വധു ഡോക്ടറാണ്; വിവാഹ വാര്‍ത്തകള്‍ സ്ഥിരീകരിച്ച് എ എല്‍ വിജയ്

Published : Jun 30, 2019, 11:24 AM ISTUpdated : Jun 30, 2019, 11:25 AM IST
വധു ഡോക്ടറാണ്; വിവാഹ വാര്‍ത്തകള്‍ സ്ഥിരീകരിച്ച് എ എല്‍ വിജയ്

Synopsis

ജീവിതത്തിലെ പ്രധാന തുടക്കം എല്ലാവരുമായും പങ്കുവയ്ക്കുന്നുവെന്നും ഡോ. ഐശ്വര്യയുമൊത്തുള്ള തന്‍റെ വിവാഹം ഏറെ സന്തോഷത്തോടെ അറിയിക്കുന്നുവെന്നും വിജയ്

ചെന്നൈ: സംവിധായകന്‍ എ എല്‍ വിജയ് വീണ്ടും വിവാഹിതനാകുന്നു. ചെന്നൈ സ്വദേശിയായ ആര്‍ ഐശ്വര്യയാണ് വധു. വിജയ് പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജീവിതത്തിലെ പ്രധാന തുടക്കം എല്ലാവരുമായും പങ്കുവയ്ക്കുന്നുവെന്നും ഡോ. ഐശ്വര്യയുമൊത്തുള്ള തന്‍റെ വിവാഹം ഏറെ സന്തോഷത്തോടെ അറിയിക്കുന്നുവെന്നും വിജയ് പത്രക്കുറിപ്പില്‍ പറയുന്നു. 

ജൂലൈയില്‍ ആയിരുക്കും വിവാഹം. സ്വകാര്യ ചടങ്ങായാണ് വിവാഹം നടക്കുകയെന്നും  വിജയ് അറിയിച്ചു.  ജീവിതത്തിലെ പുതിയ അധ്യായത്തിന് ആശിര്‍വാദം ചോദിച്ചുകൊണ്ടും പിന്തുണകള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുമാണ് വിജയ് കുറിപ്പ് അവസാനിപ്പിക്കുന്നത്. 

നേരത്തേ നടി അമലാ പോളിനെ വിവാഹം ചെയ്തിരുന്നെങ്കിലും മൂന്ന് വര്‍ഷത്തിനൊടുവില്‍ 2017 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. മദ്രാസിപട്ടണം, ദൈവതിരുമകള്‍, തലൈവ, ശൈവം, ദേവി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് എ എല്‍ വിജയ്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മലയാളത്തിൽ അധികമാരും ചർച്ച ചെയ്യാത്ത 'ഏജ് ഇൻ റിവേഴ്‌സ് ഗിയർ'; ഇതെന്തൊരു ചേലാണെന്ന് ആരാധകർ
റാപ്പർ വേടന്റെ വിവാഹം ഇന്ന് തൃശൂരിൽ നടക്കും; വധു എഴുത്തുകാരി നവമി ലത, അസൗകര്യങ്ങളെ തുടർന്ന് വിവാഹം വീട്ടിലേക്ക് മാറ്റും