മലയാളത്തിലും മറ്റ് ഭാഷകളിലുമായി പല ശ്രദ്ധേയ ചിത്രങ്ങളും മോഹന്‍ലാലിന്‍റേതായി വരാനുണ്ട്

ബംഗളൂരുവില്‍ മോഹന്‍ലാലിനെ കാണാനെത്തിയത് വന്‍ ആരാധകക്കൂട്ടം. ഒരു ജ്വല്ലറി ഉദ്ഘാടനത്തിനാണ് മോഹന്‍ലാല്‍ ഒട്ടേറെ മലയാളികളുള്ള ബംഗളൂരുവില്‍ എത്തിയത്. ഉദ്ഘാടന സ്ഥലത്തുനിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പരിപാടി കഴിഞ്ഞ് പോകാന്‍ നേരം മോഹന്‍ലാലിനെ കാണണെന്ന് പറഞ്ഞ് ഒരു ആരാധകന്‍ അദ്ദേഹത്തിന്‍റെ കാറിന് മുന്നില്‍ വഴി തടഞ്ഞുകൊണ്ട് കിടക്കുന്നതിന്‍റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. പരിപാടിയുടെ സുരക്ഷാചുമതല ഉള്ളവരും പൊലീസും ചേര്‍ന്ന് ഇയാളെ വഴിയില്‍ നിന്ന് മാറ്റുന്നതും വീഡിയോയില്‍ കാണാം.

മലയാള സിനിമകള്‍ മികച്ച സ്ക്രീന്‍ കൌണ്ടോടെയാണ് ഇപ്പോള്‍ ബംഗളൂരുവില്‍ റിലീസ് ചെയ്യുന്നത്. വാരാന്ത്യ ദിനങ്ങളില്‍ മികച്ച തിയറ്റര്‍ ഒക്കുപ്പന്‍സിയുമാണ് മലയാള ചിത്രങ്ങള്‍ക്ക് ലഭിക്കാറ്. രണ്ട് ചിത്രങ്ങളിലാണ് ഈ വര്‍ഷം ഇതുവരെ മോഹന്‍ലാലിനെ സിനിമാപ്രേമികള്‍ സ്ക്രീനില്‍ കണ്ടത്. മലയാളത്തില്‍ ഷാജി കൈലാസ് ചിത്രം എലോണും തമിഴില്‍ രജനികാന്ത് നായകനായ ജയിലറും. ജയിലറില്‍ അതിഥിവേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയതെങ്കിലും മാത്യു എന്ന കഥാപാത്രത്തെ ഏറെ പ്രാധാന്യത്തോടെയാണ് സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാര്‍ അവതരിപ്പിച്ചത്. 

മലയാളത്തിലും മറ്റ് ഭാഷകളിലുമായി പല ശ്രദ്ധേയ ചിത്രങ്ങളും അദ്ദേഹത്തിന്‍റേതായി വരാനുണ്ട്. മലയാളത്തില്‍ ജീത്തു ജോസഫ് ചിത്രം നേര്, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍, ജാത്തു ജോസഫിന്‍റെ തന്നെ റാം, പൃഥ്വിരാജ് സുകുമാരന്‍റെ എമ്പുരാന്‍, ജോഷിയുടെ റമ്പാന്‍ എന്നിവയ്ക്കൊപ്പം മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസും മലയാളത്തില്‍ മോഹന്‍ലാലിന്‍റെ അപ്കമിംഗ് റിലീസുകളാണ്. 

ബാംഗ്ലൂരിനെ ആവേശത്തിൽ ആറാടിച്ച് ലാലേട്ടന്റെ വരവ് | Mohanlal At Bangalore Josco Jwellers Inaguration

പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം വൃഷഭയിലും മോഹന്‍ലാല്‍ ആണ് നായകന്‍. വിഷ്ണു മഞ്ചു നായകനാവുന്ന പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം കണ്ണപ്പയില്‍ മോഹന്‍ലാല്‍ അതിഥിതാരമായും എത്തുന്നുണ്ട്. പ്രഭാസും ഈ ചിത്രത്തില്‍ അതിഥിവേഷത്തില്‍ ഉണ്ട്.

ALSO READ : തകര്‍ച്ച സമ്പൂര്‍ണ്ണം; ആറ് അക്ക കളക്ഷനുമായി വെള്ളിയാഴ്ച! ബോളിവുഡിനെ ലജ്ജിപ്പിച്ച് കങ്കണയുടെ 'തേജസ്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക