പാറയിടുക്കിൽ അകപ്പെട്ട യുവാവിനെ ഫയർഫോഴ്സ് എത്തി പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല

തൃശൂര്‍: വാൽപ്പാറ വെള്ളമല ടണലിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു. വാൽപ്പാറ കോ- ഓപ്പറേറ്റീവ് കോളനിയിലെ താമസക്കാരനായ ശ്യാം കൃഷ്ണൻ ( 26 ) ആണ് മരിച്ചത്.

വാൽപ്പാറയിലെ ബന്ധുവിനൊപ്പം തുണിക്കട നടത്തുകയായിരുന്നു ശ്യാം. കൂട്ടുകാർക്കൊപ്പം ഉച്ചയോടെയാണ് കുളിക്കാൻ പോയത്. പാറയിടുക്കിൽ അകപ്പെട്ട ശ്യാം കൃഷ്ണനെ ഫയർഫോഴ്സ് എത്തി പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

'പലതവണ മകനെ ഉപദേശിച്ചു, ഒടുവിൽ ഗത്യന്തരമില്ലാതെ തള്ളിപ്പറഞ്ഞതാണ്'; സ്ഫോടനത്തിൽ പരിക്കേറ്റ വിനീഷിന്‍റെ അച്ഛൻ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews