സഹോദരിയെ നായയില്‍ നിന്ന് രക്ഷിക്കുന്നതിനിടെ പരിക്കേറ്റ 6 വയസുകാരന് 'ക്യാപ്റ്റന്‍ അമേരിക്ക'യുടെ ആദരം

By Web TeamFirst Published Jul 17, 2020, 4:00 PM IST
Highlights

നായയില്‍ നിന്ന് അനുജത്തിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ ബ്രിഡ്ജ് വാള്‍ക്കറിന്‍റെ മുഖത്ത് 90 തുന്നിക്കെട്ടലുകളാണ് ഇടേണ്ടി വന്നത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ യഥാര്‍ത്ഥ സൂപ്പര്‍ ഹീറോ ബ്രിഡ്ജ് ആണെന്ന് വിശദമാക്കി നിരവധി ഹോളിവുഡ് താരങ്ങളാണ് പ്രതികരിച്ചത്. 

മുഖത്ത് ഗുരുതര പരിക്കേറ്റിട്ടും സഹോദരിയെ നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച ആറ് വയസുകാരന് ആദരവുമായി ഹോളിവുഡ് സൂപ്പര്‍ താരമായ ക്രിസ് ഇവാന്‍സ്. അവെഞ്ചേഴ്സിലെ പ്രധാന ക്യാപ്റ്റന്‍ ഓഫ് അമേരിക്കയെന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ക്രിസ് ഇവാന്‍സ്. ലോക ബോക്സിംഗ് കൌണ്‍സില്‍ ഹോണററി ലോക ചാമ്പ്യന്‍ അവാര്‍ഡ് നല്‍കി ആദരിച്ചതോടെയാണ്  ആറുവയസുകാരനായ ബ്രിഡ്ജ് വാള്‍ക്കര്‍ വൈറലാവുന്നത്.

We are honored to name 6-year-old, Bridger Walker, WBC Honorary Champion, for his brave actions that represent the best values ​​of humanity. Bridger, you're a hero 👏🔰 pic.twitter.com/L2FqL0K4vw

— World Boxing Council (@WBCBoxing)

ബ്രിഡ്ജ് മാതാപിതാക്കളുടെ അഭിമാനമാണെന്നും താരമാണെന്നും സ്ക്രീനിലെ ക്യാപറ്റന്‍ ഓഫ് അമേരിക്ക പ്രതികരിച്ചു. മുറിവല്‍ക്കുമെന്ന് അറിഞ്ഞിട്ടും സഹോദരിയെ രക്ഷിക്കാന്‍ മുന്നോട്ട് വന്ന ബ്രിഡ്ജ് യഥാര്‍ത്ഥ ധീരനാണെന്നും ക്രിസ് ഇവാന്‍സ് പറഞ്ഞു. വീഡിയോ കോളിലൂടെ ബ്രിഡ്ജിനോടും സഹോദരിയോടും സംസാരിച്ച ക്രിസ് ഇവാന്‍സ് ബ്രിഡ്ജിന് തന്‍റെ കഥാപാത്രം ഉപയോഗിക്കുന്ന ഷീല്‍ഡ് സമ്മാനമായി നല്‍കുമെന്നും പറഞ്ഞു. 

‘Get this man a shield.’💙 https://t.co/nrchaKdoAW

— Chris Evans (@ChrisEvans)

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നായയില്‍ നിന്ന് അനുജത്തിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ ബ്രിഡ്ജ് വാള്‍ക്കറിന്‍റെ മുഖത്ത് 90 തുന്നിക്കെട്ടലുകളാണ് ഇടേണ്ടി വന്നത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ യഥാര്‍ത്ഥ സൂപ്പര്‍ ഹീറോ ബ്രിഡ്ജ് ആണെന്ന് വിശദമാക്കി നിരവധി ഹോളിവുഡ് താരങ്ങളാണ് പ്രതികരിച്ചത്. 

click me!