ഇവിടെ പൃഥ്വിരാജ് ഇല്ല, 'നജീബ്' മാത്രം! 'ആടുജീവിതം' ആദ്യ പോസ്റ്റര്‍ വൈറല്‍

Published : Nov 05, 2023, 07:22 PM IST
ഇവിടെ പൃഥ്വിരാജ് ഇല്ല, 'നജീബ്' മാത്രം! 'ആടുജീവിതം' ആദ്യ പോസ്റ്റര്‍ വൈറല്‍

Synopsis

160 ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിനായി ബ്ലെസിക്കും സംഘത്തിനും വേണ്ടിവന്നത്

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകരില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ഒന്നാണ് ആടുജീവിതം. പത്ത് വര്‍ഷത്തിനു ശേഷം എത്തുന്ന ബ്ലെസി ചിത്രം എന്നതിനൊപ്പം മലയാളികള്‍ കൊണ്ടാടിയ ഒരു നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം എന്നതും കാത്തിരിപ്പ് ഏറ്റുന്ന ഘടകമാണ്. ഏത് അഭിനേതാവും ആഗ്രഹിക്കുന്ന ഒന്നാണ് ആടുജീവിതത്തിലെ നായകനായ നജീബ്. ആ ഭാഗ്യം പൃഥ്വിരാജിനെയാണ് തേടിയെത്തിയത്. ശരീരഭാരം കുറച്ചതുള്‍പ്പെടെ വലിയ തയ്യാറെടുപ്പുകളും പ്രയത്നവുമാണ് പൃഥ്വി ഈ കഥാപാത്രത്തിനുവേണ്ടി ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. 

മണലാരണ്യത്തില്‍ ആടുകളുടെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന പൃഥ്വിരാജിന്‍റെ നജീബ് ആണ് പോസ്റ്ററില്‍. അസ്തമയ സൂര്യന്‍റേതെന്ന് തോന്നിപ്പിക്കുന്ന ഗോള്‍ഡന്‍ ടോണിലാണ് പോസ്റ്റര്‍. പാറിപ്പറന്ന മുടിയും അഴുക്ക് പുരണ്ട മുഖവുമൊക്കെയായാണ് പോസ്റ്ററില്‍ നജീബിന്‍റെ നില്‍പ്പ്. മേക്കോവര്‍ മാത്രമല്ല, പ്രകടനത്തിലും പൃഥ്വി പ്രേക്ഷകരെ ഞെട്ടിക്കുമെന്ന പ്രതീക്ഷ നല്‍കുന്നതാണ് പോസ്റ്റര്‍. സിനിമകളുടെ പ്രധാനപ്പെട്ട അന്തര്‍ദേശീയ മാര്‍ക്കറ്റുകളില്‍ ഒന്നായ അമേരിക്കന്‍ ഫിലിം മാര്‍ക്കറ്റില്‍ ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‍വര്‍ക്കിന്‍റെ ഡിസ്പ്ലേ ബോര്‍ഡില്‍ നിന്നുള്ള പോസ്റ്റര്‍ ആണിത്. ആടുജീവിതത്തിന്‍റെ ആദ്യ ഒഫിഷ്യല്‍ പോസ്റ്റര്‍ എന്ന തരത്തിലാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളടക്കം ഈ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

160 ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിനായി ബ്ലെസിക്കും സംഘത്തിനും വേണ്ടിവന്നത്. എന്നാല്‍ നാലര വര്‍ഷം കൊണ്ടാണ് ബ്ലെസിയും സംഘവും ഇത് സാധിച്ചെടുത്തത്. മരുഭൂമിയിലെ ചിത്രീകരണവും ഇടയ്ക്ക് വിലങ്ങുതടിയായി വന്ന കൊവിഡ് മാരിയുമൊക്കെയായിരുന്നു ഇതിന് പ്രധാന കാരണങ്ങള്‍. 2013 ല്‍ പുറത്തിറങ്ങിയ കളിമണ്ണിന് ശേഷം ബ്ലെസി ഈ ചിത്രത്തിന്‍റെ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നതാണ്. 

ALSO READ : 'മോഹന്‍ലാലിനെ കാണണം', കാറിന് മുന്നില്‍ കിടന്ന് ആരാധകന്‍; ബംഗളൂരുവില്‍ വന്‍ സ്വീകരണം: വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; നടൻ ജയസൂര്യക്കെതിരെ കൂടുതൽ കണ്ടെത്തലുകള്‍, മുഖ്യപ്രതിയുടെ കമ്പനികളിൽ നിന്ന് നടന്‍റെ അക്കൗണ്ടിലെത്തിയത് ഒരു കോടി
കുതിരപ്പുറത്തേറി വിനായകന്റെ വരവ്, കയ്യിൽ മഴുവും; ശ്രദ്ധനേടി 'പെരുന്നാള്‍' ക്യാരക്ടർ പോസ്റ്റർ