഷ, ജുനൈസ്, അനിയന്‍ മിഥുന്‍, ഷിജു, സെറീന എന്നിവര്‍. ഇതില്‍ റിനോഷിന്‍റെ പ്രവചനം ഇങ്ങനെ- "സിംഗിള്‍ എവിക്ഷനാണെങ്കില്‍ ഷിജുവേട്ടന്‍ പോകും. അതേസമയം ഡബിള്‍ എവിക്ഷന്‍ ആണെങ്കില്‍ അനുവും ഷിജുവും. ഈയാഴ്ചത്തെ കളി വച്ച് നാദിറയ്ക്കൊക്കെ സ്പേസ് പിടിക്കാന്‍ പറ്റിയിട്ടുണ്ട്. അതുകൊണ്ട് നാദിറയെ ഈ ഓപ്ഷനില്‍ നിന്ന് മാറ്റുന്നു. റെനീഷയും ഒരു ഓപ്ഷന്‍ ആയിരുന്നു. പക്ഷേ ഇപ്പോള്‍ അനുവിനെയും റെനീഷയെയും താരതമ്യം ചെയ്യാവുന്ന ഒരു കാര്യമുണ്ട്. അനുവിന് ഇവിടെ കണ്ടന്‍റേ കിട്ടുന്നില്ല. വെറുതേ ഇങ്ങനെ നില്‍ക്കുകയാണ്. പക്ഷേ റെനീഷ കുറേ സ്ഥലത്ത് പ്രതികരിക്കുന്നുണ്ട്. പിന്നെ ഒരു പ്രധാന കാര്യം എന്താണെന്ന് വച്ചാല്‍ റെനീഷയും സെറീനയും തമ്മില്‍ എന്തോ പ്രശ്നം വന്നിട്ടുണ്ട്. അപ്പോള്‍ കാണുന്ന ആളുകള്‍ ഇങ്ങനെ ഒരു സാധനത്തിനുവേണ്ടി കാത്തിരിക്കുകയായിരിക്കും. അന്ന് കണ്‍ഫെഷന്‍ റൂമില്‍ പോയ സമയത്ത് വിഷ്ണു അവര്‍ക്കൊപ്പം ഇല്ലായിരുന്നെങ്കില്‍ അന്ന് അടി പൊട്ടിയേനെ. പക്ഷേ അന്ന് പൊട്ടാത്തത് ഇപ്പോള്‍ പൊട്ടുന്നുണ്ട്. അതാണ് ഇന്നലെ കരച്ചിലായി നമ്മള്‍ കണ്ടത്. ഇനി അത് കാണാനുള്ള താല്‍പര്യം പ്രേക്ഷകര്‍ക്ക് ഉണ്ടാവും. അതുകൊണ്ട് എനിക്ക് തോന്നുന്നില്ല റെനീഷ പോകുമെന്ന്. രണ്ട് എവിക്ഷന്‍ ഉണ്ടെങ്കില്‍ ആദ്യം ഷിജുവേട്ടന്‍, പിന്നെ അനു ആയിരിക്കും. ഉറപ്പാണ്. അതിനാണ് കൂടുതല്‍ ചാന്‍സ്", റിനോഷ് പറഞ്ഞു. മിഥുനും ഈ അഭിപ്രായം ശരിവെക്കുന്നു.

ALSO READ : ബിഗ് ബോസ് ടോപ്പ് 5 ല്‍ ആരൊക്കെ വരും? റിയാസിന്‍റെ മറുപടി

WATCH VIDEO : മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി അഭിമുഖം

PREV
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്